topnews

സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,584 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര് 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര് 633, കോട്ടയം 622, കാസര്ഗോഡ് 419, ഇടുക്കി 407, പത്തനംതിട്ട 223, വയനാട് 147 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 2,12,20,925 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 206 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,181 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 83 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,793 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 642 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1640, തൃശൂര് 1357, കൊല്ലം 1303, എറണാകുളം 1051, പാലക്കാട് 646, മലപ്പുറം 952, കോഴിക്കോട് 880, ആലപ്പുഴ 657, കണ്ണൂര് 562, കോട്ടയം 592, കാസര്ഗോഡ് 412, ഇടുക്കി 395, പത്തനംതിട്ട 215, വയനാട് 131 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
66 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 17, തൃശൂര് 10, എറണാകുളം 7, തിരുവനന്തപുരം, കൊല്ലം, വയനാട് 6 വീതം, പാലക്കാട് 4, മലപ്പുറം, കാസര്ഗോഡ് 3 വീതം, കോട്ടയം 2, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,856 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 2315, കൊല്ലം 1878, പത്തനംതിട്ട 619, ആലപ്പുഴ 1123, കോട്ടയം 846, ഇടുക്കി 500, എറണാകുളം 2332, തൃശൂര് 1227, പാലക്കാട് 1744, മലപ്പുറം 2226, കോഴിക്കോട് 1509, വയനാട് 307, കണ്ണൂര് 678, കാസര്ഗോഡ് 552 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,23,003 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,93,625 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,38,215 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 5,07,540 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 30,675 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2309 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില് ആകെ 882 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Karma News Network

Recent Posts

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

35 mins ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

1 hour ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

3 hours ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം, ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപെട്ടു

കുട്ടനാട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ആണ് അപകടം ഉണ്ടായത്. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത്…

3 hours ago

മദ്യനയ അഴിമതിക്കേസ്, കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി മെയ് 14 വരെ നീട്ടി. കഴിഞ്ഞ ദിവസം…

3 hours ago