Business

യു.എസിൽ ഇന്ത്യക്കാരൻ 355 കോടിയുടെ തട്ടിപ്പ് നടത്തി അകത്തായി.

 

വാഷിങ്ടൺ/ ഇന്ത്യൻ വംശജനായ ടെക് സംരംഭകൻ, യു.എസിൽ 45 ദശലക്ഷം ഡോളറിന്റെ (355,52,00000 ഇന്ത്യൻ രൂപ) തട്ടിപ്പ് നടത്തിയതിനു അറസ്റ്റിലായി. 50 കാരനായ ടെക് സംരംഭകൻ നീൽ ചന്ദ്രനാണ് വൻ ലാഭം നൽകുമെന്ന് വാഗ്ദാനം നൽകി10,000ഓളം പേരിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിച്ചാണ് തട്ടിപ്പു നടത്തിയത്. തുക ഉപയോഗിച്ച് നീൽ നിരവധി ആഢംബര കാറുകളും സ്വത്തുവകകളും സമ്പാദിക്കുകയാണ് ചെയ്തത്.

നീൽ ചന്ദ്രനെ നെവാഡയിലെ ലാസ് വേഗസിൽ നിന്നാണ് ലോസ് ആഞ്ചൽസ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റപത്രം അനുസരിച്ച്, ടെക്നോളജി കമ്പനി ഗ്രൂപ്പുകളുടെ ഉടമയായ നീൽ ചന്ദ്രൻ, കമ്പനികളുടെ പേരിലാണ് നിക്ഷേപക​രെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്. ViRSE എന്ന ബാനറിനു കീഴിൽ പ്രവർത്തിക്കുന്ന നീലിന്റെ കമ്പനി സമ്പന്നരായ ആളുകളുടെ ഒരു കൺസോർഷ്യം ഏറ്റെടുക്കാൻ പോവുകയാണെന്നും അത് വലിയ ലാഭം ഉണ്ടാക്കുമെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്.

കമ്പനിയുടെ ജീവനക്കാരെ ഉപയോഗിച്ചും നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുക യുണ്ടായി. തന്റെ കമ്പനികളിലെ നിക്ഷേപകർക്ക് ഉടൻ വൻ തുക ലാഭ വിഹിതമായി ലഭിക്കുമെന്നതുൾപ്പെടെ കാണിച്ചാണ് നിക്ഷേപകരെ നീൽ ആകർഷിച്ചിരിക്കുന്നത്. അത്തരത്തിൽ കമ്പനികൾ വാങ്ങാൻ തയാറായ കൺസോർഷ്യം ഇല്ലെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.

ലഭിച്ച നിക്ഷേപങ്ങളിലെ വൻ തുക മറ്റ് ബിസിനസുകളിലേക്ക് ഉപയോഗിക്കുകയും ബാക്കി തുക സ്വന്തം ആഢംബരത്തിനായി ചെലവഴിക്കുകയുമാണ് നീൽ ചന്ദ്രൻ ചെയ്ത വന്നത്. ബാങ്ക് അക്കൗണ്ടുകൾ, സ്വത്ത് വകകൾ, 39 ടെസ്‍ല വാഹനങ്ങൾ ഉൾപ്പെടെ ആഢംബര വാഹനങ്ങൾ എന്നിവയുൾപ്പെടെ 100 വ്യത്യസ്തമായ നീലിന്റെ സ്വത്തു വകകൾ ജപ്തി ചെയ്യുമെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. കുറ്റം ​കോടതിയിൽ തെളിഞ്ഞാൽ 30 വർഷത്തോളം നീലിനു തടവുശിക്ഷ ലഭിക്കും.

Karma News Network

Recent Posts

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ഭർത്താവ് അറസ്റ്റിൽ. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍…

21 mins ago

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം 17, 18, 19 തീയതികളില്‍. കൊച്ചി…

38 mins ago

പന്തീരാങ്കാവിലെ ​ഗാർഹിക പീഡനം, നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ്, റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: പന്തീരാങ്കാവിലെ ​ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ…

52 mins ago

പുനർജനിക്കേസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി…

1 hour ago

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്, വിട്ടിട്ടില്ല ഇനിയും വിടത്തില്ല- മമ്മൂട്ടി

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ…

2 hours ago

മകളെ കൊന്ന് കിണറ്റിലിട്ടു, ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം

തിരുവനന്തപുരം : സ്വന്തം മകളെ കാമുകനൊപ്പം കൂടി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയെയും അവരുടെ കാമുകനെയും കോടതി ജീവപര്യന്തം…

2 hours ago