columns

ഡച്ചു മാതൃകയിൽ സ്കൂൾ നിർമ്മിച്ചതുകൊണ്ടാകാം മഴവെള്ളം ഒരു തുള്ളിപോലും പുറത്ത് പോകാതെ സ്കൂളിനുള്ളിലേക്ക് ഒഴുകി നിറയുന്നത്

ഇവ ശങ്കർ

മുഖ്യമന്ത്രിയുടെ ഡച്ചു മാതൃകയിൽ സ്കൂളുകൾ നിർമ്മിച്ചത് കൊണ്ടാകാം മഴ പെയ്യുമ്പോൾ ഒരു തുള്ളിപോലും പുറത്ത് പോകാതെ സ്കൂളിനുള്ളിലേക്ക് ഒഴുകി നിറയുന്നത്, ഇത് കൊണ്ടുള്ള ഗുണം എന്നത് കുട്ടികൾക്ക് ഫ്രീ ആയി നീന്തൽ പഠിക്കുവാനും ആകും അദ്ധ്യാപകർക്ക്മഴ വെള്ളം നിറയുന്നതിനു അനുസരിച്ചു വെള്ളം കോരി കളയുന്നതിലൂടെ അവർക്കൊരു എക്സർ സൈസും ആകും.ഇത് ആകും മുഖ്യൻ ഹൈടെക് എന്ന് ഉദ്ദേശിച്ചത്. ആഴ്ചകൾക്ക് മുൻപ് ഉത്ഘാടനം കഴിഞ്ഞ കള്ളാർ പഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്കൂൾ ആണ് ഈ മഴയിൽ ചോന്നൊലിചത് ആഴ്ചകൾക്കു മുൻപാണ് നബാർഡ് ന്റെ സഹായത്തോടെ രണ്ടര കോടി രൂപ ചെലവിൽ നിർമിച്ച ബഡ്സ് സ്പെഷൽ സ്കൂൾ കെട്ടിടം ഉദ്ഘാടനം നടത്തിയത്. നിലവിൽ ചെറിയ മഴയ്ക്ക് തന്നെ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയിരിക്കുകയാണ്.

ഓഫിസ് മുറി, 2 ക്ലാസ് മുറികൾ, നടുമുറ്റം എന്നിവിടങ്ങളിലും പുറം ഭാഗങ്ങളിലുമാണ് ചോർച്ചയുള്ളത്. ഇന്നലെ രാവിലെ ജീവനക്കാർ സ്കൂളിൽ എത്തിയപ്പോൾ സ്കൂളിനകത്തെ നടുമുറ്റം മുഴുവൻ വെള്ളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ജീവനക്കാർ കൂലിക്ക് ആളെ വച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. കെട്ടിടത്തിന്റെ മേൽക്കുരയിൽ നിന്നു വരുന്ന മഴവെള്ളം പൈപ്പ് വഴി നടുമുറ്റത്ത് എത്തിച്ച് കെട്ടിടത്തിനടിയിൽ ‍കൂടി പുറത്തെ ടാങ്കിൽ എത്തിക്കുന്ന തരത്തിലാണ് നിർമാണം. എന്നാൽ ടാങ്കിൽ വെള്ളം നിറഞ്ഞ് തിരിച്ച് നടുമുറ്റത്ത് തന്നെ എത്തുന്നതായി ജീവനക്കാർ പറയുന്നു.

കെട്ടിടത്തിന്റെ മേൽക്കൂര പല സ്ഥലത്തും ചോർച്ച തുടങ്ങി.ക്ലാസ് മുറികളിൽ വെള്ളം തളംകെട്ടി നിൽക്കുന്നതിനാൽ കുട്ടികളെ ഇരുത്താൻ സാധിക്കുന്നില്ലെന്ന് അധ്യാപികമാർ പറയുന്നു. നടക്കുമ്പോൾ തെന്നി വീഴും എന്നതിനാൽ കുട്ടികളെ നടത്തിക്കാനും ഭയക്കുന്നു. കെട്ടിട നിർമാണ സമയത്ത് തന്നെ സാധന സാമഗ്രികൾ ഉപയോഗിക്കുന്നതിൽ കൃത്രിമം ഉള്ളതായി പരാതി ഉണ്ടായിരുന്നു. പ്രധാന കോൺക്രീറ്റ് സമയത്ത് ഒരു ഭാഗം തകർന്നു വീണ സംഭവവും ഉണ്ടായിട്ടുണ്ട്. കാലവർഷത്തിൽ ‍ശക്തമായ മഴ വരാനിരിക്കെ എങ്ങനെ കുട്ടികളെ ക്ലാസിൽ ഇരുത്തും എന്ന ആശങ്കയിലാണ് സ്കൂൾ ജീവനക്കാർ.

Karma News Network

Recent Posts

നാളെ സിപിഎം സെക്രട്ടേറിയറ്റ് യോഗം, ജയരാജനെതിരെ പാര്‍ട്ടിയുടെ കര്‍ശന നടപടിയുണ്ടായേക്കും

എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ, ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ…

9 mins ago

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട. 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ മിഷേൽ എൻഗംഗ ആണ് പിടിയിലായത്. 668…

43 mins ago

അന്യസംസ്ഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

9 hours ago

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…

10 hours ago

ജഗതി ശ്രീകുമാറിന് വീട്ടിലെത്തി അവാർഡ് സമ്മാനിച്ച് ഗവർണ്ണർ ആനന്ദബോസ്

നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…

10 hours ago

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…

11 hours ago