Categories: kerala

കൂട്ടുകാരെല്ലാവരും അക്കാര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ അവള്‍ക്ക് മാത്രം പറയാന്‍ ഒന്നുമില്ല, അനുഭവ കുറിപ്പ്

കഴിഞ്ഞ വാലന്റൈന്‍ ഡേയും കമിതാക്കള്‍ ആഘോഷമാക്കിയിരുന്നു. പ്രണയം തുറന്ന് പറഞ്ഞും സമ്മാനങ്ങള്‍ വാങ്ങി നല്‍കിയും പ്രണയദിവം കമിതാക്കള്‍ വലിയ ആഘോഷമാക്കി. പക്ഷെ പ്രണയവും മറ്റും തെറ്റാണ്, ചതിക്കുഴി കളാണ് എന്നും പറഞ്ഞ് അവരെ വിലക്കുന്ന മാതാപിതാക്കളും ഉണ്ട്. ഇത്തരപം മാതാപിതാക്കളോട് ആയി സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ കല മോഹന്റെ പ്രതികരണം വൈറലാവുകയാണ്.

‘ഇതൊരു സ്വാഭാവികമായ പ്രക്രിയ അല്ലേ.? നമ്മള്‍ മുതിര്‍ന്നവര്‍ നമ്മുടെ കഴിഞ്ഞുപോയ കാലം എന്ന രീതിയില്‍ കൗമാരക്കാരായ കുട്ടികളോട് പെരുമാറാറില്ല. മുതിര്‍ന്ന ഭാവത്തോടെ തെറ്റാണ് പാപമാണ് എന്ന രീതിയിലാണ് ഇടപെടുന്നതും സംസാരിക്കുന്നതും. തീര്‍ച്ചയായിട്ടും അവരെ നല്ല രീതിയില്‍ ഗൈഡ് ചെയ്യണം. അവരെ നേര്‍വഴിക്ക് തന്നെ നയിക്കണം. പക്ഷേ അവരെ മനസിലാക്കുക എന്ന കാര്യം കൂടിയില്ലേ?’കല മോഹന്‍ ചോദിക്കുന്നു.

ഒരിക്കല്‍ തന്നെ കാണാനെത്തിയ ഒരു കൗമാരക്കാരിയെക്കുറിച്ചും കല മോഹന്‍ മനസ് തുറന്നു. തന്റെ ഗ്യാങിലെ എല്ലാ കൂട്ടുകാരികള്‍ക്കും പ്രണയ ദിനത്തിന് സമ്മാനം കിട്ടിയെന്നും തനിക്ക് മാത്രം ലഭിച്ചില്ലെന്നുമാണ് ആ പെണ്‍കുട്ടിയുടെ സങ്കടം. ബാക്കി കൂട്ടുകാരികള്‍ അതിനെക്കുറിച്ച് പറയുമ്‌ബോള്‍ അവള്‍ക്ക് മാത്രം പറയാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ആ ചെറിയ കാര്യം അവളെ തകര്‍ത്ത് കളഞ്ഞെന്നും’ കല മോഹന്‍ പറയുന്നു.

അതേസമയം കല മോഹൻ പ്രണയ ദിനത്തിന് മന്നോടിയായി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയായിരുന്നു. കുറിപ്പ് ഇങ്ങനെ;
നാളെയാണ് വാലെന്റൈൻസ് ഡേ !അതൊക്കെ സന്തോഷത്തോടെ ആഘോഷിക്കണമെങ്കിൽ,
മനുഷ്യന്റെ മനസ്സുകളെ, അതാതു രീതിയിൽ പറഞ്ഞു മനസ്സിലാക്കി, ഉൾകൊള്ളാൻ പഠിപ്പിച്ചു കൊണ്ട് വേണം ഓരോ കുട്ടിയും സ്കൂൾ വിദ്യാഭ്യാസകാലം കഴിഞ്ഞു ഇറങ്ങാൻ എന്ന് തോന്നാറുണ്ട്.. ചതി, വഞ്ചന എന്നൊക്കെ പറഞ്ഞു ആരും ഭയപ്പെടുത്തരുത് ഭാവിയിൽ…. പ്രണയപകയിൽ ഒടുങ്ങരുത് ജീവിതം..

