മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാര്‍ത്തിക നായര്‍. മുന്‍കാല നടി രാധയുടെ മകളായ കാര്‍ത്തിക അഭിനയ രംഗത്ത് നിന്നും വിട്ട് ബിസിനസ്സ് രംഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ്. പ്രമുഖ ഹോട്ടല്‍ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടറാണ് കാര്‍ത്തിക. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലും നടി തിളങ്ങി. ഇപ്പോള്‍ തനിക്ക് ലഭിച്ച വൈദ്യുത ബില്‍ കണ്ട് അമ്പരന്നിരിക്കുകയാണ് കാര്‍ത്തിക.
ആയിരങ്ങള്‍ ബില്‍ വന്നാല്‍ തന്നെ ഏവരും ഞെട്ടുമെന്നിരിക്കെ ഒരു ലക്ഷത്തോളം രൂപയുടെ ബില്‍ ആണ് കാര്‍ത്തികയ്ക്ക് ലഭിച്ചത്. ബില്‍ തുക കണ്ട് അമ്പരന്ന് ആ വിവരം കാര്‍ത്തിക ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തു. മുംബൈയിലെ വീട്ടിലേക്ക് അദാനി ഇലെക്ട്രിസിറ്റി മുംബൈയ് അയച്ച ബില്ലിലാണ് ഭീമമായ തുകയുള്ളത്. ഇത് ഭക്ഷണം കഴിച്ച ഹോട്ടല്‍ ബില്‍ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നും, സ്വന്തം വീട്ടിലേക്കാണ് ഇത് വന്നതെന്നും കാര്‍ത്തിക പറഞ്ഞു.
മീറ്റര്‍ റീഡിങ് എടുക്കാതെയാണ് ബില്‍ നല്‍കിയതെന്ന് കാര്‍ത്തിക പരാതിപ്പെടുന്നു. ‘മുംൈബയില്‍ അദാനി ഇലക്ട്രിസിറ്റി എന്ത് അഴിമതിയാണ് നടത്തുന്നത്. ജൂണിലെ എന്റെ വൈദ്യുതി ബില്‍ ഒരു ലക്ഷം. അതും അവരുടെ കണക്കില്‍. എന്റെ മീറ്റര്‍ റീഡിങ് പോലും നോക്കിയിട്ടില്ല.’ കാര്‍ത്തിക ട്വീറ്റ് ചെയ്തു. കാര്‍ത്തികയുടെ ട്വീറ്റിന് അദാനി ഇലക്ട്രിസിറ്റി മറുപടി നല്‍കുന്നുണ്ട്. അക്കൗണ്ട് നമ്പറും കോണ്ടാക്ട് വിവരങ്ങളും തങ്ങള്‍ക്ക് കൈമാറാന്‍ ഇവര്‍ നിര്‍ദ്ദേശിക്കുന്ന റിപ്ലൈ ട്വീറ്റില്‍ പറയുന്നു. ഇത്രയും തുക വന്നത് പരിശോധിക്കാമെന്നുള്ള ഉറപ്പും നല്‍കുന്നുണ്ട്.
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…
കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…
കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന് അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്കരന്റെ ഭാര്യ…
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…
തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…
ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്…