topnews

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടിക്കായി സംഘടിപ്പിച്ച വേദിയിലാണ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് യെഡിയൂരപ്പ അറിയിച്ചു. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.

യെഡിയൂരപ്പയെ മാറ്റുമെന്ന് നേരത്തെ തന്നെ സൂചനകള്‍ വന്നിരുന്നെങ്കിലും ഇതു ശക്തമായി നിഷേധിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ കഴിഞ്ഞ ദിവസം സ്ഥാനമൊഴിയുന്നതിന്റെ സൂചനകള്‍ മുഖ്യമന്ത്രിയില്‍നിന്നു തന്നെ പുറത്തുവന്നു. സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പിന്നീടുള്ള കാര്യം ബിജെപി കേന്ദ്ര നേതൃത്വമാവും തീരുമാനിക്കുക എന്നാണ് യെഡിയൂരപ്പ പറഞ്ഞത്. കേന്ദ്ര നേതൃത്വം എന്തു തീരുമാനമെടുത്താലും അത് അനുസരിക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി.

യെഡിയൂരപ്പയെ മാറ്റുന്നതിന് എതിരായി, സംസ്ഥാനത്തെ പ്രമുഖരായ ലിംഗായത്ത് സമുദായം മുന്നോട്ടുവന്നിരുന്നു. സമുദായ നേതാക്കള്‍ പരസ്യമായി രംഗത്തുവരികയും പാര്‍ട്ടിക്കു മുന്നറിയിപ്പു നല്‍കിയിട്ടും നേതൃമാറ്റത്തിന്റെ കാര്യത്തില്‍ ബിജെപി നേതൃത്വം പിന്നോട്ടുപോവാന്‍ തയാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യെഡിയൂരപ്പ കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢയെയും കണ്ടിരുന്നു.

Karma News Editorial

Recent Posts

ഞാന്‍ മാത്രമല്ല, റോഷ്നയുടെ വെളിപ്പെടുത്തലിനോട് ഒറ്റ വരിയിൽ പ്രതികരിച്ച് മേയർ

ഡ്രൈവര്‍ യദുവിനെതിരായി നടി റോഷ്ന ആന്‍ റോയ് രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി ആര്യ രാജേന്ദ്രന്‍. ‘ഞാന്‍ മാത്രമല്ല’ എന്ന ഒറ്റ…

8 mins ago

ഓൺലൈൻ തട്ടിപ്പ്, 25 കോടി തട്ടിയ പ്രതി പിടിയിൽ

തൃശൂർ: 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി പിടിയിൽ. മലപ്പുറം കാളിക്കാവ് അമ്പലക്കടവ് സ്വദേശി മുഹമ്മദ് ഫൈസലിനെയാണ്…

24 mins ago

കിടപ്പ് രോഗിയായ ഭാര്യയെ ഇല്ലാതാക്കി, ഭർത്താവ് കസ്റ്റഡിയില്‍

കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് ക ഴുത്തറുത്തുകൊന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം.…

46 mins ago

ടിപി വധത്തിന് 12 വയസ്, വർഷങ്ങൾ പിന്നിടുമ്പോഴും പുറത്തുവരാതെ ഗൂഢാലോചന

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധത്തിന് ഇന്നേയ്ക്ക് 12 വർഷം. ഒഞ്ചിയത്ത് ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ…

53 mins ago

വാതുറന്നാൽ മാമാട്ടിക്ക് ഇംഗ്ലീഷ് വർത്തമാനം, ക്യൂട്ട്നെസിൽ ആരാധക മനം കീഴടക്കി മാമാട്ടി

കാവ്യയും മീനാക്ഷിയും സാരി ചുറ്റിയും, മഹാലക്ഷ്മി പാവാടയും ബ്ലൗസും അണിഞ്ഞുമാണ് മാളവിക ജയറാമിന്റെ വിവാഹത്തിനെത്തിയത്. ദിലീപ് കുടുംബത്തിന്റെ ചിത്രങ്ങൾ സോഷ്യൽ…

1 hour ago

വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങി, ദമ്പതികൾ ഉൾപ്പടെ മൂന്ന് മരണം

കൊല്ലം : വീടിനടുത്ത് ചളിയെടുത്ത നിലത്തിൽ കുളിക്കാനിറങ്ങിയ ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. യുവതി​​യെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികൾ…

1 hour ago