kerala

മുഖ്യമന്ത്രി ഹലാലിനെ ന്യായീകരിക്കുന്നത്​ അടുത്തിടെ വീട്ടില്‍ അത്​ കിട്ടുന്നതിനാല്‍ -കെ. സുരേന്ദ്രന്‍

ഹലാല്‍ ഭക്ഷണത്തെ പിന്തുണച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി പ്രതികരിച്ച്‌​ ബി.ജെ.പി. വ്യക്​തിപരമായ അധിക്ഷേപമാണ്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയത്​. അടുത്തിടെയായി സ്വന്തം വീട്ടില്‍ മുഖ്യമന്ത്രിക്ക്​ ഹലാല്‍ ഭക്ഷണമാണ്​ ലഭിക്കുന്നത്​. അതിനാലാണ്​ പിണറായി ഹലാലിനെ ന്യായീകരിച്ച്‌​ രംഗത്തെത്തിയതെന്ന്​ കെ. സുരേന്ദ്രന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് അജണ്ടയായ ഹലാലിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. ഹലാല്‍ ഭക്ഷണം നല്ലതെന്ന് പറയുന്ന മുഖ്യമന്ത്രി തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുകയാണ്.

ഹലാല്‍ നല്ല ഭക്ഷണം എങ്കില്‍ ബാക്കി എല്ലാം മോശം ഭക്ഷണമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അടുത്തിടെയായി വീട്ടില്‍ ഹലാല്‍ ഭക്ഷണം മാത്രം കിട്ടുന്നതു കൊണ്ടാണോ മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുന്നത്. ഇര വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി. ഇത് ആപല്‍ക്കരമായ നീക്കമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഹലാല്‍ ഭക്ഷണ ചര്‍ച്ച ഗുരുതരമായ രീതിയില്‍ ചര്‍ച്ച ചെയ്യാന്‍ തുടക്കമിട്ടതും കെ. സുരേന്ദ്രനായിരുന്നു.

ഇത്​ വര്‍ഗീയമായ രീതിയില്‍ പ്രചരിക്കുന്നതിനിടെയാണ്​ ഹലാല്‍ ഭക്ഷണത്തിന്‍റെ യാഥാര്‍ഥ്യം വ്യക്​തമാക്കി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്​. ഹലാല്‍ ചേരിതിരിവിന്​ സംഘ്​പരിവാര്‍ ആസൂത്രിത ശ്രമം നടത്തുന്നു എന്ന പിണറായി വിജയന്‍റെ പ്രസ്​താവനയാണ്​ സുരേന്ദ്രനെ വിറളി പിടിപ്പിച്ചത്​. ബി.ജെ.പി പാലക്കാട് ജില്ലാ നേതൃയോ​ഗത്തില്‍ സംസാരിക്കവെയാണ്​ സുരേന്ദ്രന്‍റെ വിദ്വേഷ പ്രസംഗം. പരിപാടി ഉദ്​ഘാടനം ചെയ്​ത ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ഡി.പുരന്ദേശ്വരിയും ഹലാലിനെ സംബന്ധിച്ചാണ്​ ചര്‍ച്ച നടത്തിയത്​.

ഹലാലിന്‍റെ പേരില്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഒരു വിഭാ​ഗത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഡി.പുരന്ദേശ്വരി പറഞ്ഞു. ഹലാല്‍ ഭക്ഷണം നല്ലതാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അപ്പോള്‍ മറ്റു ഭക്ഷണങ്ങള്‍ നല്ലതല്ലേയെന്ന് അവര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഹലാല്‍ ഉദ്ദേശം നല്ലതല്ല. വോട്ട്ബാങ്ക് രാഷ്ട്രീയം മാത്രമാണ് അതിന്‍റെ ലക്ഷ്യം. കേരളത്തിലെ സര്‍ക്കാര്‍ ഒരു പ്രത്യേക വിഭാ​ഗത്തെ പ്രീണിപ്പിക്കുകയാണ്. സഞ്ജിത്തിന്‍റെ കൊലപാതകികളെ സംസ്ഥാന സര്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് പോപ്പുലാര്‍ ഫ്രണ്ടിന്‍റെ പേര് എഫ്.ഐ.ആറില്‍ ഇല്ലാത്തത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്​. ഡി. പി. ഐയുടെ പിന്തുണയോടെയാണ് സി.പി.എം പല തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത്. പോപ്പുലാര്‍ ഫ്രണ്ട് നടത്തുന്ന കൊലപാതകങ്ങളിലെല്ലാം കാഴ്ചക്കാരുടെ റോളിലാണ് സര്‍ക്കാരും പൊലീസും നില്‍ക്കുന്നതെന്നും പുരന്ദേശ്വരി പറഞ്ഞു.

എല്ലാ കാര്യത്തിലും ഒന്നാമതാണെന്ന് പറയുന്ന കേരള സര്‍ക്കാര്‍ അട്ടപ്പാടിയില്‍ ജനിച്ചു വീഴുന്ന കുട്ടികള്‍ എങ്ങനെയാണ് മരിക്കുന്നതെന്ന് വ്യക്തമാക്കണം. കേരളത്തിന്‍റെ വികസനത്തിന് വേണ്ടി കേന്ദ്രം നല്‍കുന്ന പണം നിങ്ങള്‍ എന്താണ് ചെയ്യുന്നത്? കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സാധിക്കും. ബി.ജെ.പിക്ക് അധികാരം ജനങ്ങളെ സേവിക്കാനുള്ള മാര്‍​ഗമാണ്. മറ്റു രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയെ വ്യത്യസ്തമാക്കുന്നത് ഇതാണ്. ബി.ജെ.പി പ്രീണനത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയല്ല. കേന്ദ്രസര്‍ക്കാര്‍ എല്ലാ വിഭാ​ഗം ജനങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികളെല്ലാം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും പുരന്ദേശ്വരി പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അദ്ധ്യക്ഷന്‍ കെ.എം ഹരിദാസന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി സി.കൃഷ്ണകുമാര്‍, സംസ്ഥാന ട്രെഷറര്‍ ഇ.കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.

Karma News Network

Recent Posts

അയെന്താ ചേട്ടാ, ജയ് തെലങ്കാനയും ജയ് പാലസ്തീനും മാത്രേ ഉള്ളോ? ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

3 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

10 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

32 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

42 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago