crime

കേറിയത് പട്ടാളക്കാരന്റെ വീട്ടിൽ, മാപ്പെഴുതി പെഗും അടിച്ച് കള്ളൻ പോയി

കള്ളന്മാരിലും രാജ്യസ്നേഹം തുടങ്ങി. മോഷ്ടിക്കാൻ വീടിന്റെ മേല്ക്കുര പൊളിച്ച് കഷ്ടപെട്ട് ഉള്ളിൽ കടന്ന കള്ളൻ കാണുന്നത് ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന പട്ടാളക്കാരന്റെ തൊപ്പി. അപ്പോഴാണറിയുന്നത് ഈ വീട് പട്ടാളക്കാരന്റെ എന്ന്. ഉടൻ തന്നെ കള്ളനിൽ രാജ്യ സ്നേഹം പൂത്തുലഞ്ഞു. ഏതായാലും രാജ്യം കാക്കുന്ന പട്ടാളക്കാരന്റെ വീട്ടിൽ നിന്നും മോഷ്ടിക്കുന്നില്ല എന്ന് കള്ളൻ തീരുമാനിച്ചു.

എന്നാൽ പട്ടാളക്കാരന്റെ വീടല്ലേ , വന്നതല്ലേ രണ്ടെണ്ണം വീശീട്ട് പോകാം. കള്ളൻ മിലിട്ടറി മദ്യം തപ്പി കണ്ടുപിടിച്ചു. അതിൽ നിന്നും 2 പെഗ് എടുത്ത് കുടിച്ചപ്പോൾ രാജ്യ സ്നേഹം വീർപ്പ് മുട്ടി. പിന്നെ കള്ളൻ ഭിത്തിയിൽ എഴുതി മാപ്പ് അറിയിച്ചു. മാത്രമല്ല ഞാൻ തെറ്റു ചെയ്തു എന്നും നരകത്തിൽ പോകും എന്നും കള്ളൻ കുറിച്ചിട്ടു. ക്ഷമാപണക്കുറിപ്പ് ഇങ്ങിനെ.. ‘ബൈബിളിലെ ഏഴാമത്തെ കൽപന ‍ഞാൻ ലംഘിച്ചു. നരകത്തിൽ ഉണ്ടാകും. ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാന നിമിഷമാണ് മനസ്സിലായത്. തൊപ്പി കണ്ടപ്പോൾ. ഓഫിസർ ക്ഷമിക്കണം. പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പൂട്ടു പൊളിച്ച് അകത്തു കയറില്ലായിരുന്നു.’

തിരുവാങ്കുളം പാലത്തിങ്കൽ ഐസക് മാണിയുടെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണശ്രമം നടന്നത്. മുൻ സൈനികനായ ഇദ്ദേഹം ഇപ്പോൾ വിദേശത്താണ്. സമീപത്തെ അഞ്ചു കടകളിലും മോഷണം നടന്നിട്ടുണ്ട്. എല്ലായിടത്തും പൂട്ടു പൊളിച്ചായിരുന്നു കള്ളന്റെ പ്രവേശം. കമ്പി പാരകൊണ്ട് കള്ളൻ പൂട്ട് പൊളിച്ച് ഉള്ളിൽ കയറുകയായിരുന്നു. വീടിനുള്ളിൽ കയറിയിട്ട് രാജ്യ സ്നേഹിയായ കള്ളൻ ചെയ്തത് ഇപ്പോൾ നാട്ടിലാകെ വാർത്തയായി. അരായിരിക്കും രാജ്യ സ്നേഹിയായ ആ കള്ളൻ എന്നാണ്‌ ഇപ്പോൾ ചർച്ച. മാത്രവുമല്ല പട്ടാളക്കാരന്റെ വീട്ടിൽ നിന്നും മദ്യപിച്ച ശേഷം ആ കുപ്പിയുടെ ബാക്കിയും കള്ളൻ അവിടെ തന്നെ വയ്ച്ചു. അതും പട്ടാളക്കാരന്റെ വീട്ടിൽ നിന്നും കട്ട് കുടിച്ചാലും മോഷ്ടിക്കില്ല എന്ന രാജ്യ സ്നേഹിയായ കള്ളന്റെ നയം തന്നെ

Karma News Editorial

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

8 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

9 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

9 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

10 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

11 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

11 hours ago