more

തേങ്ങയിടാൻ പോയ വൃദ്ധര്‍ കുടുങ്ങി ; 37 കിലോമീറ്റര്‍ നടന്നു, വീട്ടമ്മ തുണയായി

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറ്റവും അധികം ദുരിതത്തിലായത് മറ്റ് സ്ഥലങ്ങളില്‍ നിന്നും ജോലിക്കെത്തിയവരാണ്. കിലോ മീറ്ററുകള്‍ നടന്ന് കുട്ടികളും വൃദ്ധരും ഗര്‍ഭിണികളുമടക്കം നിരവധിപ്പേരാണ് പാലായനം ചെയ്തത്. അത്തരത്തില്‍ പാലയനം ചെയ്യുന്നവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കേരള കര്‍ണാടക അതിര്‍ത്തി അടച്ചതോടെ തിരികെ വരാനാവാതെ നിരവധിപ്പേര്‍ മംഗളൂരുവില്‍ കുടുങ്ങി. വളരെയധികം പേര്‍ കിലോ മീറ്ററുകള്‍ നടന്നാണ് സ്വന്തം വീടുകളിലെത്തിയത്. തേങ്ങയിടാന്‍ പോയി മംഗളൂരുവില്‍ കുടുങ്ങിയ വയോധികരെ വീട്ടമ്മയുടെ ഇടപെടലില്‍ പൊലീസെത്തി വീട്ടിലാക്കി. പൂച്ചക്കാട് പൊടിപ്പള്ളത്തെ ബാലകൃഷ്ണന്‍ (65) പെരിയയിലെ കണ്ണന്‍ (63) എന്നിവരെയാണ് കാസര്‍കോട് പൊലീസിന്റെ നേതൃത്വത്തില്‍ വീടുകളിലെത്തിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പ് തേങ്ങയിടല്‍ ജോലിക്കായി മംഗളൂരുവിലെ ഉള്ളാളിലേക്കു പോയതായിരുന്നു ഇരുവരും. തുടര്‍ന്നു ജോലി സ്ഥലത്ത് തന്നെ താമസിക്കുകയായിരുന്നു. പിന്നിട് കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിലേക്ക് മടങ്ങാനായി തീരുമാനിച്ചത്. തുടര്‍ന്നു രാത്രി തന്നെ ഉള്ളാളില്‍നിന്നു ഇറങ്ങി നടക്കുകയായിരുന്നു. 37 കിലോമീറ്റര്‍ കാല്‍നടയായി നടന്നാണ് കേരളത്തിലെത്തിയത്.

രാവിലെ ഇവര്‍ മൊഗ്രാല്‍പുത്തുരിലെത്തി. വഴിയരികില്‍ തളര്‍ന്നിരിക്കുകയായിരുന്ന ഇരുവരെയും സമീപത്തെ വീട്ടമ്മ സഫിയ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി ഭക്ഷണവും മറ്റും നല്‍കി. പിന്നീട് വീട്ടമ്മ തന്നെ ഡിവൈഎസ്പി പി ബാലകൃഷ്ണന്‍നായരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു വാഹനവുമായി സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജന്‍ ചെറുവത്തൂര്‍, സിവില്‍ പൊലീസ് ഓഫിസര്‍ കെ സുകേഷന്‍ എന്നിവരെത്തി ഇരുവരെയും വീടുകളിലേക്ക് എത്തിക്കുകയായിരുന്നു. ലോക്ഡൗണിനു മുന്‍പെ ചികിത്സയ്ക്കായും ജോലിക്കായും മംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലെത്തിയവര്‍ തിരിച്ച് കാല്‍നടയായിട്ടാണ് അതിര്‍ത്തി കടക്കുന്നത്.

Karma News Network

Recent Posts

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മുങ്ങി മരിച്ചു, അപകടം മീന്‍ പിടിക്കുന്നതിനിടെ, സുഹൃത്തിനെ കാണാതായി

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശരത്…

7 mins ago

രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്തത് നീതികേട്, റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആനി രാജ

കൽപറ്റ∙ രാഹുൽ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടുകാരെ അറിയിക്കേണ്ടതായിരുന്നെന്നും അക്കാര്യം മറച്ചുവച്ചത് വോട്ടര്‍മാരോട് ചെയ്തത നീതികേടാണെന്നും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി…

16 mins ago

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ…

34 mins ago

തലസ്ഥാനത്ത് ഉഷ്ണ തരംഗം, കടുത്ത നിയന്ത്രണങ്ങൾ, ഉത്തരവിറക്കി കളക്ടർ

തിരുവനന്തപുരം: ചൂട് കടുത്തതോടെ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങളാണ് കളക്ടർ പുറത്തിറക്കിയിരിക്കുന്നത്. ദുരന്തസാഹചര്യം…

36 mins ago

മകൾ ഗർഭിണിയായിരുന്നെന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല, പീഡനത്തിന് ഇരയായെന്ന് സംശയം, കുഞ്ഞിന്‍റെ അമ്മ കുറ്റം സമ്മതിച്ചു

കുഞ്ഞിനെ എറിഞ്ഞു കൊന്നത് പേടിച്ചിട്ടു ,കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ‌ 23-കാരി കുറ്റം…

58 mins ago

സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

വയനാട് : സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവതിയും യുവാവും അറസ്റ്റിൽ. യുവാവ് ഒരു വർഷത്തിലേറെയായി പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം…

1 hour ago