editornote

ജനശ്രദ്ധ തിരിച്ച് കേരളം സംഘർഷ പൂർണമാക്കാൻ സി പി എം നീക്കമോ?

തിരുവനന്തപുരം/ സിപി എം നേരിടുന്ന ആഭ്യന്തരവും നേതാക്കളുടെ വ്യക്തിപര വുമായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ജനങ്ങളെ തെരുവിലേക്കിറക്കി കേരളം സംഘർഷ പൂർണമാക്കാൻ സി പി എം നീക്കം. എ കെ ജി സെന്ററിനു നേരെ നടന്ന അക്രമത്തെ തുടർന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയാണ് ഇതിലേക്ക് വിരൽ ചൂണ്ടുന്നത്.

‘രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള ഉന്നതമായ രാഷ്ട്രീയ ബോധം എല്ലാ പാർട്ടി സഖാക്കളും ഉയർത്തിപ്പിടിക്കണം എന്നും  എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്നും ആയിരുന്നു കോടിയേരിയുടെ ആഹ്വാനം’  രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടുക എന്നാൽ തങ്ങളുടെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് ജനങ്ങളെ  ഉപയോഗപ്പെടുത്തി പ്രതിരോധ മതിൽ തീർക്കുക എന്ന് തന്നെയാണ് അർഥം. അതായത് സഖാക്കൾ ജനങ്ങളെ തെരുവിലിറക്കുക എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും കോടിയേരി ആഹ്വാനം ചെയ്യുന്നുണ്ട്.

എ കെ ജി സെന്ററിലേക്ക് ബോംബേറ് നടത്തിയത് ആരെന്നു പോലും അറിയും മുൻപേ യു ഡി എഫിന്റെയും, കോൺഗ്രസിന്റെയും തലയിൽ പഴി ചാരുകയാണ് കോടിയേരി ചെയ്തത്. പതിഞ്ചോളം സി സി ടി  ക്യാമറകൾ ഇരിക്കുന്ന പ്രദേശത്ത് നടന്ന ബോംബേറ് സംഭത്തെ പറ്റി പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥലായിരിക്കുകയാണ് പോലീസ്. സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ബോംബേറ് സംഭവം ഏറെ ദുരൂഹത ഉണ്ടാക്കുന്നുണ്ട്.

സ്വർണക്കടത്ത് വിവാദം, മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയും പി എൽ സി യുമായുള്ള ബന്ധം സംബന്ധിച്ച് മാത്യു കുഴൽനാടൻ എം എൽ എ നടത്തിയ വെളിപ്പെടുത്തലുകൾ, കൽപ്പറ്റയിൽ ഡി സി സി ഓഫീസിനു നേരെ എസ് എഫ് ഐ നടത്തിയ അക്രമം, രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം തുടങ്ങി ആരോപണ ങ്ങളിൽ പെട്ട് പിണറായി സർക്കാർ വെയ്പ്പ് മുട്ടുമ്പോൾ ഉണ്ടായിരിക്കുന്ന ബോംബേറ് സംഭവം ജനശ്രദ്ധ തിരിക്കാനാണെന്ന ആരോപണം ശക്തിപ്പെടുത്തുകയാണ്.  

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

1 hour ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

2 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

3 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

3 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

4 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

4 hours ago