entertainment

ഇപ്പോള്‍ വന്നവരല്ല, സിനിമയിലെ ന്യൂ ജനറേഷന്‍ തുടങ്ങിയത് തങ്ങളില്‍ നിന്നെന്ന് ജലജ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജലജ. വര്‍ഷങ്ങള്‍ക്ക് ശേഷം മാലിക് എന്ന ചിത്രത്തിലൂടെ അതി ശക്തമായ തിരിച്ചുവരവാണ് അവര്‍ നടത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ ചെയ്ത കഥാപാത്രത്തിന്റെ ഉമ്മയായിട്ടാണ് ജലജ വേഷമിട്ടിരിക്കുന്നത്. ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സാധാരണ ആളുകള്‍ സിനിമയില്‍ സജീവമായപ്പോഴാണ് സിനിമയില്‍ ന്യുജനറേഷന്‍ തരംഗമുണ്ടായതെന്ന് ജലജജ പറഞ്ഞു. ഇപ്പോള്‍ വന്നവരല്ല ന്യുജനറേഷന്‍ എന്നും താനും നെടുമുടി വേണുവും, വേണു നാഗവള്ളിയുമൊക്കെ വന്ന കാലഘട്ടമായിരുന്നു അതിന്റെ തുടക്കമെന്നും നടി പറഞ്ഞു.

ജലജയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഞാന്‍ ചെയ്ത സമയമായിരുന്നു ശരിക്കും ന്യുജനറേഷന്‍. അല്ലാതെ ഇപ്പോള്‍ വന്നതല്ല. ഞങ്ങള്‍ വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ ബിഗ് സ്‌ക്രീനില്‍ കണ്ടിരുന്ന നസീര്‍ സാര്‍, മധു സാര്‍, സത്യന്‍ സാര്‍, ഷീലമ്മ, ശാരദാമ്മ അവരൊക്കെ വലിയ താര പരിവേഷമുള്ളവരാണ്. അവരെ സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ നമ്മള്‍ ഇങ്ങനെ കണ്ടു ഇരുന്നു പോകുന്ന സമയമാണ്.അത് കഴിഞ്ഞു വന്ന ഞാനും നെടുമുടി ചേട്ടനും, വേണു നാഗവള്ളി ചേട്ടനും, ജഗതി ചേട്ടനുമൊക്കെ താര പരിവേഷമുള്ളവരായിരുന്നില്ല.

സാധാരണക്കാരില്‍ സാധാരണക്കാരാണ്. അപ്പോള്‍ മുതലാണ് ഇവിടെ ന്യുജനറേഷന്‍ തുടങ്ങിയത്. അതില്‍ ഒരു ഭാഗമായിട്ട് വന്നപ്പോള്‍ കുറേകൂടി സ്വാഭാവികമായ സിനിമകളാണ് എനിക്ക് ലഭിച്ചത്. അങ്ങനെയുള്ള പുതിയ സിനിമകളും പുതിയ വേഷങ്ങളും എനിക്ക് ലഭിച്ചു. ഇരുപത്തിയാറു വര്‍ഷം സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും എല്ലാ സിനിമകളും ഞാന്‍ കാണുമായിരുന്നു’. ജലജ പറയുന്നു.

Karma News Network

Recent Posts

സംശയമെന്ത് ,KSRTC ഡ്രൈവർക്കൊപ്പം തന്നെ” , ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ് മാത്യു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ്മാത്യു. കെഎസ്ആർടിസി…

32 mins ago

പെരിയാറിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു

പെരുമ്പാവൂർ∙ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ ഇടനാട് മായാലിൽ തുണ്ടിയിൽ ജോമോൾ (25) ആണ്…

55 mins ago

ദല്ലാൾ നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ, കേസെടുത്തു

ആലപ്പുഴ: വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം…

1 hour ago

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച എസ്.ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴയും

തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിരിച്ചുവിട്ട ഐസ് ഐ കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54)…

2 hours ago

ഉദ്യോഗസ്ഥർക്കെതിരായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി: ഉദ്യോഗസ്ഥർക്കെതിരായ സമീപകാല ആക്രമണങ്ങളും ഭീഷണികളും കണക്കിലെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്)…

2 hours ago

പൊതുഗതാഗതം തടസപ്പെടുത്തി ബസിന് കുറുകെ സ്വന്തം വാഹനം ഇടാനും ഡ്രൈവറെ ചീത്ത വിളിക്കാനും ഇവർക്ക് ആര് അധികാരം നൽകി, മേയർക്കെതിരെ പി. ശ്യാംരാജ്

നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് തട്ടികയറിയ മേയറെയും സിപിഎമ്മിനെയും വിമർശിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഒരു…

2 hours ago