kerala

അമ്മയുടെ കാമുകൻ സുന്ദരനായ യുവാവ്, ഇത് അറിയാവുന്ന മകൻ, കുറിപ്പ്

മക്കളെ കുറിച്ച് ഓരോ മാതാപിതാക്കൾക്കും ഓരോ കാഴ്ചപ്പാടുകൾ ഉണ്ട്. അതുപോലെ തന്നെ മാതാപിതാക്കളെ കുറിച്ച് മക്കൾക്കും. ഇപ്പൊൾ ഇതിനെയൊക്കെ കുറിച്ച് തനിക്ക് ഉണ്ടായ അനുഭവത്തിൽ നിന്നും തുറന്നു പറയുക ആണ് സൈക്കോളജിസ്റ്റ് കൗൺസിലർ ആയ കല മോഹൻ.

കലയുടെ ഫേസ്ബുക്ക് കുറിപ്പ്;
എന്റെ മക്കൾ ഇങ്ങനെ ആകണം,
എന്റെ മാതാപിതാക്കൾ ഇങ്ങനെ ആകണം, എന്റെ സഹോദരനും സഹോദരിയും ഇങ്ങനെ മാത്രമേ ആകാവൂ തുടങ്ങിയ
നിബന്ധനകൾ വാശി പിടിക്കുന്ന രക്ത ബന്ധങ്ങളുടെ ഇടയ്ക്ക് ഇങ്ങനെയും ചില കഥകൾ.

****************************************

എനിക്ക് മൂന്നല്ല.നാലാണ് അനിയത്തിമാരെന്നു ഞാൻ അങ്ങ് കരുതികൊള്ളാം മിസ്സ്‌..’
‘ഈ വാക്കുകൾ എനിക്കെന്നും ഒരു നോവാണ്.
.നാലാമത്തെ അനിയത്തി ആയിട്ട് കൂട്ടാമെന്നു അവൻ പറഞ്ഞത് അവന്റെ അമ്മയെ ആണ്
.സംഭവം ഇങ്ങനെ ആണ്……..

.ഒരു ഉച്ചനേരത്ത് പരിചയമുള്ള ഒരു സ്ത്രീ , അത്യാവശ്യം ഒരു കാര്യം എന്ന് പറഞ്ഞു വിളിച്ചതാണ് എന്നെ..!! അവിടെ വെച്ചാണ് അവന്റെ അമ്മയെ ഞാൻ ആദ്യം കാണുന്നത്.. നാല്പത്തിയഞ്ചു വയസ്സ് വരുമെങ്കിലും തോന്നിക്കില്ല..അവരെ കൂടാതെ ഒരു ചെറുപ്പക്കാരൻ കൂടി അവിടെ ഉണ്ട്. .അതവരുടെ കാമുകൻ ആണ്..മുപ്പതു വയസ്സുണ്ടാകും.

.”വിവാഹജീവിതത്തിൽ അങ്ങേയറ്റം അനുഭവിച്ചതാ ഞാൻ..നാല് മക്കളേം തന്നിട്ട് അയാള് എന്നെ ഉപേക്ഷിച്ചു വേറെ പോയി..ഇവൻ എന്റെ ജീവിതത്തിൽ എത്തിയതിനു ശേഷമാണു ഞാൻ ചിരിച്ചത്..എന്റെ ശരീരവും മനസ്സും ഒരേപോലെ ഇവന് കൊടുത്തു..എന്റെ ശമ്പളം മുഴുവൻ അവന്റെ കയ്യിലാ ഞാൻ കൊടുത്തിരുന്നത്..’;
ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥ ആണ് ആ സ്ത്രീ.,.

.കാമുകന് ശബ്ദമില്ല.”എന്നെ നശിപ്പിക്കരുത്. .ഇത്രയും പ്രായം ഉള്ള നിങ്ങളെ ഞാൻ എങ്ങനെ വിവാഹം കഴിക്കും..”കരയുക ആണ് പാവം നിഷ്കളങ്കനായ അവൻ! കല്യാണം ഉറപ്പിച്ചിരിക്കുക ആണ് എന്റെ..!

..എന്നെ രക്ഷിക്കണം..കാശു ഞാൻ എങ്ങനെങ്കിലും കൊടുത്തോളം.!!
ശമ്പളത്തിന്റെ കാര്യമല്ല.ഈ പറയുന്നത്.വേറെ ഒരു 5 ലക്ഷം കൊടുത്തിട്ടുണ്ട്. .ലോൺ എടുത്തിട്ട് ..അതെങ്കിൽ അത് തിരിച്ചു വാങ്ങി കൊടുക്കണം എന്ന് എനിക്കും തോന്നി..

..എല്ലാ നഷ്‌ടവും സ്ത്രീയ്ക്ക് മാത്രമാകരുതലോ
.പക്ഷെ ഇവിടെ ഈ സ്ത്രീയ്ക്ക് അതൊന്നും വേണ്ട, .,അവനെ മതി. .ഭ്രാന്തമായ ചേഷ്‌ടകളും സംസാരങ്ങളും കൊണ്ട് അവർ ഞങ്ങളെ ഒക്കെ ഭയപെടുത്തുക ആണ്.