നിർബന്ധിത സിലബസ്സ് ആക്കി മാറ്റണം മനഃശാസ്ത്രം..കുറച്ചു കാലം മുന്പ് വരെയും, “”എന്നെ മാത്രം””” എന്നൊരു വാശി ഉള്ളിന്റെ ഉള്ളിൽ സ്നേഹത്തോടും പ്രണയത്തോടും കാമത്തോടും ഉണ്ടായിരുന്നു.. എന്റെ അത്തരം ദുർവാശികൾ നേരത്തെ അഴിച്ചു പണിഞ്ഞിരുന്നു എങ്കിൽ, ഒരുപാട് സമാധാനം ജീവിതത്തിൽ നേടാമായിരുന്നു.. വൈകാരിക തലങ്ങൾ സ്വയം നിയന്ത്രിക്കാൻ ഋതു ആകും സമയം തൊട്ടു ആണിനും പെണ്ണിനും പരിശീലനം കൊടുക്കണം.. അതിനു, വേണ്ടിയാണ് മനഃശാസ്ത്രം നിർബന്ധം ആക്കണം എന്ന് ആഗ്രഹിക്കുന്നത്..

ഈ അടുത്ത കാലത്ത്, എന്നേക്കാൾ പ്രായമുള്ള ഒരാൾ.. സമൂഹത്തിലെ ഉന്നത പദവി അലങ്കരിക്കുന്ന ഒരാളാണ്.. സംസാരിച്ചു.. എത്രയോ വർഷം മുന്പ് പരിചയപ്പെട്ടതാണ്.. അന്നുണ്ടായ ഒരു കല്ലുകടി ഇന്നും അദ്ദേഹത്തിനോട് സൗഹൃദം ഉണ്ടാക്കാൻ ഇന്നും എന്നെ അനുവദിക്കുന്നില്ല..
മുടന്തൻന്യായങ്ങൾ പറഞ്ഞു ഒഴിവാക്കുക എന്നതിലും നല്ലത് തുറന്നു പറയുന്നതാണ് എന്ന എന്റെ എക്കാലത്തെയും ദുഃസ്വഭാവം ഇവിടെയും ആവർത്തിച്ചു.. താങ്കളോട് ഇന്നും സൗഹൃദം പോലും സാധ്യമല്ല എന്ന്.. പ്രായത്തിന്റെ പക്വത കൊണ്ടാകാം, പുള്ളി അത് ഉൾക്കൊണ്ടു.. വെറുമൊരു സൗഹൃദം ആണെന്ന് ഓർക്കണം പുള്ളി ആവശ്യപ്പെട്ടത്…

ഞാൻ എന്നിലേയ്ക്ക് നോക്കാറുണ്ട്.. ഉള്ളിലൊരു പ്രണയരോഗി തന്നെയുണ്ട് !
പക്ഷെ, തന്റേടമില്ല എന്നിലെ അവൾക്കു !
നിരന്തരമായ ഇടപെടലിൽ ഒരു പുരുഷനും ഒരു സ്ത്രീയിൽ മാത്രം ഒതുങ്ങി നിന്നു പ്രണയിക്കാൻ സാധ്യമല്ല എന്ന് എവിടെയോ എന്റെ ഉള്ളിൽ ഞാൻ അടിവര ഇട്ടിട്ടുണ്ട്.. എല്ലാവർക്കും അല്ലെങ്കിലും, ഞാൻ തിരഞ്ഞെടുക്കുന്നവൻ അങ്ങനെ ആണേലോ… ???? അങ്ങനെ ആണേൽ തന്നെ, അതിനെ എന്ത് കൊണ്ട് എനിക്കു ഉൾകൊള്ളാൻ ഈ പ്രായത്തിൽ പോലും ആകുന്നില്ല… എന്താടോ മുണ്ടയ്ക്കൽ ശേഖരാ താൻ നന്നാവാത്തെ ????????

