എനിക്കുമുണ്ട്, നിനക്കുമുണ്ട് രണ്ടും ശരീരാവയവങ്ങളാണ്- ജസ്ല മാടശ്ശേരി

സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും നിരന്തരം വിധേയയായിട്ടുള്ള യുവതിയാണ് ജസ്ല മാടശ്ശേരി.   ജസ്ലക്കെതിരെ കടുത്ത ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പല ഭാഗത്ത് നിന്നും കോയാ നാമക്കാരുടെ തെറിവിളികൾ.മാപ്പിളപ്പാട്ട് ചെയ്യാൻ നീയാരാടി…തട്ടമിട്ട് പാട്ടു ചെയ്യുന്നോ?തട്ടമിടാതെ മാപ്പിളപ്പാട്ട് ചെയ്യുന്നോ..ടിക് ടോക്കിലും നീ വന്നോ? ജസ്ല എഴുതുന്നു ജസ്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വീണ്ടും വിമർശനത്തിന് ഇരയാക്കുന്നത്. ബിഗ് ബോസിന് ശേഷം ചിലർ തന്റെ ഫേസ്ബുക്ക് പൂട്ടിച്ചതോടെ ടിക് ടോകിൽ അക്കൗണ്ട് എടുത്തതിനെ കുറിച്ചും അവിടെ ഉയരുന്ന തെറിവിളികളെ കുറിച്ചും പറയുകയാണ് ജസ്ലയിപ്പോൾ. തന്നെ പോലെ തന്നെ തെറിവിളി കേൾക്കുന്നതും ടിക് ടോകിൽ വലിയ തരംഗമുണ്ടാക്കുന്ന ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിലുള്ള കുട്ടിയെ കുറിച്ച് കൂടി ജസ്‌ല സൂചിപ്പിച്ചിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെ..

ഹെലൻ ഓഫ് സ്പാർട്ട…ടിക് ടോക്ക് account എടുത്തിട്ട് അധികമായിട്ടില്ല..ലോക്ഡൗൺ തുടങ്ങിയതിൽ പിന്നെ ആണ്..നേരം പോക്കിനുള്ള ഓപ്ഷൻസ് തിരയുന്ന എനിക്ക് ഇത് കണ്ണിൽ പെട്ടത്.അത് ബിഗ് ബോസിൽ നിന്നിറങ്ങിയ സമയമായതിനാൽ അണ്ണൻ ആർമിക്കാർ എന്റെ ഫേസ് ബുക് അക്കൗണ്ട് പൂട്ടിച്ച സമയം കൂടെയായിരുന്നു.പിന്നെന്നും നോക്കിയില്ല.ഒരു Ac അങ്ങ് തുടങ്ങി..തുടങ്ങിയ പുത്തൻ പുത്തരിക്കാണെന്ന് തോന്നുന്നു..തുരുതുരാ വീഡിയോസും ഇട്ടു :മം.. Interesting. പക്ഷെ എന്തിനാന്നെന്നറിയില്ല.. പല ഭാഗത്ത് നിന്നും കോയാ നാമക്കാരുടെ തെറിവിളികൾ.മാപ്പിളപ്പാട്ട് ചെയ്യാൻ നീയാരാടി…തട്ടമിട്ട് പാട്ടു ചെയ്യുന്നോ?തട്ടമിടാതെ മാപ്പിളപ്പാട്ട് ചെയ്യുന്നോ..ടിക് ടോക്കിലും നീ വന്നോ?ഇവിടെ ആണുങ്ങളുണ്ട് ട്ടൊ…എനിക്കൊന്നും മനസ്സിലായില്ല.തെറി വിളിയും…ലൈംഗീക ചുവയുള്ള ചാപ്പകുത്തലുകളും..ആദ്യമല്ലല്ലോ.അതൊന്നും പോരാഞ്ഞിട്ട് ..ഒരു ടിക് ടോക്കർ എന്നെ സപ്പോർട്ട് ചെയ്തെന്നും പറഞ്ഞ് അവന്റേയും എന്റെയും കല്യാണ വീഡിയോയും ഹണിമൂണും വരെ ടിക് ടോക് IDകൾ നടത്തി..

മൈന്റ് ചെയ്തില്ല..ഇതിനിടയിൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..Helen of Sparta എന്ന പേര്..കാരണം..ആ കുട്ടിക്കും നല്ല ഭീകരമായ തെറിവിളികൾ ഉണ്ടായിരുന്ന സമയം..സംഭവം…തെറിവിളിക്കുന്നത്.. വിളിക്കുന്നവന്റെ അക്കൗണ്ട് റീച്ച് ആവാനാണ്..വേറൊന്നും അല്ല .പക്ഷെ പരിധിയിൽ കവിഞ്ഞ അശ്ലീല തെറിവിളിക്കു മോർഫിങ്ങുകളുമായിരുന്നു നിറയെ…ഹെലൻ എന്തിനിങ്ങന്നെ അക്രമിക്കപ്പെടുന്നു എന്ന് നോക്കി … വിഷയം..ഒരു കുണ്ടിയും..മൈരുമാണ്.കുണ്ടിയും മൈരും ശരീരാവയവങ്ങളാണ്.. എനിക്കും അവൾക്കും ഈ തെറി വിളിക്കുന്നവനുമൊക്കെയുണ്ട്… ടിക് ടോക്കിൽ കുണ്ടി വിളി ഒരു ട്രന്റുമാണ്. മാസ് ബീ ജി എം ഒക്കെയാണ് കുണ്ടി വിളിക്ക്..

