entertainment

ഇന്ദ്രന്‍സ് തുന്നി നല്‍കിയ മഞ്ഞ ഷര്‍ട്ടിലാണ് എന്റെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത് എന്ന് അന്ന് സുരേഷ് ഗോപി പറഞ്ഞു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. ഉടല്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സുരേഷ് ഗോപിയുടെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആ ഷര്‍ട്ടിനെ കുറിച്ചും പറഞ്ഞിരിക്കുകയാണ് ഇന്ദ്രന്‍സ്. ഒരു പടത്തിന് വേണ്ടി ഞാന്‍ തുന്നി കൊടുത്ത മഞ്ഞ ഷര്‍ട്ട് ധരിച്ച് കൊണ്ടാണ് സുരേഷ് ഗോപി അന്ന് മകളെ കാണാന്‍ ആശുപത്രിയില്‍ പോയത്. കുഞ്ഞിന് ആ ഷര്‍ട്ട് വളരെ ഇഷ്ടപ്പെട്ടു. ഇപ്പോഴും ആ ഒരു ഇമോഷന്‍ അദ്ദേഹത്തിനുണ്ട്. ഇന്ദ്രന്‍സ് തുന്നി നല്‍കിയ മഞ്ഞ ഷര്‍ട്ടിലാണ് എന്റെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത് എന്ന് ഒരു അവസരത്തില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഒരു തുന്നല്‍ കാരന്‍ എന്ന നിലയില്‍ എനിക്ക് സിനിമയില്‍ ഒരുപാട് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് ഈ അനുഭവവും. തയ്യല്‍ കാരനായി വന്നത് കാരണം എല്ലാവരോടും അടുത്ത് ഇടപഴകാനും നല്ല കുറേ അവസരങ്ങള്‍ ലഭിയ്ക്കുകയും ചെയ്തിട്ടുണ്ട്.

എനിക്ക് വളരെ അടുപ്പം തോന്നിയ കഥാപാത്രമാണ് ഹോമിലേത്. ആ കഥ കേട്ടപ്പോള്‍ മുതല്‍ സിനിമയുടെ ഷൂട്ടിങ് തുടങ്ങാനുള്ള കാത്തിരിപ്പിലായിരുന്നു. ഷൂട്ടിങ് തുടങ്ങി, അവസാനിച്ചു ഞാനത് മറന്നു. പക്ഷെ സിനിമ റിലീസ് ആയപ്പോള്‍ കിട്ടിയ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി, കഥ കേട്ടപ്പോള്‍ എനിക്ക് തോന്നിയ അതേ ഫീല്‍ ആണ് പ്രേക്ഷകര്‍ക്കും തോന്നിയത്. അത്രയും മികച്ച രീതിയില്‍ സംവിധായകന്‍ അതെടുത്തു.

പണ്ട് ചെയ്തത് പോലുള്ള കോമഡി വേഷങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ കൊതിയാണ്. ഏറ്റവും ഇഷ്ടവും ചിരിപ്പിയ്ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ്. വരാനിരിയ്ക്കുന്ന രണ്ട് സിനിമകളില്‍ കോമഡി ചെയ്തിട്ടുണ്ട്. പഴയ ഇന്ദ്രന്‍സ് ചേട്ടനെ തിരിച്ച് കിട്ടുമോ എന്ന് ചോദിച്ചപ്പോള്‍, തീര്‍ച്ചയായും അത്തരം കഥാപാത്രങ്ങളുമായി വരും.- ഇന്ദ്രന്‍സ് പറഞ്ഞു.

Karma News Network

Recent Posts

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

5 hours ago

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

5 hours ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

6 hours ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

6 hours ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

7 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

7 hours ago