.ഇവരുടെ വീട്ടിൽ പറയണം..”അയ്യോ..അത് പറ്റില്ല..അമ്മയും അച്ഛനും പെൺമക്കളും ഉണ്ടവിടെ….പിന്നെ മകനാണ്..അവനോടു എങ്ങനെ..? എന്നെ വിളിച്ച് കൊണ്ട് പോയ സ്ത്രീ പറഞ്ഞു.

.അവസാനം അവരുടെ വീട്ടിൽ വിളിച്ചു പറഞ്ഞു അച്ഛനെത്തി .. കൂടെ അവരുടെ മകനും..അവനെ കണ്ടു ഞാൻ വല്ലാതായി..എനിക്കറിയാം..അവനെ!

..ഞാൻ പഠിപ്പിച്ചതാണ്..മിടുക്കൻ കുട്ടി..

എന്ത് കുരുത്തക്കേടാണ് അവൾ ഒപ്പിച്ചത്..?
അച്ഛന്റെ ഈ ചോദ്യം നാൽപ്പതു വയസ്സിനു മേൽ പ്രായമുള്ള മകളെ പറ്റിയാണ്..അത് കേട്ടുകൊണ്ട് നിൽക്കുന്നത് അവരുടെ മകനും..

അച്ഛനോട് സംസാരിക്കുമ്പോ ഞാൻ അവന്റെ മുഖത്ത് നോക്കിയതേയില്ല. പക്ഷെ എനിക്ക് കാണാം..അവന്റെ കണ്ണുകൾ സൂക്ഷ്മമായി എന്നെ നോക്കുക ആണെന്ന്,.

.തിരിച്ചു വീട്ടിലേയ്ക്കുള്ള വഴിയിൽ കാറിൽ ഇരിക്കുമ്പോ അവന്റെ ഫോൺ എനിക്ക് വന്നു.
”.മിസ്സ്‌ ഇത് ഞാൻ ആണ്..അമ്മയുടെ പ്രശ്നം എന്താണെന്നു എനിക്ക്അ റിയാം.ഞാൻ അമ്മുമ്മയുമായിട്ടു മിസ്സിന്റെ വീട്ടിൽ വന്നോട്ടെ,.?

.വൈകുന്നേരം അമ്മുമ്മ ഒന്നിച്ചു അവനെന്നെ കാണാൻ എത്തി..” എന്റെ മോൾടെ ജീവിതം ഒരു ദുരന്തമാണ് കുഞ്ഞേ..അവൻ നാല് മക്കളെ കൊടുത്തതല്ലാതെ ഒന്നും അവൾക്കു വേണ്ടി ചെയ്തിട്ടില്ല.അത് പോട്ടെ..ക്യാഷ് ഞങ്ങൾക്കുണ്ട്.പക്ഷെ, അവന്റെ ശാരീരികവും മാനസികവുമായ പീഡനം ..അത് അവൾ സഹിക്കവന്ന്നതിൽ ഏറെ സഹിച്ചതാ..”
‘എന്നാലും കുഞ്ഞേ ..എന്ത് പ്രശ്നമാണെങ്കിലും ഇതാണോ അവൾ ചെയ്യേണ്ടത്..? ആ വാക്കുകളിൽ എല്ലാമുണ്ട്.. അവർക്കറിയാം. .മകളുടെ പ്രണയ കഥ..ഞാൻ അവനെ നോക്കി.

എനിക്കെല്ലാം അറിയാം,,മിസ്സ്‌..’മിസ്സിനറിയോ എന്റെ ‘അമ്മ എനിക്കിച്ചിരി ചോറ് വിളമ്പി തന്നിട്ട് എത്ര നാളായെന്നു..?എന്നെ ഒന്ന് ചേർത്ത് പിടിച്ചിട്ടു എത്രയോ യുഗങ്ങൾ ആയ പോലെയാ..”

ചിരിച്ചു കൊണ്ടാണ് പറയുന്നതെങ്കിലും അവന്റെ വാക്കുകൾ എന്നെ പൊള്ളിച്ച് കൊണ്ടേയിരുന്നു. .എനിക്ക് മൂന്നു അനിയത്തി മാരുണ്ട്… എന്റെ പഠിത്തം ഏതാണ്ട്തീരാറായി. ഇതൊന്നും ഇപ്പൊ അമ്മയ്ക്ക് ഓർമ്മയേ ഇല്ല..ഒരു 20 വയസ്സുകാരൻ ഇതിനപ്പുറം പക്വതയോടെ സംസാരിക്കാൻ പറ്റുമോ..?

