entertainment

കേരളത്തില്‍ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എം.പി ഓഫീസാണ് രാഹുല്‍ ഗാന്ധിയുടേത്, ജോയ് മാത്യു പറയുന്നു

രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്ത സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോള്‍ എസ്എഫ്‌ഐക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നടപടിയാണ് എസ്എഫ്ഐ നടത്തിയത്. കേരളത്തില്‍ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ്.- ജോയ് മാത്യു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസല്ല പൊതു ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസ് ആണെന്നും ജോയ് മാത്യു ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു. ജനപ്രതിനിധി ഏത് പാര്‍ട്ടിക്കാരനാണെങ്കിലും അയാള്‍ ജന സേവകനാണ്. അയാളുടെ ഓഫീസ് ജനസേവന കേന്ദ്രവുമാണ്, അത് അങ്ങിനെ ആയിരിക്കുകയും വേണം. എം പി യുടെയോ എം എല്‍ എ യുടെയോ ഓഫീസ് എന്നാല്‍ അത് പൊതുജനങ്ങളുടെ സ്വത്തും അവരുടെ ആശാകേന്ദ്രവുമാണെന്നും ജോയ് മാത്യു കുറിപ്പില്‍ പറയുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, ഒരു എം പി യുടെയോ എം എല്‍ എ യുടെയോ ഓഫീസ് എന്നാല്‍ അത് പൊതുജനങ്ങളുടെ സ്വത്താണ്, അവരുടെ ആശാകേന്ദ്രമാണ്. ജനപ്രതിനിധി ഏത് പാര്‍ട്ടിക്കാരനാണെങ്കിലും അയാള്‍ ജന സേവകനാണ് അയാളുടെ ഓഫീസ് ജനസേവന കേന്ദ്രവുമാണ്, അങ്ങിനെ ആയിരിക്കുകയും വേണം. കേരളത്തില്‍ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ്. അത് കോണ്‍ഗ്രസ്സ് പാര്‍ട്ടി ഓഫീസല്ല. പൊതുജനങ്ങള്‍ക്ക് വേണ്ടി സേവനസജ്ജമായി നിലകൊള്ളുന്ന ഒരോഫീസാണ്. അത് തല്ലിത്തകര്‍ക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ്.

APPLY NOW
Coming…Karma News 24/7 live Apply Now Content writers with news readers Reporters Trainees – Journalist, cameraman, video editing, graphics Marketing managers at Tvm, Kochi ,Calicut (Experience must)),thekarmanews@gmail.com

Karma News Network

Recent Posts

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

27 mins ago

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

36 mins ago

പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ

ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…

37 mins ago

ചോക്ലേറ്റ് കവർ മുതൽ തലയിണ കവർ വരെ, സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…

1 hour ago

ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ച മഞ്ഞ ആഢംബര വാച്ചിന്റെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…

1 hour ago