topnews

യു.എ.ഇ.ക്കും സൗദി അറേബ്യയ്ക്കും ഇന്ത്യയിൽ നിന്ന് ഗോതമ്പ്

ഇന്ത്യയിൽ നിന്ന് ആവശ്യമായ ഗോതമ്പ് യു.എ.ഇ.ക്കും സൗദി അറേബ്യയ്ക്കും ലഭിക്കും. അതാത് സർക്കാരുകളുടെ അഭ്യർത്ഥനയെ തുടർന്നാണ് കയറ്റുമതിക്ക് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചപ്പോൾ ഭക്ഷ്യ ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് വിതരണത്തിലെ നഷ്ടം നികത്താൻ മറ്റ് സ്രോതസുകൾ അന്വേഷിക്കുന്നത് പോലും അപ്രായോഗികമായ തീരുമാനമായിരുന്നു.

2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യ യുഎഇയിലേക്ക് ഏകദേശം 187,949.46 ടൺ ഗോതമ്പാണ് കയറ്റുമതി ചെയ്തത്. ഈജിപ്തിലേക്കുള്ള ഗോതമ്പ് കയറ്റുമതിക്കും കേന്ദ്ര സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ട്. കണ്ട്‌ല തുറമുഖത്ത് നിന്നും ഗോതമ്പ് ചരക്ക് കയറ്റാൻ അനുവദിക്കണമെന്ന ഈജിപ്ഷ്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണിത്.

ഈജിപ്തിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്യുന്ന കമ്പനിയായ എംഎസ് മേരാ ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 61,500 മെട്രിക് ടൺ ഗോതമ്പ് ഈജിപ്തിലേക്ക് കയറ്റുമതി ചെയ്യാൻ കരാർ ഏറ്റെടുത്തിരുന്നു. അതിൽ 44,340 മെട്രിക് ടൺ ഗോതമ്പ് ഇതിനകം ലോഡുചെയ്‌തു.

17,160 മെട്രിക് ടൺ മാത്രമാണ് ലോഡ് ചെയ്യാൻ അവശേഷിക്കുന്നത്. 61,500 മെട്രിക് ടൺ ഗോതമ്പും കയറ്റുമതി ചെയ്യാൻ സർക്കാർ തീരുമാനിക്കുകയും കണ്ടലയിൽ നിന്നും കയറ്റുമതി തുടരാൻ അനുമതി നൽകുകയും ചെയ്തു.

Karma News Network

Recent Posts

പനി ബാധിച്ച് മൂന്നു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു, സംഭവം പാലക്കാട്

പാലക്കാട് : മണ്ണാർക്കാട് കോട്ടോപ്പാടം അമ്പലപ്പാറ ആദിവാസി കോളനിയിൽ മൂന്നു വയസ്സുകാരി പനി ബാധിച്ച് കുഴഞ്ഞുവീണു മരിച്ചു. അമ്പലപ്പാറ കോളനിയിലെ…

1 min ago

ഡോക്ടറെ വീട്ടിൽ വീട്ടിലേക്ക് വിളിപ്പിച്ച നടപടി, കളക്ടറെ വിമര്‍ശിച്ച ജോയിന്റ് കൗണ്‍സില്‍ നേതാവിന്‌ കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം : കുഴിനഖം ചികിത്സിക്കാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ ഒ പിയില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയ തിരുവനന്തപുരം ജില്ലാ…

17 mins ago

ഭരണം തരൂ 24 മണിക്കൂർ രാജ്യം മുഴുവൻ സൗജന്യ വൈദ്യുതി- കെജരിവാളിന്റെ മെഗാ പ്രഖ്യാപനം

തിരഞ്ഞെടുപ്പ് ഗോദയിൽ ഒടുവിൽ വന്ന എ.പി പി നേതാവ് അരവിന്ദ് കെജരിവാൾ രാജ്യം മുഴുവൻ 24 മണിക്കൂർ സൗജന്യ വൈദ്യുതി…

23 mins ago

കോഴിക്കോട് ഡോക്ടർക്ക് രോഗിയുടെ മർദനം, വിവരങ്ങൾ ഇങ്ങനെ

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ആരോഗ്യപ്രവർത്തകർക്ക് നേരെ അതിക്രമം. ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചു. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ…

45 mins ago

വിദ്യാർത്ഥിക്ക് നേരെ തോക്ക് ചൂണ്ടി മർദ്ദിച്ചു, പിന്നിൽ പിതാവുമായുള്ള സാമ്പത്തിക തർക്കം

കോഴിക്കോട് : പിതാവുമായുള്ള സാമ്പത്തിക തർക്കത്തിൽ വിദ്യാർത്ഥിയ്‌ക്ക് നടുറോഡിൽ ക്രൂരമർദ്ദനം. കൊടുവള്ളി ഒതയോട് സ്വദേശി മുഹമ്മദ് മൻഹലിനാണ് മർദ്ദനമേറ്റത്. ഇന്നലെ…

1 hour ago

അവർ എന്നെ ഉപദ്രവിക്കും, ജീവന് ഭീഷണിയുണ്ട്- മേയർ കേസിൽ യദു

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും കൂട്ടരും തന്നെ അപായപ്പെടുത്തുമോയെന്ന് തനിക്ക് പേടിയുണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. ആദ്യമേ മെമ്മറി…

2 hours ago