കൗമാരത്തിൽ എന്നോട് പ്രണയം കാണിച്ച ഒരാൾക്ക്, മറ്റൊരുവളോടും അടുപ്പം ഉണ്ടെന്നു അന്നേ ഞാൻ കണ്ടെത്തി. ഇന്നയാൾ അവരുടെ ഭാര്തതാവാണ്‌.. ഇട കാലത്ത്,
എന്റെ സഹായം, മനഃശാസ്ത്ര പരമായ ചിലത് വേണമെന്ന ആവശ്യവുമായി എത്തി.. ഇങ്ങളോട് മിണ്ടാൻ പോലും സാധ്യമല്ലാത്ത ഒരാളാണ് ഞാൻ.. പിന്നെങ്ങനെ മനസ്സ് കൊണ്ട് സഹായിക്കും എന്ന ഉത്തരം അവിടെ എന്ത് തോന്നൽ ഉണ്ടാക്കി എന്നത് ഞാൻ നോക്കിയില്ല.. എനിക്ക് എന്റെ രീതികൾ മാറ്റാൻ ആകുന്നില്ല എന്ന് ഞാൻ വീണ്ടും തിരിച്ചറിഞ്ഞു..

ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാതെ വിടുന്നത് മാത്രമല്ല പുരുഷന്റെ മാന്യതയുടെ അടയാളം എന്ന് ഓർക്കാറുണ്ട്.. പ്രത്യേകിച്ച് വിവാഹേതര ബന്ധത്തിൽ… അവളുടെ ഇഷ്‌ടവും, പ്രണയവും സ്നേഹവും മുഴുവൻ സ്വന്തമാക്കി രാജാവായി വാഴുകയും, സമയക്കുറവിന്റെ പരിമിതികൾ നിരത്തി അവളുടെ ശരീരം ചൂഷണം ചെയ്യാത്ത സമയം മുഴുവൻ, അവളിൽ നിന്നും അകന്നു നില്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കാലങ്ങൾ എപ്പോ എന്ന് അവനിൽ തുടങ്ങുന്നു എന്നു ഓരോ പെണ്ണും അറിഞ്ഞിരിക്കാൻ പഠിക്കണം.. അവളും ആ മാറ്റത്തിന് പ്രാപ്ത ആകണം എന്ന് ഞാനാഗ്രഹിക്കുന്നു..

വിവാഹതേതര ബന്ധങ്ങളിൽ കാണുന്ന പൊള്ളൽ ആണിത്.. കരയാൻ പോലും ആകാതെ സ്ത്രീ നിസ്സഹായ ആകുന്ന ഇടം.. !കൗൺസലിംഗ് നു അത്തരം കേസുകൾ ഒരുപാട് എത്താറുണ്ട്… രാത്രിയിൽ കക്കാൻ ഇറങ്ങുന്ന കള്ളന്മാർ തമ്മിൽ എന്ത് ഉപാധികൾ എന്നതാണ് ഇതിന്റെ അവസാനം പെണ്ണിന് കിട്ടുന്ന പരിഹാസം.. എന്റെ ഒഴിവു സമയം വിരസമാക്കാതെ കൊണ്ട് പോകാൻ ഒരു ജാരൻ വേണമെന്ന് തോന്നാറുണ്ട്.. അവനൊരു മാനസിക വൈകല്യത്തിന് ഉടമ ആണെന്ന് മുൻകൂട്ടി കാണുന്ന കാരണം, അത് ഞാൻ ഭയത്തോടെ ഒഴിവാക്കുന്നു.. നാളെ എന്റെ ശരീരവും മനസ്സും കൊത്തി വലിച്ചു കീറിയിട്ട്,
അമ്മയും പെങ്ങളും പെൺമക്കളും ഉള്ളവന്റെ അനേകായിരം അവിഹിത കഥകൾ ഞാൻ താങ്ങാതെ തകർന്നു പോകുമെന്ന് ഭയം !

