topnews

സൗജന്യ വാക്‌സിൻ, സൗജന്യ റേഷൻ: കേന്ദ്രസർക്കാർ പാവങ്ങൾക്കൊപ്പമെന്ന് തെളിയിക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്ന് കെ.സുരേന്ദ്രൻ

18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിനും 80 കോടി കുടുംബങ്ങൾക്ക് സൗജന്യ റേഷനും പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസർക്കാർ പാവങ്ങൾക്കൊപ്പമാണെന്ന് തെളിയിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വാക്‌സിൻ വിതരണം വരും ദിവസങ്ങളിൽ വർദ്ധിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ജനങ്ങൾക്ക് നൽകുന്ന ആശ്വാസം വലുതാണെന്നും കെ. സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിലുള്ള 80 കോടി കുടുംബങ്ങളുടെ സൗജന്യ റേഷൻ ദീപാവലി വരെ തുടരുന്നതിലൂടെ രാജ്യത്തെ ജനങ്ങളോടുള്ള മോദിയുടെ പ്രതിബദ്ധതയാണ് വ്യക്തമായതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യ വാക്‌സിൻ അനുവദിച്ചതോടെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക് വേഗത കൂടും. എല്ലാ വാക്‌സിനുകളും 25% സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത് തുടരുമ്പോൾ ആശുപത്രികൾക്ക് വാക്‌സിനേഷന് വിലയേക്കാൾ പരമാവധി 150 രൂപ മാത്രമേ ഈടാക്കാനാവുകയുള്ളൂ. 23 കോടിയിലധികം വാക്‌സിൻ ഡോസുകൾ ഇതിനകം വിതരണം ചെയ്ത ഇന്ത്യ വാക്‌സിനേഷൻ വേഗതയിൽ ലോകത്ത് ഒന്നാമതായി.

Karma News Editorial

Recent Posts

ലോക്സഭ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം, പശ്ചിമബംഗാളിൽ സംഘർഷം, ഒരു മണി വരെ 39.92 ശതമാനം പോളിങ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ ഒരു മണി വരെ 39.92 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. 11 സംസ്ഥാനങ്ങളിലേയും…

1 min ago

ജനം ചൂടിൽ മരിക്കുമ്പോൾ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാൻ പോയി – വി മുരളീധരൻ

സംസ്ഥാനം വെന്തുരുകുമ്പോൾ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാൻ പോയിയെന്ന് ബിജെപി നേതാവ് വി മുരളീധരൻ. റോം കത്തിയെരിയുമ്പോൾ വീണ…

6 mins ago

അവസാനമായി ഒരു നോക്ക് കാണാൻ വരാത്തതിന് സോറി, ഒരുപാട് സങ്കടങ്ങൾ ഞങ്ങൾ പങ്കുവച്ചിരുന്നു- ഭാഗ്യലക്ഷ്മി

പ്രിയപ്പെട്ട സഹപ്രവർത്തക കനകലതയുടെ വേർപാടിൽ ദുഖം അറിയിച്ച് പലരും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അസുഖമാണ് എന്നറിഞ്ഞിട്ടും, അവസാനകാലം ഒന്ന് വന്ന്…

17 mins ago

രണ്ട് ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ…

35 mins ago

കാസർകോട് ആംബുലൻസും കാറും കൂട്ടിയിടിച്ച് അച്ഛനും മക്കളും മരിച്ചു

കാസർകോട്: കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54),…

44 mins ago

മുടിമുറിച്ച നരകൾ വീണു തുടങ്ങിയ തലയിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു, എന്ത് മാത്രം പൈസ തന്ന കൈ ആണിതെന്ന്- അനീഷ് രവി

നടി കനകലത കഴിഞ്ഞ ദിവസമാണ് അന്തരിച്ചത് . അതിനു പിന്നാലെ തനിക്ക് ഗുരുസ്ഥാനീയയായിരുന്ന കനകലതയെ കാണാൻ പോയ നടൻ അനീഷ്…

54 mins ago