topnews

കെവി തോമസിന് കാശിനോട് ആർത്തി, ഓരോ മാസവും കിട്ടുന്നത് ഒന്നിലധികം ആനുകൂല്യങ്ങളും പെൻഷനുകളും

ദില്ലിയിൽ നിയമിച്ച കേരള സർക്കാരിന്റെ ഒപ്രതിനിധി കെ വി തോമസിന്റെ മാസ വരുമാനം എത്ര? ഖജനാവിൽ നിന്നും ജനങ്ങളുടെ നികുതി പണമായി കെ വി തോമസ് കൈപറ്റുന്നത് പല രീതിയിൽ ആണ്‌. എം പി ആയതിന്റെ പൂർണ്ണ പെൻഷൻ. കുറെ കാലം എം പി ആയതിനാൽ വൻ തുകയാണ്‌ ഈ വിധത്തിൽ ഓരോ മാസവും പെൻഷൻ കിട്ടുക. കൂടാതെ കോളേജ് അദ്ദ്യാപകന്റെ പ്രഫസർ ഗ്രേഡിലു വൻ പെൻഷൻ. ഇപ്പോൾ ഇതിനെല്ലാം പുറമേ ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ മുൻ കോൺഗ്രസ് നേതാവ് പ്രൊഫ.കെ.വി. തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയവും നല്കുന്നു.,  

പെൻഷൻ കാലത്തും ഇത്തരത്തിൽ ഖജനാവ് മുടിക്കുന്ന ഇവരെ പോലുള്ളവർക്ക് എന്തിനാണ്‌ ഒന്നിലധികം ആനുകൂല്യവും പെൻഷനും നല്കുന്നത്. ഖജനാവിലെ ചിലവ് അവിടെയും തീർന്നില്ല, ചികിൽസ പൂർണ്ണമായും ഫ്രീ, യാത്രാ പടി, വാഹനം, വിമാനം, ഇന്റർനെറ്റ്, ക്വാട്ടേഴ്സ്, രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിങ്ങനെ നാല് സ്റ്റാഫിനെയും എല്ലാം ഉണ്ട്.കോൺഗ്രസ് പാർട്ടിയിൽ നിന്ന് അതിന്റെ ചോരയും നീരും എല്ലാം ഊറ്റു കുടിച്ച് വളർന്ന് ഇപ്പോൾ സി.പി.എമ്മിന്റെ തോളത്തിരിക്കുന്ന കെ വി തോമസിനെ പോലെ ഭാഗ്യം ലഭിച്ചവർ വേറെ അധികം ഉണ്ടാവില്ല. കോൺഗ്രസ് കേന്ദ്രത്തിലും കേരളത്തിലും വീണപ്പോൾ കെ വി തോമസ് അടുത്ത മാങ്ങയുള്ള മാവു നോക്കി പോയി. അധികാരവും കസേരയും തലക്ക് പിടിച്ചവർക്ക് അതിൽ നിന്നും കിട്ടുന്ന വരുമാനവും പണവും ഒരു ലഹരിയാണ്‌. സേവനത്തേക്കാൾ ഉപരി ഓസിൽ ജീവിതവും മാസാവസാനം കീശ നിറയെ കാശും കിട്ടി ഇത്തരക്കാർ പഠിച്ചു പോയി. കെ വി തോമസിനേ കെ വി തോമസ് ആക്കിയ കോൺഗ്രസ് നല്കിയ സ്ഥാനമാനങ്ങൾ ഒന്ന് നോക്കാം

