ബെഗംളൂരു: രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രത. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ്. അതേസമയം, ആദ്യത്തെ രണ്ട് ഒമിക്രോണ്‍ കേസുകളില്‍ ഒരാളായ 66 കാരന് പോസിറ്റീവായ ശേഷം ദുബായില്‍ പോയതായി വിവരം. ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പറേഷന്റെ രേഖകള്‍ പ്രകാരം അയാള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് നവംബര്‍ 20 നാണ് എത്തിയത്. കോവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുമായാണ് എത്തിയത്. ഇയാള്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. അതേ ദിവസം തന്നെ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുകയും, കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തു. സര്‍ക്കാര്‍ ഡോക്ടര്‍ ഇദ്ദേഹത്തെ പരിശോധിച്ചപ്പോള്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും കണ്ടില്ല. സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടു.
ഒമിക്രോണ്‍ ബാധിച്ച രണ്ടാമത്തെയാളായ 46കാരന് ബെംഗളൂരുവിലെ ആരോഗ്യപ്രവര്‍ത്തകനാണ്. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാ ആളുകളെയും കണ്ടെത്തി പരിശോധന നടത്തിവരികയാണെന്നും ഇവര്‍ക്ക് ഗുരുതര രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. പത്തു പേരുടെ ഫലം കാത്തിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ദക്ഷിണാഫ്രിക്ക പോലെ ഹൈ റിസ്്ക് രാജ്യത്ത് നിന്ന് വന്നതായതുകൊണ്ട് തന്നെ സാമ്ബിളുകള്‍ വീണ്ടും ശേഖരിച്ച് ജെനോം സീക്വന്‍സിങ്ങിനായി നവംബര്‍ 22 ന് അയച്ചു. ഇദ്ദേഹവുമായി സമ്ബര്‍ക്കത്തില്‍ വന്ന 24 പേരെ പരിശോധിച്ചെങ്കിലും, നെഗറ്റീവായിരുന്നു. 240 സെക്കന്‍ഡറി കോണ്ടാക്റ്റുകളും നെഗറ്റീവായിരുന്നു. നവംബര്‍ 23 ന് ഇദ്ദേഹം ഒരു സ്വകാര്യ ലാബില്‍ പരിശോധിക്കുകയും കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തു. നവംബര്‍ 27 ന് അര്‍ദ്ധരാത്രി ഹോട്ടലില്‍ നിന്ന് ചെക്ക ഔട്ട് ചെയ്ത് വിമാനത്താവളത്തിലേക്ക് കാബ് വിളിച്ച് ദുബായിക്ക് വിമാനം കയറി പോയി.
ഈ യാത്രക്കാരന് ഒമിക്രോണ്‍ ഉണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത് വ്യാഴാഴ്ച മാത്രവും. യാത്രക്കാരന്റെ പേരുവിവരങ്ങള്‍ സ്വകാര്യത മാനിച്ച് പുറത്തുവിട്ടിട്ടില്ല.
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…
കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…
ഡൽഹി സ്വദേശിനിയായ ഫിറ്റ്നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…
കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…