entertainment

കേട്ടതൊന്നും സത്യമല്ല, കല്യാണ സാരിയെടുക്കാനാണോ പോയതെന്ന് പോലും പലരും ചോദിച്ചു- അമൃത സുരേഷ്

വർഷങ്ങൾക്കു മുന്നെ പട്ടുപാവാടയൊക്കെ ഇട്ട് തനിനാടനായി വന്ന പാട്ടുകാരി അല്ല അമൃത സുരേഷ് ഇപ്പോൾ ലുക്കൊക്കെ ആകെ മാറി മോഡേണായി. വർഷങ്ങൾക്കിപ്പുറം സംഗീത രംഗത്ത് സജീവമാകുമ്പോൾ പാട്ടു കൊണ്ടു മാത്രമല്ല ലുക്കിലും അമൃത ശ്രദ്ധേയമാണ്. കുട്ടിക്കാലം മുതലേ തന്നെ അമൃത സംഗീതം പഠിച്ചിരുന്നു . റിയാലിറ്റി ഷോയ്ക്ക് പിന്നാലെയായി മികച്ച അവസരങ്ങളാണ് അമൃതയ്ക്ക് ലഭിച്ചത്. ഇതിനിടയിലായിരുന്നു ബാലയുമായുള്ള വിവാഹവും. വിവാഹ ശേഷവും പാട്ടിൽ സജീവമായിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു. മകൾ അവന്തിക അമൃതക്കൊപ്പമാണ് താമസം. അമൃതം ഗമയ എന്ന ബാൻഡുമായി സജീവമാണ് അമൃത. നിരവധി വേദികളിൽ ഈ ബാൻഡ് പെർഫോം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രചരിച്ച വ്യാജവാർത്തക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് താരം. സംഗീത ജീവിതത്തിലെ പുതിയ പ്രൊജക്ടുകളെ കുറിച്ച്‌ കഴിഞ്ഞ ദിവസം അമൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇപ്പോൾ പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണെന്ന് ആയിരുന്നു താരത്തിന്റെ വാക്കുകൾ. എന്നാൽ ഇതിനു പിന്നാലെ ബാലയെ വീണ്ടും വിവാഹം ചെയ്യാൻ ഒരുങ്ങുന്നു വാർത്തകൾ പ്രചരിച്ചു. അത് കണ്ട് അത്ഭുതപ്പെട്ടു എന്നാണ് അമൃത പറയുന്നത്.

‘ഇതിനു മുമ്ബും പല തവണ ഇത്തരം വ്യാജ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും എഴുതിയാൽ നമ്മൾ വിചാരിക്കുക പോലും ചെയ്യാത്ത തരത്തിലേയ്ക്ക് അവ വളച്ചൊടിക്കപ്പെടും.  ഇത്തരം പ്രചാരണങ്ങളോടു പ്രതികരിച്ചു മടുത്തു. പരിധി കടന്നാൽ നിയമപരമായി നേരിടും’ എന്ന് അമൃത പറയുന്നു.

‘കഴിഞ്ഞ ദിവസംകുറച്ചു തുണിത്തരങ്ങൾ വാങ്ങാൻ പോയിരുന്നു. അന്നത്തെ ചിത്രങ്ങളോ വിഡിയോകളോ പോസ്റ്റു ചെയ്താൽ ഞാൻ കല്യാണ സാരിയെടുക്കാനാണ് പോയതെന്നു പോലും പലരും പറയുകയും പ്രചരിപ്പിക്കുകയും ചെയ്‌തേക്കാം. എന്തിനാണ് വാസ്തവ വിരുദ്ധമായ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല’ എന്ന് അമൃത പ്രതികരിച്ചു നടൻ ബാലയും കഴിഞ്ഞ ദിവസം വ്യാജ വിവാഹ വാർത്തകൾക്കെതിരെ രംഗത്തെത്തിയിരുന്നു. ഇത് തന്റെ അവസാനത്തെ മുന്നറിയിപ്പാണെന്ന് ബാല താക്കീത് നൽകി.

Karma News Network

Recent Posts

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

5 hours ago

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

6 hours ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

6 hours ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

7 hours ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

7 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

8 hours ago