national

സൗദിയുടെ സുരക്ഷ ഒരുക്കാൻ ഭാരതം, വമ്പൻ പ്രതിരോധ കരാറിൽ ഒപ്പിട്ടു

Saudi Arabiaഭാരത സംസ്കാരിക പൈതൃകം സൗദിയിലേക്ക് സ്വാഗതം ചെയ്ത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്. മോദിയുമായുള്ള ചർച്ചയിൽ ഇതിനുള്ള ധാരണാ പത്രം ഒപ്പിട്ടു. മോദി വിരോധികളായ ഇസ്ളാമിക യാഥാസ്ഥിതർക്കും തീവ്ര സംഘടനകൾക്കും കനത്ത് തിരിച്ചടിയായി മാറി ചരിത്രം തിരുത്തിയ മോദി – സൗദി രാജകുമാരൻ കൂടികാഴ്ച്ചയും. ഒരു യഥാർഥ ഇസ്ളാമും, മുസ്ളീമിന്റെ അവസാന വാക്കും ആയവർ ഇന്ത്യയേ ഇത്തരത്തിൽ അംഗീകരിക്കുമ്പോൾ മതം മാറി ഇസ്ളാം ആയവർക്കായിരിക്കും സനാതനവും ഭാരതീയവും ഒക്കെ അംഗീകരിക്കാൻ വിഷമം എന്നും വിമർശനവും ഒപ്പം ഉയരുകയാണ്‌.

മതങ്ങൾ തീർക്കുന്ന വേലിക്കെട്ടുകൾ തകർത്ത് സാസ്കാരിക വൈവിധ്യങ്ങളുടെ കൈമാറ്റമാണ്‌ ഇന്നത്തേ ചർച്ചയിൽ ഒപ്പിട്ട കരാറിന്റെ കാതൽ.ഊഷ്മലമായ ദിവസമായിരുന്നു സൗദി ഭരണാധികാരികൾക്ക് തിങ്കളാഴ്ച്ച. മോദിയുമായി വീണ്ടും ചർച്ച, രാവിലെയും വൈകിട്ടും രാഷ്ട്രപതിയുമായി ചർച്ചയും ഒന്നിച്ച് ഭക്ഷണവും ഒക്കെയായി സൗദി രാജകുമാരൻ ഏറെ സന്തോഷവാൻ തന്നെ..

ജി 20ക്ക് ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഊഴം കാത്ത് നാട്ടിലേക്ക് മടങ്ങാതെ ലോക നേതാക്കൾ ഇപ്പോഴും ദില്ലിയിൽ ക്യാമ്പ് ചെയ്യുകയാണ്‌. ഇപ്പോൾ സൗദിയും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ നടന്ന ചർച്ചകളുടേയും ഒപ്പിട്ട കരാറുകളുടേയും വിവരങ്ങൾ കർമ്മ ന്യൂസിനു ലഭിച്ചു. കാത്തിരുന്ന നിർണ്ണായകമായ കൂടികാഴ്ച്ച എന്നും പൂർണ്ണ സംതൃപ്തൻ എന്നും മോദിയേ കണ്ട ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്റെ പ്രതികരണവും പുറത്ത് വന്നു

