entertainment

ഏറെ പ്രയത്നത്തിനൊടുവിൽ നസീർ സ്വന്തമായൊരു വീടു വെച്ചു; കണ്ണൻ സാഗർ

തട്ടീം മുട്ടീം എന്ന ഹിറ്റ്‌ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് നസീർ സംക്രാന്തി. പരമ്പരയിലെ കമാലസന് ആരാധകർ നിരവധിയാണ്. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ ജീവിതം കൈപ്പുനിറഞ്ഞതായിരുന്നു. ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്ന കുട്ടിക്കാലത്തെ കുറിച്ചു നേരത്തെ വ്യക്തമാക്കിയിരിന്നു. കുട്ടിക്കാലത്ത് താൻ നേരിട്ട പട്ടിണിയെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു.

ഇപ്പോഴിതാ നസീറിനെ കുറിച്ച്‌ നടനും മിമിക്രി താരവുമായ കണ്ണൻ സാഗറെഴുതിയ എഴുത്ത് ശ്രദ്ധേയമാണ്. കുറിപ്പിങ്ങനെ, സൗഹൃദവും, സ്നേഹവും, സാഹോദര്യവും തുടങ്ങിയിട്ട് എത്രയെന്നു പറയാൻ കാലങ്ങൾ പുറമോട്ടു യാത്രചെയ്യേണ്ടി വരും, ഈ ചങ്ങാതിയുമായുള്ള കണ്ടുമുട്ടൽ എപ്പോഴായിരുന്നു എന്നറിയാൻ..ഒരു ഗായകനായിട്ടാണ് ഞാൻ ആദ്യം കാണുന്നത്, അതും മാപ്പിള പാട്ടുകാരനായി, ഞങ്ങടെ ചങ്ങനാശ്ശേരി പുതൂർപള്ളി അംഗണത്തിൽ, ആയിരങ്ങൾ പങ്കെടുക്കുന്ന ചന്ദനക്കുട ദേശീയോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ “അടുത്ത ഗാനം പാടുന്നത് നസീർ” മെലിഞ്ഞുണങ്ങിയ ഒരു പയ്യന്റെ പാട്ട് ശ്രെദ്ധേയമായി, കരഘോഷത്തോടെ പ്രേക്ഷകർ ഏറ്റെടുക്കുന്നത് കണ്ടു,…

പിന്നീട്, കോട്ടയത്തുള്ള മിമിക്രി ട്രൂപ്പിൽ, മംഗളം പ്രസാദ്,കോട്ടയം സോമരാജൻ, മറ്റു ഒന്നുരണ്ടു കലാകാരൻന്മാരും (ക്ഷമിക്കണംഅൽപ്പം ഓർമ്മകുറവുണ്ട് അന്ന് കൂടെ ഉണ്ടാതിരുന്ന ആർട്ടിസ്റ്റുകളുടെ പേരുകൾ ഞാൻ മറന്നു) എന്നിവരും ചേർന്ന് ഓർമ്മ ശരിയാണെങ്കിൽ “മക്കൂസ്‌ ” എന്നു പേരിട്ട മിമിക്സ് പരേട് എന്നപേരിൽ അടിച്ചു പൊളിക്കുന്ന കാലം, ഒന്ന് പരിചയപ്പെടാൻ ഒരുപാട് ആഗ്രഹിച്ച കലാകാരന്മാർ…
കാലം പിന്നെയും യാത്രകൾക്കു വഴിപ്പെട്ടു, അങ്ങനെ ആ ആഗ്രഹം വഴിയേ അനുകൂലമായി,ഇവരെ പരിചയപ്പെട്ടു,സൗഹൃദമായി,ചങ്ങാത്തമായി, ഒന്നിച്ചു യാത്രകളും തൊഴിലുകളുമായി ഇഴുകി ചേർന്ന്, പിന്നീട് എത്രയെന്നു എണ്ണീട്ടില്ല, തുടരുന്നു അന്ന് കണ്ട ആ പരിചയം ഇന്നും…
വളരെ കഷ്ടപ്പാടുകളും, യാഥനയും, ദുരിതവും അനുഭവ സമ്പത്തുള്ള, കളങ്കവും, ഒറ്റപ്പെടുത്തലും, അപഹർഷധാ ബോധവും, പരി ഭവങ്ങളും, വെട്ടിത്തുറന്നുള്ള സംസാരവും, സാഹോദര്യ സ്നേഹവും,ഒരു വലിയ സ്വപ്നവും, അതിലേറെ ഒരു ലക്ഷ്യബോധവും നിറഞ്ഞു നിന്നിരുന്ന, ആവുന്നത് സഹായവും, പറ്റുന്നത് ചൂണ്ടികാണിച്ചും, കോട്ടയം നസീർ എന്നു ആദ്യകാലം ജനം വിളിച്ച പ്രിയ സഹോദരൻ “നസീർ സക്രാന്തി”…
ചാനൽ ഷോകളും, സിനിമകളും, വിദേശപരിപാടികൾ കൊണ്ടും ജനഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു…

അന്നുണ്ടായിരുന്ന അതേ സ്നേഹം തന്നു ഇന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സഹോദരൻ, ആയുരാരോഗ്യമായി, സന്തോഷത്തോടെ കാലങ്ങൾ കുടുംബവുമായി കഴിഞ്ഞു കൂടാൻ ജഗദീശ്വരനോട് പ്രാർഥനകൾ…ഞങ്ങൾ ഒന്ന് കണ്ടു, Dr: സുവിയുടെ ഒരു ഷോർട് ഫിലിംമുമായി ബന്ധപ്പെട്ടു ചങ്ങനാശ്ശേരിയിൽ വെച്ച്, സൗഹൃതം പങ്കുവെച്ചകൂടെ, നസീർ വെച്ച വീട് എന്നെ കാണിക്കുകയാണ്, കൂടെ ഇതിനായി നടത്തിയ പ്രേഗ്ന്നവും വിവരിച്ചു, സന്തോഷമായി ആ നിശ്ചയദാർഷ്ട്ടിയത്തെ അഭിനന്ദിക്കുന്നു, എന്നും നന്മകളാൽ സമൃദ്ധമാകട്ടെ, ഐശ്വര്യം നിറഞ്ഞു നിൽക്കട്ടെ, ആയുഷ്മാൻ ഭവ

Karma News Network

Recent Posts

കൊടുംചൂട് തുടരുന്നു, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.…

23 mins ago

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി, രണ്ട് മരണം

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…

51 mins ago

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

9 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

10 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

10 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

11 hours ago