സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും നിരന്തരം വിധേയയായിട്ടുള്ള യുവതിയാണ് ജസ്ല മാടശ്ശേരി. ജസ്ലക്കെതിരെ കടുത്ത ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പല ഭാഗത്ത് നിന്നും കോയാ നാമക്കാരുടെ തെറിവിളികൾ.മാപ്പിളപ്പാട്ട് ചെയ്യാൻ നീയാരാടി…തട്ടമിട്ട് പാട്ടു ചെയ്യുന്നോ?തട്ടമിടാതെ മാപ്പിളപ്പാട്ട് ചെയ്യുന്നോ..ടിക് ടോക്കിലും നീ വന്നോ? ജസ്ല എഴുതുന്നു
കുറിപ്പ് ഇങ്ങനെ..
ഹെലൻ ഓഫ് സ്പാർട്ട…ടിക് ടോക്ക് account എടുത്തിട്ട് അധികമായിട്ടില്ല..ലോക്ഡൗൺ തുടങ്ങിയതിൽ പിന്നെ ആണ്..നേരം പോക്കിനുള്ള ഓപ്ഷൻസ് തിരയുന്ന എനിക്ക് ഇത് കണ്ണിൽ പെട്ടത്.അത് ബിഗ് ബോസിൽ നിന്നിറങ്ങിയ സമയമായതിനാൽ അണ്ണൻ ആർമിക്കാർ എന്റെ ഫേസ് ബുക് അക്കൗണ്ട് പൂട്ടിച്ച സമയം കൂടെയായിരുന്നു.പിന്നെന്നും നോക്കിയില്ല.ഒരു Ac അങ്ങ് തുടങ്ങി..തുടങ്ങിയ പുത്തൻ പുത്തരിക്കാണെന്ന് തോന്നുന്നു..തുരുതുരാ വീഡിയോസും ഇട്ടു :മം.. Interesting. പക്ഷെ എന്തിനാന്നെന്നറിയില്ല.. പല ഭാഗത്ത് നിന്നും കോയാ നാമക്കാരുടെ തെറിവിളികൾ.മാപ്പിളപ്പാട്ട് ചെയ്യാൻ നീയാരാടി…തട്ടമിട്ട് പാട്ടു ചെയ്യുന്നോ?തട്ടമിടാതെ മാപ്പിളപ്പാട്ട് ചെയ്യുന്നോ..ടിക് ടോക്കിലും നീ വന്നോ?ഇവിടെ ആണുങ്ങളുണ്ട് ട്ടൊ…എനിക്കൊന്നും മനസ്സിലായില്ല.തെറി വിളിയും…ലൈംഗീക ചുവയുള്ള ചാപ്പകുത്തലുകളും..ആദ്യമല്ലല്ലോ.അതൊന്നും പോരാഞ്ഞിട്ട് ..ഒരു ടിക് ടോക്കർ എന്നെ സപ്പോർട്ട് ചെയ്തെന്നും പറഞ്ഞ് അവന്റേയും എന്റെയും കല്യാണ വീഡിയോയും ഹണിമൂണും വരെ ടിക് ടോക് IDകൾ നടത്തി..
മൈന്റ് ചെയ്തില്ല..ഇതിനിടയിൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..Helen of Sparta എന്ന പേര്..കാരണം..ആ കുട്ടിക്കും നല്ല ഭീകരമായ തെറിവിളികൾ ഉണ്ടായിരുന്ന സമയം..സംഭവം…തെറിവിളിക്കുന്നത്.. വിളിക്കുന്നവന്റെ അക്കൗണ്ട് റീച്ച് ആവാനാണ്..വേറൊന്നും അല്ല .
അത് ആണും പെണ്ണുമൊക്കെ പ്രായദേതമന്യേ അതിൽ വിളിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ വിളിച്ചപ്പോൾ മാത്രം അത് വിഷയമാവാൻ കാരണമെന്താവും 1.പെണ്ണാണ്2. സ്മാർട്ടാണ്. 3. ക്യൂട്ട് ആണ്. 4. പൊതുബാധ വിഴുപ്പുകളോട് നടുവിരൽ കാണിച്ച മിടുക്കിയാണ്.
നാണം തൂങ്ങികളെയും തട്ടമിട്ട മൈലാഞ്ചി കയ്യും കുറിതൊട്ട പട്ടു പാവാട ഇട്ട കുണുങ്ങി നടക്കണ കുട്ടികളെയും മാത്രമേ നിങ്ങൾ പെണ്ണായി അംഗീകരിക്കുള്ളു എങ്കിൽ ..നിങ്ങളുടെ അംഗീകാരത്തോട് OMKV പറയുന്ന പെൺകുട്ടികൾ ഇനിയും കടന്ന് വരിക തന്നെ ചെയ്യും.ഒന്ന് ചോദിച്ചോട്ടെ ആണിന് മാത്രം തീറെഴുതിയ വാക്കുകൾ ഏതെല്ലാമാണ് … ആണ് വിളിക്കുമ്പോൾ.. അതൊക്കെ ഒരു വൈബ് അല്ലെയെന്നും.. പെണ്ണു വിളക്കുമ്പോൾ അവൾ വേഷ്യയും കുടുംബത്തിൽ പിറക്കാത്തവളുമാകുന്നതിന്റെ രാഷ്ട്രീയമെന്താണ്.
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കുൽഗാമിലെ റെഡ്വാനി മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന…
ചങ്ങനാശ്ശേരി : പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 82 വര്ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എരുമേലി…
കണ്ണൂർ : പേരൂലിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ പിതാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശി പവിത്രനാണ്…
പത്തനംതിട്ട: തിരുവല്ല നഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ…
തിരുവനന്തപുരം: വരും ദിവസങ്ങളിൽ ഏതാനും ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മേയ് എട്ടിന് (ബുധനാഴ്ച)…
കോടികളുടെ നിക്ഷേപ തട്ടിപ്പു നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് ഫൈനാൻസ് സ്ഥാപനത്തിൻ്റെ ഉടമയും കേരള കോൺഗ്രസ് ജോസ് കെ മാണി…