വമ്പൻ കരാറുകളിലാണ്‌ സൗദി രാജ കുടുംബം ഇന്ത്യയുമായി ഒപ്പിട്ടത്.ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത് പ്രതിരോധം ആണ്‌. ഇതുവരെ അമേരിക്ക കുത്തുക സ്ഥാപിച്ച സൗദിയുടെ പ്രതിരോധ കരാറുകളിലേക്ക് ഭാരതവും കയറിറ്റിരിക്കുകയാണ്‌. സൗദിക്ക് ആവശ്യമായ പ്രതിരോധ സഹായവും ആയുധങ്ങളും ആണ്‌ ഇന്ത്യയുടെ ഉറപ്പുകൾ. ഇതൊരു ചരിത്രപരമായ ധാരണയും കരാറുമാണ്‌. സൗദിയേ സത്രുക്കളിൽ നിന്നും സുരക്ഷിതമാക്കാൻ ഭാരതത്തിന്റെ സൂപ്പർ പവറും അത്യാധുനികവുമായ ആയുധങ്ങൾ ഇനി ഉണ്ടാകും. സൗദിയുടെ സുരക്ഷ ഇനി ഭാരതത്തിന്റെയും ചുമതല ആയിരിക്കും. ഇതാദ്യമാണ്‌ ഒരു അറബ് രാജ്യവുമായി ഇന്ത്യയുടെ ഇത്രയും വമ്പൻ പ്രതിരോധ കരാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും തമ്മിൽ വ്യാപാരം, സമ്പദ്‌വ്യവസ്ഥ,സാംസ്കാരിക സഹകരണം തുടങ്ങിയ മേഖലയിലും നിർണ്ണായകമായ കരാറുകളിൽ ഒപ്പിട്ടു.

എടുത്ത് പറയേണ്ടത് ഭാരതവും സൗദിയും തമ്മിലുള്ള സാസ്കാരിക സഹകരണം എന്ന് പറയുമ്പോൾ ഇരു രാജ്യങ്ങളും എത്ര സുഹൃത്തുക്കളാണ്‌ എന്ന് മനസിലാക്കാം. ശത്രുക്കൾ പറയുന്നത് ശരി എങ്കിൽ എങ്ങിനെയാണ്‌ ഒരു സംഘി രാജ്യവുമായി അല്ലെങ്കിൽ സംഘി സർക്കാരുമായി ലോക ഇസ്ളാമിക മതത്തിന്റെ ആധ്യാതിക നേതാവിനു ഒപ്പിടാനും മറ്റും കഴിയുക. ഒപ്പിട്ടു എന്ന് മാത്രമല്ല ഭാരതത്തിന്റെ സാസ്കാരിക പൈതൃകം ഇനി മുതൽ സൗദിയിലേക്കും വ്യാപിക്കും എന്നും ഉറപ്പായിരിക്കുന്നു. ഭാരതത്തിന്റെ സാസ്കാരികതയുടെ അടിസ്ഥാനം സനാതന സംസ്കാരവും , മഹർഷി മാരും, ആർഷ ഭാരതവും ഒക്കെയാണ്‌ എന്ന് എടുത്ത് പറയേണ്ടതും ഇല്ല

ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ഉന്നതതല യോഗത്തിൽ, 2019 ൽ റിയാദിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി കരാറുകളുടെ വിലയിരുത്തലും നടത്തി.ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സൗദി അറേബ്യ അതിന്റെ ഏറ്റവും അടുത്തതും വലുതുമായ തന്ത്രപരമായ പങ്കാളികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.“ഇന്ത്യ-സൗദി അറേബ്യ പങ്കാളിത്തം സുസ്ഥിരതയ്ക്കും പ്രദേശത്തിന്റെയും ലോകത്തിന്റെയും ക്ഷേമത്തിന് നിർണായകമാണ് എന്നും മോദി വ്യക്തമാക്കി. സൗദിയുമായുള്ള ബന്ധത്തേ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഇങ്ങിനെ…. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച് ഞങ്ങൾ നമ്മുടെ ബന്ധങ്ങൾക്ക് ഒരു പുതിയ മാനം നൽകുകയാണ്‌.

ഇത് ലോക നന്മക്കും കൂടിയാണ്‌.ഞങ്ങളുടെ അടുത്ത പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരവധി സംരംഭങ്ങളും വൻ പദ്ധതികളുമാണ്‌ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിലെ രണ്ട് മന്ത്രിതല സമിതികളായ രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്കാരിക സഹകരണ സമിതി, സാമ്പത്തിക, നിക്ഷേപ സഹകരണ സമിതി എന്നിവയുടെ പുരോഗതി നേതാക്കൾ വിലയിരുത്തി. സമ്പദ്‌വ്യവസ്ഥ, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും സൗദി ഭരണാധികാരികലും ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ചയായി.

