entertainment

എല്ലാവരും എന്നെ അയ്യപ്പനായാണ് കാണുന്നത്, കുറച്ച് വിഷമമുണ്ട്;മനസ് തുറന്ന് കൗശിക് ബാബു

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് കൗശിക്ക് ബാബു. ഈ പേര് അത്ര പരിചിതമായിരിക്കില്ല പലര്‍ക്കും. സ്വാമി അയ്യപ്പന്‍ എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസ്സിലാകും. അത്രയ്ക്ക് സുപരിചിതമാണ് മലയാളി പ്രേക്ഷകര്‍ക്ക് കൗശിക് ബാബുവിന്റെ മുഖം. ഹൈദരാബാദില്‍ ജനിച്ച കൗശിക് ബാബു കുച്ചിപ്പുടി നര്‍ത്തകന്‍ കൂടിയാണ്. ഫ്ലവേഴ്സിലെ ഒരു പരിപാടിക്കിടെയാണ് നടന്‍ അഭിനയജീവിതത്തെക്കുറിച്ച്‌ മനസുതുറന്നത്. ‘എന്നെ എല്ലാവരും അയ്യപ്പനെ പോലെയാണ് കാണുന്നത്. ഇന്നും അങ്ങനെ തന്നെ, അതില്‍ സന്തോഷമേയുള്ളൂ, എന്നാല്‍ അങ്ങനെ മാത്രമായി കാണുന്നതില്‍ ചെറിയ സങ്കടവും തോന്നിയിട്ടുണ്ട്. കാരണം ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് കൂടിയാണ്, മറ്റ് കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ കഴിയണം. മറ്റ് കഥാപാത്രങ്ങളിലൂടെയും എന്നെ അറിയപ്പെടണം എന്ന് ആഗ്രഹവുമുണ്ട്’, കൗശിക് ബാബു പറയുന്നു.

മലയാളത്തില്‍ കൗശിക് ആദ്യമായി അഭിനയിച്ച സീരിയലില്‍ സ്വാമി അയ്യപ്പനായി ആണ് എത്തിയത്. സ്വാമി അയ്യപ്പന്‍ പരമ്ബര അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും മലയാളികളുടെ മനസ്സില്‍ അയ്യപ്പന്റെ രൂപത്തിലാണ് ഇപ്പോഴും കൗശിക് ‌ബാബു. അയ്യപ്പവേഷത്തില്‍ അഭിനയിക്കുമ്ബോഴുണ്ടായ രസകരമായ ഒരു അനുഭവവും കൗശിക് ഓര്‍ത്തെടുത്തു. അയ്യപ്പവേഷത്തില്‍ ഷൂട്ടിങ് സെറ്റില്‍ നിന്നും മാര്‍ക്കറ്റില്‍ പോയ സംഭവത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് താരം പങ്കുവച്ചത്.

‘ചെറുപ്പം മുതലെ കുറുമ്ബുള്ള കുട്ടിയായിരുന്നു ഞാന്‍, എപ്പോഴും ഓടി നടക്കും. തിരുവനന്തപുരത്തെ പാലസില്‍ വെച്ച്‌ അയ്യപ്പന്‍്റെ ഷൂട്ടിങ്ങ് നടക്കുകയായിരുന്നു. പെട്ടെന്ന് ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നും പുറകെയുള്ള വഴിയില്‍ക്കൂടി ഓടി, കിഴക്കേക്കോട്ട മാര്‍ക്കറ്റില്‍ എത്തി. അയ്യപ്പവേഷം ധരിച്ചാണ് അങ്ങോട്ടേക്ക് ചെന്നത്. ആ വേഷത്തില്‍ എന്നെ കണ്ട് ജനങ്ങള്‍ ഒന്ന് അമ്ബരന്നു’. മലയാളം അറിയില്ലെങ്കിലും മലയാള ഡയലോ​ഗ് പഠിച്ച്‌ അവതരിപ്പിച്ചിട്ടുമുണ്ട്. പ്രോംപ്റ്റര്‍ പോലുമില്ലാതെയാണ് ഞാന്‍ അന്ന് ഡയലോ​ഗ് പറഞ്ഞത്, അതും ഒറ്റടേക്കില്‍ ശരിയാവുകയും ചെയ്തു. ‘ഞാന്‍ അറിയാന്‍ പാടില്ലാത്ത എന്താണമ്മേ ഈ ദേശരാജ്യത്തുള്ളത്’, എന്ന ആദ്യ ഡയലോഗും പരിപാടിക്കിടെ കൗശിക്ക് ഓര്‍ത്തെടുത്തു.

പുരാണസീരിയലുകളിലെ ശിവന്‍, മഹാവിഷ്ണു തുടങ്ങി നിരവധി ഇതിഹാസ വേഷങ്ങളും കൗശിക് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തില്‍ നായകനായി ചലച്ചിത്രരംഗത്തും കൗശിക് തന്റെ വരവറിയിച്ചിട്ടുണ്ട്. തെലുങ്കില്‍ ആദിശങ്കരനായും അഭിനയിച്ചിട്ടുണ്ട് കൗശിക്. ബികോം ബിരുദധാരിയായ കൗശിക് നൃത്തത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വിജയ്ബാബുവാണ് കൗശിക്കിന്റെ അച്ഛന്‍. അമ്മ ശാരദ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയാണ്. സഹോദരിയും കലാരംഗത്ത് സജീവമാണ്.

Karma News Network

Recent Posts

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

6 hours ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

6 hours ago

മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…

7 hours ago

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

7 hours ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

8 hours ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

9 hours ago