topnews

മികച്ച മുഖ്യമന്ത്രി: ഇന്ത്യാ ടുഡേ സര്‍വ്വേയില്‍ നവീന്‍ പട്നായിക് ഒന്നാംസ്ഥാനത്ത്, അഞ്ചാം സ്ഥാനത്ത് പിണറായി വിജയന്‍

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനായി ഇന്ത്യാ ടുഡേ സംഘടിപ്പിച്ച മൂഡ് ഓഫ് ദി നേഷന്‍ സര്‍വെയില്‍ ഒന്നാമതെത്തി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. രാജ്യവ്യാപകമായി നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 71 ശതമാനം പേരാണ് നവീന്‍ പട്നായിക്കിനെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയത്. 69.9 ശതമാനം വോട്ടുകള്‍ നേടിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് നവീന്‍ പട്നായിക്കിന് തൊട്ടുപിന്നില്‍.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പിന്തുണച്ചും സര്‍വെയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. 67.5 ശതമാനം വോട്ടുകളോടെ സ്റ്റാലിന്‍ മൂന്നാം സ്ഥാനത്തെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് നാലാം സ്ഥാനത്തെത്തിയിരിക്കുന്നത്. അദ്ദേഹം 61.8 ശതമാനം വോട്ടുകള്‍ നേടി. കേരള മുഖ്യമന്ത്രി പിണറായി വിജയനും ലിസ്റ്റില്‍ ആദ്യ അഞ്ച് സ്ഥാനത്തിനുള്ളില്‍ ഇടം പിടിച്ചു. 61.1 ശതമാനം വോട്ടുകളാണ് സര്‍വെയില്‍ പിണറായി വിജയന് ലഭിച്ചത്.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആറാം സ്ഥാനവും അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശര്‍മയ്ക്ക് ഏഴാം സ്ഥാനവുമാണുള്ളത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് പട്ടികയില്‍ എട്ടാം സ്ഥാനമാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യാ ടുഡേ ഇതേ പേരില്‍ സംഘടിപ്പിച്ച സര്‍വെയിലും നവീന്‍ പട്നായിക്കിനെ തന്നെയാണ് ഏറ്റവുമധികം പേര്‍ പിന്തുണച്ചത്

Karma News Editorial

Recent Posts

മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം, പറഞ്ഞത് പച്ചക്കള്ളം, കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

തിരുവനന്തപുരം: മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയമുണ്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. കണ്ടക്ടര്‍ ഇരുന്നത് മുന്‍ സീറ്റിലായിരുന്നെന്നും പക്ഷേ പൊലീസിനോട്…

2 mins ago

ഗ്ലാസ് ബ്രിഡ്ജ് തകർന്ന സംഭവം, ജീവനക്കാരെ പ്രതികൂട്ടിലാക്കി തടിതപ്പാൻ എംഎൽഎ

തിരുവനന്തപുരം : ഉദ്‌ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആക്കുളത്തെ കണ്ണാടിപ്പാലത്തിന്റെ തകർച്ചയിൽ സിപിഎം അനുഭാവികളല്ലാത്ത ജീവനക്കാരെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം.…

12 mins ago

വർക്കല ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

വർക്കല ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ പ്ലസ്‌ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂർ സ്വദേശി അശ്വിനാണ് ( 18) മരിച്ചത്.…

26 mins ago

കറന്റ് പോയതിൽ പ്രതിഷേധം, കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതിസാം, സംഭവം കോഴിക്കോട്

കോഴിക്കോട് : കറന്റ് പോയതിൽ നാട്ടുകാർ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. പന്തീരാങ്കാവിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വൈദ്യുതി…

45 mins ago

മീനാക്ഷി അൽപ്പം ​ഗ്ലാമറസായി, പുത്തൻ ചിത്രത്തിന് കമന്റുമായി നെറ്റിസൺസ്

മാളവിക ജയറാമിന്റെ കല്യാണത്തിന് പോകാന്‍ ഒരുങ്ങിയതിന് ശേഷം എടുത്ത ഫോട്ടോ മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ താരപുത്രിയുടെ…

1 hour ago

ക്ഷേത്രങ്ങളിലെ നിവേദ്യത്തില്‍ നിന്ന് അരളിപ്പൂ ഒഴിവാക്കുന്നു-ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ പൂജയ്‌ക്കും നിവേദ്യങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് വിലക്കാന്‍ ദേവസ്വം ബോര്‍ഡ്. അരളിപ്പൂ കടിച്ചതാണ് ഹരിപ്പാട്ട് യുവതിയുടെ മരണകാരണമായതെന്ന…

1 hour ago