ഇവിടെ ഇന്ത്യയിൽ വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ജി20 ഉച്ചകോടിക്ക് ഇന്ത്യയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,“ സൗദി കിരീടാവകാശി പറഞ്ഞു.സൽമാൻ രാജകുമാരന്റെ രണ്ടാം ഇന്ത്യാ സന്ദർശനമാണിത്.ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിൽ ഒപ്പുവെച്ച രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിന് ബദലായി പലരും കാണുന്ന ഈ സംരംഭം പ്രധാനമന്ത്രി മോദിയും അമേരിക്ക, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളുടെ നേതാക്കളും സംയുക്തമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ചൈനയുടെ സിൽക്ക് റോഡ് എന്നും ബെൽറ്റ് ആൻഡ് റോഡ് എന്നും പറയുന്ന വമ്പൻ പദ്ധതിയാണ്‌ മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ തകർന്നത്.

ഇന്ത്യയിൽ നിന്നും തുടങ്ങി ഗൾഫിലൂടെ യൂറോപ്പ് വരെ നീളുന്ന ട്രയിൻ ആണ്‌ മുഖ്യ പദ്ധതി. ഒരിക്കൽ പൂർത്തിയായാൽ, ഭൂഖണ്ഡങ്ങളിലുടനീളമുള്ള സാമ്പത്തിക പങ്കാളിത്തം, രാഷ്ട്രീയ സഖ്യങ്ങൾ, സാംസ്കാരിക സമന്വയം എന്നിവ സുഗമമാക്കുന്നവ്യാപാര പാതയായി പ്രവർത്തിക്കുന്ന ഒരു ആധുനിക പദ്ധതിയായി ഇത് പ്രവർത്തിക്കും.സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയും പ്രധാനമന്ത്രി മോദി ഉദ്ധരിച്ചു.അതിനായുള്ള ഇന്ത്യയുടെ സഹായങ്ങൾ വാഗ്ദാനം ചെയ്തു.

ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും ഹൃദ്യവും സഹകരണവുമായ ബന്ധത്തിന്റെ നീണ്ട ചരിത്രമുണ്ട്, വിപുലമായ ആളുകൾ-ജനങ്ങൾ തമ്മിലുള്ള ബന്ധമുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം എക്കാലത്തെയും ഉയർന്ന നിരക്കായ 52.75 ബില്യൺ ഡോളറിലെത്തി.സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ, അതേസമയം സൗദി അറേബ്യ ഇന്ത്യയുടെ നാലാമത്തെ വലിയ സാമ്പത്തിക പങ്കാളിയാണ്‌.സൗദി അറേബ്യയിൽ നിന്ന് ഇന്ത്യ ഗണ്യമായ അളവിൽ എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ ഊർജ മേഖലയിൽ ഇരു രാജ്യങ്ങൾക്കും ശക്തമായ പങ്കാളിത്തമുണ്ട്.

Karma News Network

Recent Posts

മമ്മൂട്ടിക്കും യൂസഫലിക്കും പിന്നാലെ 3.80 കോടി രൂപയുടെ ആഡംബര കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

3.80 കോടി രൂപയുടെ അത്യാഡംബര കാർ സ്വന്തമാക്കി മലയാളികളുടെ പ്രിയ നടൻ ഷെയ്ൻ നിഗം. മെഴ്സിഡീസ് ബെൻസിന്റെ എസ്‍യുവി ജിഎൽഎസ്…

3 mins ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

13 mins ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

46 mins ago

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജേഷിനെ കഞ്ഞികുഴി ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.…

1 hour ago

അതിതീവ്രമഴ; തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര…

1 hour ago

ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട്, കുറിപ്പുമായി ദീപ നിശാന്ത്

സ്റ്റോൺഹെഞ്ച് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതമാണ് സ്റ്റോൺഹെഞ്ചെന്നും പ്രവേശനത്തിനായി…

1 hour ago