അമ്മ ഒരു സുഖവും ജീവിതത്തിൽ അനുഭവിച്ചിട്ടില്ല.എന്റെ ഓർമ്മയിൽ മുഴുവൻ ആ മനുഷ്യൻ അമ്മയെ ഉപദ്രവിക്കുന്നതാ..”സ്ത്രീ എന്ന നിലയ്ക്ക് ‘അമ്മ അനുഭവിച്ചതിനു കണക്കില്ല..”അതിശയത്തോടെ ഞാൻ അവനെ നോക്കി..’ അമ്മ എന്നതിൽ ഉപരി അവൻ ഒരു സ്ത്രീയുടെ പക്ഷം നിന്ന് സംസാരിക്കുകയാണ്. .ആദ്യമായി ഞാൻ ഇത്തരം ഒരു അനുഭവത്തെ നേരിടുന്നത്. ”കാര്യം കണ്ടു അവൻ ഉപേക്ഷിച്ചു കളഞ്ഞു..ഇത്തരം ബന്ധങ്ങൾ ഒക്കെ ഇങ്ങനല്ലേ മിസ്സെ..”

അമ്മയുടെ മാനസികാവസ്ഥ എങ്ങനെയാ..സൈക്കിയാട്രിസ്റ് നെ കാണിക്കണോ? ഞങ്ങൾക്ക് ഞങ്ങളുടെ അമ്മയെ വേണം….അമ്മയെങ്കിലും വേണ്ടേ എനിക്ക്..?’

എന്റെ അമ്മയെ ഞാൻ കുറ്റം പറയില്ല..
”നിസ്സഹായായ ഒരു സ്ത്രീയുടെ അവസ്ഥ മുതലെടുത്ത് അവരെ ഈ നിലയിൽ എത്തിച്ച അവനെ വെറുതെ വിടാൻ പാടില്ലാത്തതാണ്. .പക്ഷെ എന്റെ കുടുംബത്തിന് എന്നെ വേണം..”

കാശൊക്കെ കൊടുത്ത് പ്രശ്നം ഒതുക്കി എന്ന് അറിഞ്ഞു.. പിന്നീട് ഞാൻ അവരെ കണ്ടിട്ടില്ല..പക്ഷെ എന്റെ ഉള്ളിൽ എന്നും അവനുണ്ട്.. നാളെ ഈ ഇരുപതു വയസ്സ് കാരന്റെ ജീവിതത്തിൽ ഒരു കാമുകിയോ ഭാര്യയോ ഒക്കെ കടന്നു വരും.. ആ പെൺകുട്ടി..അവൾ ആരായാലും ഭാഗ്യവതി അല്ലെ..? അവനെ പ്രസവിക്കാൻ ഭാഗ്യം ചെയ്ത അമ്മയോട് വല്ലാത്ത അസൂയ തോന്നാറുണ്ട്. .ഈ മകനെ പ്രസവിക്കാൻ കഴിഞ്ഞ അവരുടെ അത്രയും പുണ്യം ആർക്കുണ്ട്..?

ആർക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റണം.. ജീവിതം ജീവിച്ചു തീർക്കാൻ പറ്റണം.. ചത്തപോലെ ഭയന്ന് കാലം മുന്നോട്ടു കൊണ്ട് പോയിട്ട് എന്ത് കാര്യം !! കല, കൗൺസലിംഗ് സൈക്കോളജിസ്റ്

Karma News Network

Recent Posts

മേയർക്കും എംഎൽഎയ്‌ക്കും കനത്ത തിരിച്ചടി; യദുവിന്റെ ഹർജിയിൽ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി.…

25 mins ago

ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാ​ഗത്ത് പന്ത് തട്ടി പതിനൊന്നുകാരന് ദാരുണാന്ത്യം

ക്രിക്കറ്റ് കളിക്കുന്നതിനിടെ ജനനേന്ദ്രിയത്തില്‍ പന്തുതട്ടി പതിനൊന്നുകാരന് ദാരുണാന്ത്യം. കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കവെ ശൗര്യ എന്ന കുട്ടിയാണ് ജനനേന്ദ്രിയത്തില്‍ പന്തുതട്ടി മരിച്ചത്.…

28 mins ago

ചൂടിന് ആശ്വാസം, ഈ ജില്ലകൾക്ക് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : ഉഷ്ണത്തിന് നേരിയ ആശ്വസമേകാൻ മഴ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച മലപ്പുറത്തും വയനാടും വെള്ളിയാഴ്ച ഇടുക്കിയിലും യെല്ലോ…

51 mins ago

45 വർഷമായി മാതൃകയായി തുടരുന്നവർ, വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും വിവാഹ വാർഷിക ആശംസകളുമായി ദുൽഖർ

മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിൻറെയും 45-ാം വിവാഹ വാർഷികമാണിന്ന് . വിവാഹ വാർഷികത്തിൽ, ഇവരുടെ മകനും നടനുമായ…

57 mins ago

പൂഞ്ച് ഭീകരാക്രമണം, 2 ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം, വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ

ജമ്മു : പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20…

1 hour ago