kerala

സ്വന്തമെന്ന് പറഞ്ഞ് ജോളി ഓടിച്ചിരുന്നത് സുഹൃത്തുക്കളുടെ ആഡംബര കാറുകള്‍

ജോളിയെ കുറിച്ച്‌ ഓരോ ദിവസവും പുറത്തുവരുന്നത് നിഗൂഢമായ കാര്യങ്ങളാണ്. റിയല്‍ എസ്റ്റേറ്റിനെന്ന പേരില്‍ ജോളി പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനും പണമിടപാടില്‍ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളോട് വല്ലാത്ത ഭ്രമമുണ്ടായിരുന്ന ജോളി പലപ്പോഴും സുഹൃത്തുക്കളുടെ വിലകൂടിയ കാറുകളാണു സ്വന്തമെന്ന് പറഞ്ഞ് ഓടിച്ചിരുന്നത്.

നിരവധിയാളുകളില്‍ നിന്നു പണം വാങ്ങിയിട്ടുണ്ടെന്നാണു ജോളിയുടെ മൊഴി. തിരുവമ്ബാടിയിലെ വ്യാപാരി, കോടഞ്ചേരിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം, കൂടത്തായിയിലെ വാഹന ഇടപാടുകാരന്‍ എന്നിവരുമായി ലക്ഷങ്ങളുടെ കൈമാറ്റമുണ്ടായി. റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനെന്നാണു വിശ്വസിപ്പിച്ചിരുന്നത്.

പണം തിരികെ കിട്ടുന്നതിനു പലപ്പോഴായി ഇടനിലക്കാര്‍ വഴി സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു കോടിയോടടുത്ത് മൂല്യമുള്ള വസ്തുവും, വീടും, കടമുറികളും വിറ്റാണ് തിരുവമ്ബാടിയിലെ വ്യവസായി ജോളിക്ക് നല്‍കിയ പണത്തിന്റെ ബാധ്യത തീര്‍ത്തത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പലരില്‍ നിന്നായി പണം വാങ്ങി ജോളിക്ക് കൈമാറിയിയിട്ടുണ്ടെന്നും വ്യക്തമായി.

ജോളിയുടെയുടെയും ബന്ധുക്കളുടെയും മൊഴിക്കൊപ്പം സുഹൃത്തുക്കളില്‍ നിന്നുള്ള വിവരങ്ങളും ലക്ഷങ്ങളുടെ ഇടപാട് നടന്നുവെന്നു തെളിയിക്കുന്നതാണ്. പണം നഷ്ടപ്പെട്ട പലരെയും ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടെങ്കിലും മാനഹാനി ഭയന്നു പരാതിയില്ലെന്ന നിലപാടാണു സ്വീകരിച്ചത്.

Karma News Network

Recent Posts

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ ഇസ്‍ലാംമത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. ബലികര്‍മമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനവും സൗഹൃദം പുതുക്കലുമായി വിശ്വാസികള്‍ ആഘോഷ…

19 mins ago

ബിഗ് ബോസ് സീസൺ 6 കിരീടം ജിന്‍റോയ്ക്ക്, രണ്ടാം സ്ഥാനം അർജുന്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയിയായി ജിന്‍റോ. 50 ലക്ഷം രൂപയാണ് ജിന്‍റോയ്ക്ക് ലഭിക്കുന്നത്. അർജുനാണ് രണ്ടാം…

53 mins ago

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

9 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

9 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

10 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

10 hours ago