മനഃശാസ്ത്ര വിഷയം എന്റെ ശ്വാസം ആയിട്ടും എന്ത് കൊണ്ട് ഞാൻ ഇത്തരം phobia കളുടെ അടിമ ആകുന്നു..? എന്റേതെന്നു തോന്നാതെ,
ബന്ധങ്ങളെ ആസ്വദിച്ചു, മടുക്കുമ്പോൾ കളയാൻ പ്രാപ്തി ഉണ്ടാക്കാൻ കഴിഞ്ഞില്ല.. !
സത്യത്തിൽ അതല്ലേ ആരോഗ്യപരമായ മനസ്സിന്റെ രീതി? ലൈംഗിക ഹോർമോൺ ശരീരത്തിൽ പ്രവർത്തനം തുടങ്ങുമ്പോൾ മുതൽ, ആ കാലം മുതൽ, മനുഷ്യമനസ്സുകളുടെ പച്ചയായ ഇടങ്ങളിൽ കൂടി സഞ്ചരിച്ചു പഠിച്ചു മുന്നോട്ടു പോകണം.. ജീവിതത്തിന്റെ മുക്കാൽ പ്രശ്നങ്ങളും അതിൽ തീരും… സംസ്കാരം അതിനെ അനുവദിക്കില്ല.. വിവാഹേതര ബന്ധങ്ങളിൽ പോലും മൂക്കും കുത്തി അങ്ങ് കാലിൽ വീഴുന്ന മണ്ടൻ നയമാണ് മനുഷ്യന്റെ ശാപം.. പ്രണയമോ കാമമോ, എന്തുമാകട്ടെ, അതിന്റെ കാലിൽ ചുറ്റി കിടക്കുന്ന സമയങ്ങളിൽ നഷ്‌ടമാകുന്ന സ്വാഭിമാനം, അതിനെയോർത്താണ് പിന്നെ ഓരോ മാനസിക പ്രശ്നങ്ങളും തുടങ്ങുന്നത്.. ! പല ബന്ധങ്ങളിൽ പെടുന്നവർക്ക് വിവാഹേതര ബന്ധം ഒരു നേരമ്പോക്കാണ്… ആണായാലും പെണ്ണായാലും… അവരിൽ അടിമപ്പെടാതെ നോക്കുക എന്നതാണ് ഒറ്റമൂലി… ആസ്വദിക്കുക, സമയം എത്തുമ്പോൾ പിരിയുക.. ❤

Karma News Network

Recent Posts

കണ്ണൂർ വിമാനത്താവള പരിസരത്ത്, വന്യജീവിയുടെ സാന്നിധ്യം, പാതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തി

കണ്ണൂർ : വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് കണ്ടത്.…

10 mins ago

കോഴിക്കോട് സൂര്യാതപമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു

കോഴിക്കോട്: സൂര്യാതപമേറ്റ് കോഴിക്കോട് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു…

33 mins ago

ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; വൈദ്യുതി ഉപയോഗം കുറയ്ക്കാൻ മറ്റു മാർഗം തേടി സർക്കാർ

സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർ‌ക്കാർ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം.…

36 mins ago

റോഡരികിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ചു, പിഞ്ചുകുഞ്ഞ് മരിച്ചു, 8 പേർക്ക് ​ഗുരുതരപരിക്ക്

കൊയിലാണ്ടി : ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. എട്ട് പേർക്ക് ​ഗുരുതരമായി…

1 hour ago

മകന്റെ ക്യാമറയില്‍ മോഡലായി നവ്യ നായർ, ഇത് നന്ദനത്തിലെ ബാലാമണി തന്നെയോയെന്ന് സോഷ്യൽ മീഡിയ

മകന്‍ സായ് കൃഷ്ണ പകർത്തിയ നടി നവ്യ നായരുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. നവ്യയുടെയും മകന്റെയും ബാലി യാത്രയിൽ…

1 hour ago

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും, സർക്കാർ സ്കൂളുകളിൽ 30ശതമാനവും ഏയ്ഡഡ് സ്കൂളിൽ 20ശതമാനവും വർധിപ്പിക്കും

മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20…

1 hour ago