1970-1975 കാലഘട്ടത്തിൽ കോൺഗ്രസിൻ്റെ കുമ്പളങ്ങി പഞ്ചായത്തിലെ ഏഴാം വാർഡ് പ്രസിഡൻറായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1977 മുതൽ 2022 വരെ കെ.പി.സി.സി അംഗമായിരുന്നു. 1978 മുതൽ 1987 വരെ എറണാകുളം ഡി.സി.സിയുടെ ജനറൽ സെക്രട്ടറി,1984-ൽ എറണാകുളം എം.പി.പിന്നീട് 1989, 1991 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് നിന്ന് വീണ്ടും ലോക്സഭ അംഗമായി. 1987 മുതൽ 2001 വരെ എറണാകുളം ഡി.സി.സി.യുടെ പ്രസിഡൻറായിരുന്നു. 1992 മുതൽ 1997 വരെ കെ.പി.സി.സി.യുടെ ട്രഷറർ എന്ന നിലയിലും പ്രവർത്തിച്ചു.1996-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റ് കെ വി തോമസ് കോൺഗ്രസിൽ നിന്നും പിടിച്ച് വാങ്ങി തോറ്റു പോയി.2001-ൽ എറണാകുളം എം എൽ എ.2006-ൽ എറണാകുളത്ത് നിന്ന് വീണ്ടും എം.എൽ.എ ആയി. 2001-2004 കാലത്ത് എ.കെ. ആൻ്റണി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രി,2009-ൽ വീണ്ടും എം.പിയായി.2009 മുതൽ 2014 വരെ കേന്ദ്രത്തിലെ കാബിനറ്റ് വകുപ്പ് മന്ത്രി, 2014-ൽ വീണ്ടും എറണാകുളം എം .പി ആയി. ഇത്ര സൗഭാഗ്യങ്ങൾ ആർക്കാണ്‌ കോൺഗ്രസിൽ കിട്ടിയത്. കൂടാതെ മേൽ പറഞ്ഞ സ്ഥാനമാനങ്ങളിൽ നിന്നെല്ലാം ആനുകൂല്യവും മാസ പെൻഷനും ചികിൽസാ യാത്രാ പടികളും വേറെ

ഇതെല്ലാം സി.പി.എം കാരും അറിയണം. ചെറുപ്പം മുതൽ ചുവരെഴുതിയും തല്ല് വാങ്ങിയും കൊടുത്തും ഒക്കെ പാർട്ടിയിൽ ഉള്ള നിങ്ങൾക്ക് കിട്ടാത്ത പരിഗണനകൾ ഇന്നലെ വന്ന കെ വി തോമസിനു നല്കി. ക്യാബിനറ്റ് റാങ്ക് നല്കി. മാസം 1ലക്ഷവും സേവകരേയും കാറും ബംഗ്ലയും എല്ലാം നല്കി. ഒരു ലക്ഷം രൂപ നല്കുന്നത് ഒരു ഓണറേറിയം ആയി മതി എന്നും ശംബളം ആക്കരുത് എന്നും കെ വി തോമസ് പിണറായിയോട് പ്രത്യേകം പറഞ്ഞിരുന്നു. കാരണം അവിടെയും മാഷ് നികുതി വെട്ടിപ്പും കിട്ടുന്നത് മുഴുവൻ പോകറ്റിൽ ഇടാനും ആഗ്രഹിച്ചു.

നമുക്കറിയാം വൻ ഇന്ത്യാ വൺ പെൻഷൻ മൂവമെന്റ്. ആ മൂവ്മെന്റുകാർ പോലും അറിയുന്നില്ല ഇത്തരം കെ വി തോമസുമാരേ. ഇവർ എന്തിനാണ്‌ ഒന്നിലധികം പെൻഷനും വേതനവും ഖജനാവിൽ നിന്നും വാങ്ങി ഇങ്ങിനെ നാടു മുടിക്കാൻ നറ്റക്കുന്നത്

Karma News Network

Recent Posts

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

8 mins ago

പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ

ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…

9 mins ago

ചോക്ലേറ്റ് കവർ മുതൽ തലയിണ കവർ വരെ, സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…

33 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…

44 mins ago

ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ച മഞ്ഞ ആഢംബര വാച്ചിന്റെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…

49 mins ago

സ്വാതി മലിവാൾ എംപിയെ മർദിച്ച കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ

ന്യൂഡൽഹി∙ സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ. സിവിൽ…

1 hour ago