അത് ആണും പെണ്ണുമൊക്കെ പ്രായദേതമന്യേ അതിൽ വിളിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ വിളിച്ചപ്പോൾ മാത്രം അത് വിഷയമാവാൻ കാരണമെന്താവും 1.പെണ്ണാണ്2. സ്മാർട്ടാണ്. 3. ക്യൂട്ട് ആണ്. 4. പൊതുബാധ വിഴുപ്പുകളോട് നടുവിരൽ കാണിച്ച മിടുക്കിയാണ്. 5. പെണ്ണെന്ന പൊതുബോധത്തെ 1 മിനിട് വീഡിയോകളിലൂടെ പൊളിച്ചടുക്കിയ 21 കാരിയാണ് 6. തന്നെ തെറിവിളിച്ച്.. നീ പോടി മൈരെ എന്ന് വിളിച്ചവനോട് .. അതേ ഭാഷയിൽ അവ നർഹിക്കുന്ന ഭാഷയിൽ നീ പോടാ മൈരേന്ന് വിളിച്ചവളാണ്… 7 . ആരെയും ഫോളോ ചെയ്യാതെ ലക്ഷക്കണക്കിന് ആളുകളെ ഫോളോവേസ് ആക്കിയ മിടുക്കി കുട്ടി… 8. അവളെ കുണ്ടി എന്ന വാക്കുപയോഗിച്ചതിന്റെ പേരിൽ അക്രമിച്ച ആൺ ബോധങ്ങളോട് എന്നെ കുണ്ടിയോളി എന്ന് വിളിച്ചോളു എന്ന് പറയാൻ ധൈര്യം കാണിച്ചവളാണ്. 9. പ്രതികരണ ശേഷിയും.. 10. നേരിടാനുള്ള കെൽപ്പും ഉള്ള വളാണ്.. 11. അഹങ്കാരിയാണ് ഞാൻ എന്ന് അക്രമികളോട് ചിരിച്ച് കൊണ്ട് പറഞ്ഞവളാണ്. (അഹങ്കാരം ഇഷ്ടമില്ലെങ്കിൽ വീഡിയോ കാണാണ്ടിരുന്നാൽ പോരെ)

നാണം തൂങ്ങികളെയും തട്ടമിട്ട മൈലാഞ്ചി കയ്യും കുറിതൊട്ട പട്ടു പാവാട ഇട്ട കുണുങ്ങി നടക്കണ കുട്ടികളെയും മാത്രമേ നിങ്ങൾ പെണ്ണായി അംഗീകരിക്കുള്ളു എങ്കിൽ ..നിങ്ങളുടെ അംഗീകാരത്തോട് OMKV പറയുന്ന പെൺകുട്ടികൾ ഇനിയും കടന്ന് വരിക തന്നെ ചെയ്യും.ഒന്ന് ചോദിച്ചോട്ടെ ആണിന് മാത്രം തീറെഴുതിയ വാക്കുകൾ ഏതെല്ലാമാണ് … ആണ് വിളിക്കുമ്പോൾ.. അതൊക്കെ ഒരു വൈബ് അല്ലെയെന്നും.. പെണ്ണു വിളക്കുമ്പോൾ അവൾ വേഷ്യയും കുടുംബത്തിൽ പിറക്കാത്തവളുമാകുന്നതിന്റെ രാഷ്ട്രീയമെന്താണ്. തെറി വിളിക്കുന്നവന്റെ മനോനിലയും ഭാഷയും അശ്ലീലമാണ്. സ്ത്രീയെ ലിംഗം കൊണ്ട് നോക്കിക്കാണുന്ന വരാന്ന് തെറിവിളിച്ചാലും അസഭ്യം പറഞ്ഞാലും ചിത്രം വികൃതമാക്കിയാലും അക്രമിച്ചാലും മൂലക്കിരുന്ന് മോങ്ങി എല്ലാം നിർത്തി മാപ്പ് എന്ന് പറയുന്ന ചേച്ചിമാരുടെ കാലം നസീറിന്റെം ജയന്റെം ഒക്കെ ബ്ളാക് ആന്റ് വൈറ്റ് സിനിമാ കാലത്തെ കഴിഞ്ഞു. മൈരേന്ന് വിളിച്ചാൽ..ഡബിൽ മൈരെന്ന് കുട്ടികൾ വിളിച്ചാൽ തലതാഴ്ത്തേണ്ടതില്ല.സ്വാഭാവികം. മാത്രമാണ്.