entertainment

നിങ്ങളുടെ അവസ്ഥയെ കുറിച്ച് നിങ്ങള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ, നടന്‍ ജോണ്‍ ചോദിക്കുന്നു

ദിവസങ്ങള്‍ക്ക് മുമ്പ് വര്‍ക്കലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സീരിയല്‍ ചിത്രീകരണം നടത്തിയ പ്രവര്‍ത്തകര്‍ അറസ്റ്റിലായി എന്ന വാര്‍ത്തകള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ സീരിയല്‍ താരങ്ങളെ എല്ലാവരെയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന എഡിറ്റ് ചെയ്ത വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകയമായി പ്രചരിക്കുകയും ചെയ്തു. ഈ പ്രവണതയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ജോണ്‍ ജേക്കബ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജോണിന്റെ പ്രതികരണം.

ജോണിന്റെ കുറിപ്പിങ്ങനെ, ഇന്നലെ ഞങ്ങളുടെ മകന്റെ online class ല്‍ self inroduction ആയിരുന്നു. പേരു പറഞ്ഞതിന് ശേഷം അവന്‍ അഭിമാനത്തോടെ പറഞ്ഞത് My Father is an Actor, My mother is an Atcress, I am staying at….. etc. ഞങ്ങള്‍ക്ക് അതില്‍ എന്തു സന്തോഷവും അഭിമാനവും ആണെന്നറിയാമോ? ഞങ്ങള്‍ക്കെന്നല്ല സിനിമയോ സീരിയലോ ഉപജീവനമായ ഏതൊരാള്‍ക്കും അല്ലെങ്കില്‍ my mother is a Home Maker എന്നു പറയുന്ന ഒരു കുട്ടിയുടെ അമ്മയും അനുഭവിക്കുന്നത് ഇതേ സന്തോഷമായിരിക്കും. അവരവരുടെ ജോലിയില്‍ നിന്നും കിട്ടുന്ന self esteem ആണ് അത്.

അവനവന്‍ ചെയ്യുന്ന ജോലിയില്‍ മക്കളോ വീട്ടുകാരോ അഭിമാനം കൊള്ളുന്നതില്‍ നിന്നും self esteem കിട്ടും എങ്കില്‍, daily അശ്ലീലമോ, പരദൂഷണമോ, എന്തു പച്ചക്കള്ളം എഴുതി പിടിപ്പിച്ചിട്ടാണേലും ഏറ്റവും കൂടുതല്‍ views,clicks, likes, subscribtion, comments,ads, എന്നിവ സംഘടിപ്പിക്കുന്ന youtube news channel ലുകളില്‍ (എല്ലാവരെയും ഉദ്ദേശിച്ചിട്ടില്ല കേട്ടോ, മുകളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്ന teams നെ മാത്രമേയുള്ളു) ജോലി ചെയ്യുന്നവരുടെ അവസ്ഥ എന്തായിരിക്കും. നിങ്ങള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

3 ദിവസം മുന്‍പ് സീരിയല്‍ അഭിനയിക്കുന്നവരെ മുഴുവന്‍ അപമാനിക്കുന്ന രീതിയില്‍ ഒരു youtube news channel ഒരു video ചെയ്തു പോസ്റ്റുകയുണ്ടായി. കുറേ പേര്‍ കണ്ടു comment അടിച്ച് പരിഹസിച്ച് പോയി. അങ്ങനെയൊരു ദുഷ്പ്രചരണം നടത്തിയിട്ടും ആരും പ്രതികരിച്ചു കണ്ടില്ല ഒരുപക്ഷെ oh youtube channel അല്ലേ പോകാന്‍ പറ അവന്മാര് വെറും waste ആണ് എന്തും പറയാമല്ലോ എന്നൊക്കെ വിചാരിച്ചായിരിക്കും. പക്ഷേ എന്റെ ആശയം അതല്ല നിങ്ങള്‍ വളരണം. സിനിമയെയോ serial നെയോ വെല്ലുന്ന bgm, edits, story,എന്നിവ ചെയ്യുന്ന നിങ്ങളുടെ കഴിവ് എല്ലാവരുമറിയട്ടെ നിങ്ങളുടെ details ഓരോ വീഡിയോയുടെയും credits ല്‍ വരണമെന്നാണ് എന്റെ അഭിപ്രായം. അല്ലാതെ address ഇല്ലാതെ ഓരോ mobile videos മോശമാണ്.

ആരോ പറയുന്നത് കേട്ടു, ഏതേലും visuals കാണിച്ച് narrate ചെയ്തു സുഖിപ്പിക്കുന്നത് facebook ല്‍ fake account use ചെയ്തു തെറി പറയുന്നതുപോലെ ആണെന്ന്, plz നിങ്ങളുടെ photo യും പേരും നിങ്ങള്‍ വായിക്കുന്ന (sorry നിങ്ങള്‍ വായിച്ചു സുഖിപ്പിക്കുന്ന ) video യില്‍ ഉടനീളം corner ല്‍ post ചെയ്താല്‍ ആ പേരുദോഷവും മാറ്റാം, വൈകിട്ട് വീട്ടില്‍ ചെല്ലുമ്പോള്‍ പിള്ളേര്‍ക്കോ ഭാര്യക്കോ അച്ഛനോ അമ്മക്കോ അഭിമാനത്തോടെ കാണിച്ച് കൊടുത്ത് നേരത്തേ പറഞ്ഞ ആ self esteem നിങ്ങള്‍ക്കും അനുഭവിക്കാം.

എല്ലാ തൊഴിലിനോടും ബഹുമാനം മാത്രമേയുള്ളു. Youtube വാര്‍ത്തകളും നല്ലതാണ് പക്ഷേ അതു മറ്റൊരു വ്യക്തിയോ തൊഴില്‍ ചെയ്യുന്നവരെയോ അപമാനിച്ചിട്ടാവരുത്. ഒരു പക്ഷേ അങ്ങനെ ചെയ്യുന്നവര്‍ ഇന്ന് പടച്ചു വിടുന്ന ദുഷ്പ്രചരണങ്ങള്‍ നാളെ അവരുടെ തന്നെ മകനോ മകളോ ആ മേഖലയില്‍ ശോഭിക്കുന്നതിനു വിലങ്ങുതടിയായേക്കാം..

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

2 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

3 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

3 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

4 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

4 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

5 hours ago