entertainment

ആദ്യം ദുല്‍ഖര്‍ പിന്നീട് മമ്മൂട്ടി.. അധികം ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണിത്, കാര്‍ത്തിക പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാര്‍ത്തിക മുരളീധരന്‍. ദുല്‍ഖറിന്റെ നായികയായി കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിലൂടെയാണ് നടി സിനിമ ലോകത്ത് എത്തുന്നത്. പിന്നീട് കാര്‍ത്തിക എത്തുന്നത് മമ്മൂട്ടി നായകനായി എത്തിയ അങ്കിള്‍ എന്ന ചിത്രത്തിലാണ്. സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കാര്‍ത്തിക തന്റെ അഭിനയ ജീവിതത്തെ കുറിച്ച് പറഞ്ഞത്.
കാര്‍ത്തികയുടെ വാക്കുകള്‍ ഇങ്ങനെ;
ആദ്യം ദുല്‍ഖര്‍ പിന്നീട് മമ്മൂട്ടി.. അധികം ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണിത്. ഇക്കയും കുഞ്ഞിക്കയും തമ്മില്‍ അച്ഛന്‍ മകന്‍ എന്ന രീതിയിലുളള എല്ലാ വ്യത്യാസവുമുണ്ട്. ദുല്‍ഖര്‍ നല്ല ഫ്രണ്ടലിയാണ്. യാത്ര ചെയ്ത സ്ഥലങ്ങളെ കുറിച്ചും ഭക്ഷണത്തെ കുറിച്ചുമൊക്കെ നന്നായി സംസാരിക്കും. ഹിപ്പോപ്പ് പാട്ടുകളാണ് ഡിക്യൂവിന് അധികം താല്‍പര്യം.
മമ്മൂട്ടിയോട് ബഹുമാനം കലര്‍ന്ന പേടിയായിരുന്നു. സംസാരിക്കാനുള്ള അവസരങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. ഇങ്ങനെ പോയാല്‍ നീ അദ്ദേഹത്തിനോടൊപ്പം എങ്ങനെ അഭിനയിക്കുമെന്ന് പറഞ്ഞാണ് ജോയ് മാത്യൂസാര്‍ സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്നത്. പിന്നെ ഞങ്ങള്‍ നല്ല കൂട്ടായി. അച്ഛനെ പോലെ തന്നെയായിരുന്നു. ഭക്ഷണം കഴിച്ചോ എവിടെ പോകുന്നു എന്നൊക്കെ തിരക്കുമായിരുന്നു.
വളരെ നല്ല അനുഭവമായിരുന്നു. ഷൂട്ടിങ് സമയത്ത് മമ്മൂക്കയ്ക്കും ജോയ് മാത്യൂ സാറിനും അതില്‍ മാത്രമായിരിക്കും ശ്രദ്ധ. അല്ലാത്തപ്പോള്‍ നല്ല ജോളിയാണ്. ഒപ്പം ജോാലി ചെയ്യാന്‍ അവസരം ലഭിച്ചു എന്നതില്‍ അപ്പുറം പല വിഷയങ്ങളിലും അവരോടൊപ്പം സംസാരിക്കാന്‍ സാധിച്ചു. രാഷ്ട്രീയത്തെ കുറിച്ച് അല്‍പം ധാരണയുള്ളത് കൊണ്ട് ആ രീതിയിലായിരുന്നു ഞങ്ങളുടെ ചര്‍ച്ച മുഴുവനും.
മുംബയിലാണ് ജനിച്ച് വളര്‍ന്നതെങ്കിലും മലയാള സിനിമകളോടായിരുന്നു കൂടുതല്‍ ഇഷ്ടം. എനിയ്ക്ക് മാത്രമല്ല പുറത്തു വളര്‍ന്ന മിക്ക കുട്ടികള്‍ക്കും അങ്ങനെ തന്നെയായിരിക്കും. ഞങ്ങളുടെ സിനിമ വെറും കെട്ടുക്കാഴ്ച അല്ലെന്നും കാമ്പുള്ള സിനിമയാണെന്നും അവിടെയുളള സുഹൃത്തുക്കളോട് അഭിമാനത്തോടെ പറയുമായിരുന്നു. ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന കുറിച്ച് ചിന്തിച്ചിട്ടില്ല. അവസരം കിട്ടിയാല്‍ അഭിനയിക്കും. ഞാന്‍ വര്‍ത്തമാന കാലത്ത് ജീവിക്കുന്ന കുട്ടിയാണ് ഭാവിയെ കുറിച്ച് ചിന്തിച്ച് ടെന്‍ഷന്‍ അടിക്കാറില്ല.
Karma News Network

Recent Posts

അഞ്ച് നേരം നിസ്കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല- അഖിൽ മാരാർ

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി പ്രമുഖർ. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദിനേയും…

17 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതി രാഹുലിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍…

47 mins ago

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

9 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

10 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

10 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

11 hours ago