topnews

ജോസ് കെ മാണിയുടെ മകന്‍ ഓടിച്ച വാഹനം ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം മകന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

തൊടുപുഴ. ജോസ് കെ മാണിയുടെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ജോസ് കെ മാണിയുടെ മകന്‍ കെഎം മാണി (19)നെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. കെഎം മാണി ഓടിച്ച ഇന്നോവയും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ അപകടം സംഭവിച്ചത്.

സ്‌കൂട്ടര്‍ യാത്രക്കരായിരുന്ന കരിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തു താഴെ മാത്യു ജോണ്‍ (35), സഹോദരന്‍ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ ഉടമ ജോസ് കെ മാണിയുടെ സഹോദരി ഭര്‍ത്താവാണ്. അതേസമയം അപകടത്തില്‍ പോലീസ് ആദ്യം പറഞ്ഞത് 47 കാരനായ ഒരാളാണ് വാഹനം ഓടിച്ചതെന്നാണ്. എന്നാല്‍ ജോസ് കെ മാണിയുടെ മകനാണ് വാഹനം ഓടിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

പോലീസിന്റെ നടപടിയില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ചതിനും മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ അറസ്റ്റ് പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെ ജാമ്യത്തില്‍ വിട്ടു. കറിക്കാട്ടൂര്‍ ഭാഗത്തുനിന്നും മണിമല ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് സ്‌കൂട്ടറില്‍ ഇടിച്ചത്.

അമ്മയുടെ സഹോദരിയുടെ കറികച്ചാലിലെ വീട്ടില്‍ പോയിവരുകയായിരുന്നു അപകടത്തില്‍ മരിച്ച സഹോദരങ്ങള്‍. അപകടം സംഭവിച്ചപ്പോള്‍ തന്നെ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. മരിച്ച ഇരുവരും അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരാണ്.

Karma News Network

Recent Posts

പരിപാടി തുടങ്ങാന്‍ ഒരു മണിക്കൂര്‍ വൈകി, വേദി വിട്ടിറങ്ങിപ്പോയി ജി സുധാകരന്‍

നിശ്ചയിച്ച പരിപാടി തുടങ്ങാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വേദി വിട്ടിറങ്ങി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. ഇന്ന് രാവിലെ ആലപ്പുഴയില്‍…

25 mins ago

ലോക്സഭ തിരഞ്ഞെടുപ്പ് തോൽവി, അധിർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു

കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പ് തോൽവി, പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചd അധിർ രഞ്ജൻ ചൗധരി . ലോക്സഭ…

26 mins ago

സഞ്ജു ടെക്കി ഇനി വാഹനമോടിക്കണ്ടെന്ന് ആര്‍.ടി.ഒ, ഡ്രൈവിങ്ങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി

യൂട്യൂബര്‍ സഞ്ജു ടെക്കി എന്ന സജു ടിഎസിന്റെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി. യൂട്യൂബ് വഴി, തുടര്‍ച്ചയായുള്ള മോട്ടോര്‍ വാഹന നിയമലംഘനങ്ങളിലാണ്…

46 mins ago

കോടതിയിലെ വീഡിയോ പകർത്തി പ്രചരിപ്പിച്ചു, സുനിത കെജരിവാളിനെ കുടഞ്ഞു, കോടതിയോട് കളി വേണ്ടെന്നും ഉത്തരവ്

അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിതയെ എടുത്ത് കുടഞ്ഞ് കോടതി. മാർച്ച് 28 ന് ഭർത്താവ് കോടതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന…

55 mins ago

തീപിടുത്തത്തിന് പിന്നാലെ 4000കോടിയുടെ ആസ്ഥിയുള്ള കെ.ജി എബ്രഹാം ഒളിവിൽ? ദുരൂഹത

കുവെെത്തിൽ മലയാളികൾ ഉൾപ്പടെ നിരവധി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം അഗ്നിക്കിരയായി 50 പേരോളം മരണപ്പെട്ട സംഭവത്തിൽ പ്രതികരിക്കാതെ തൊഴിലാളികൾ പണിയെടുത്ത…

1 hour ago

എല്ലാവർക്കും ആലിംഗനം, മോദിക്ക് മുന്നിൽ കൈകൂപ്പി ജോർജിയ മെലോണി

ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ചേർന്ന് നിൽക്കുന്ന സെൽഫി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.…

2 hours ago