topnews

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി പിസി ജോര്‍ജിനെതിരെ കേസെടുത്തു

തിരുവനന്തപുരം/ വനിത മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പിസി ജോര്‍ജ് പെരുമാറിയെന്നാണ് പരാതിയില്‍ മാധ്യമപ്രവര്‍ത്തക പറയുന്നത്. സംഭവത്തില്‍ പിസി ജോര്‍ജ് നേരത്തെ പരസ്യമായി ഖേദം പ്രകടപ്പിച്ചിരുന്നു. സോളാര്‍ കേസ് പ്രതിയുടെ പീഡനപരാതിയില്‍ പോലീസ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകയെ പി സി ജോര്‍ജ് അപമാനിച്ചത്. പരാതിയില്‍ മൂന്ന് വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് എന്നാല്‍ നിങ്ങളുടെ പേര് പറയാം എന്നായിരുന്നു പിസി ജോര്‍ജിന്റെ മറുപടി.

Karma News Network

Recent Posts

കൈകാലുകൾ കെട്ടിയിട്ടു, സി​ഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളി ച്ചു, ഭാര്യ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഭർത്താവിനെ കെട്ടിയിട്ട ശേഷം ശരീര ഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഭർത്താവ് മനൻ…

13 mins ago

ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി, ഡ്രൈവിംഗ് സ്കൂളുകളുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം : ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ഒരാളെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ടെസ്റ്റ് പരിഷ്കരണത്തെ…

18 mins ago

മുഖ്യമന്ത്രിയുടെ യാത്ര മൂന്നുരാജ്യങ്ങളിലേക്ക്, ഇൻഡൊനീഷ്യയിലേക്ക് തിരിച്ചു

ദുബായ് ∙ തിങ്കളാഴ്ച രാവിലെ ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാതെ ഇന്തൊനീഷ്യയിലേക്ക് യാത്ര തുടർന്നു .…

43 mins ago

അന്ന് എന്നെ സഹായിച്ചത് കലാഭവൻ മണിയും ഇന്ദ്രൻസും, കഴിഞ്ഞ കാലത്തെ കുറിച്ച് കനകലത പറഞ്ഞത്

നടി കനകലതയുടെ മരണവാർത്ത കേട്ട അമ്പരപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. കുറച്ചേറെ നാളുകളായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് മറക്കാനാവാത്തൊരു…

51 mins ago

മൂന്നാം ഘട്ട വോട്ടെടുപ്പ്, പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി, 93 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും

ഗാന്ധിനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് രാജ്യം വിധി എഴുതുമ്പോൾ, അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദിലെ നിഷാൻ…

1 hour ago

എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസങ്ങളാണ് ബിഗ് ബോസിലുണ്ടായിരുന്ന 18 ദിവസവും- ഒമര്‍ ലുലു

ബിഗ് ബോസ് ഷോയില്‍ താൻ നേരിട്ട സമ്മർദ്ദങ്ങള്‍ തുറന്നു പറഞ്ഞു സംവിധായകൻ ഒമർ ലുലു. ബിഗ് ബോസ് സീസണ്‍ 5ലെ…

1 hour ago