Categories: kerala

ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും, മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനില്ല, കെ സുരേന്ദ്രന്‍ പറയുന്നു

അഴിമതിക്കാരെല്ലാം കുടുങ്ങുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷായ്ക്കും മോദിക്കും പേടിക്കാനില്ലെന്നും കോണ്‍ഗ്രസിലെ നേതാക്കളെല്ലാം അഴിമതിക്കേസില്‍ ജാമ്യത്തില്‍ കഴിയുന്നവരാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ;

നിങ്ങളെന്താ അഴിമതിക്കാരെ പിടിക്കാത്തതെന്നായിരുന്നു പ്രതിപക്ഷവും മാധ്യമങ്ങളും കഴിഞ്ഞ അഞ്ചുകൊല്ലം ചോദിച്ചുകൊണ്ടിരുന്നത്. പിടിക്കാന്‍ തുടങ്ങിയപ്പോള്‍ രാഷ്ട്രീയവൈരാഗ്യം എന്നു പറഞ്ഞ് അതിനും കുറ്റം. ചെട്ട്യാര്‍ ഹരിശ്ചന്ദ്രനായതുകൊണ്ടൊന്നുമല്ല ഇവര്‍ ബഹളം വെക്കുന്നത്. അടുത്തതാരാണെന്നറിയാനുള്ള വേവലാതിയാണ് നേതാക്കള്‍ക്കെല്ലാം. അമ്മയും മകനും അഴിമതിക്കേസ്സില്‍ ജാമ്യമെടുത്തിട്ടാണ് വീരവാദം മുഴക്കുന്നത്.

അളിയന്‍ ഏതാണ്ട് ആജീവനാന്തം അകത്താകുമെന്നുറപ്പാണ്. ലക്ഷക്കണക്കിന് കോടിയാണ് യു. പി. എ. ഭരണകാലത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ കൊള്ളയടിച്ചത്. നിയമം നിയമത്തിന്റെ വഴിക്കുപോകും. എല്ലാം പുറത്തുവരും. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും. മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനില്ല. കള്ളനു കഞ്ഞിവെക്കാത്ത സര്‍ക്കാരാണ് ഇന്ദ്രപ്രസ്ഥത്തിലുള്ളതെന്ന് ഇന്ത്യ തിരിച്ചറിയാന്‍ പോകുന്നതേയുള്ളൂ…..

Karma News Network

Recent Posts

പതിനേഴുകാരൻ്റെ കരൾ പിതാവിന് ദാനം നൽകാൻ നിയമ തടസ്സം: ആശ്വാസമായി ഹൈക്കോടതി വിധി

എറണാകുളം: സ്വന്തം കരൾ പിതാവിന് ദാനമായി നൽകാൻ ഹൈക്കോടതിയുടെ അനുമതി തേടി പതിനേഴുകാരൻ. കാസർഗോഡ് മാലോത് സ്വദേശിയായ എഡിസൺ സ്കറിയയാണ്…

22 seconds ago

പ്രധാന നടിമാരൊഴികെ ആര്‍ക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല- സിനിമ ജീവിതത്തെക്കുറിച്ച് മെറീന

ഏതാനും ദിവസം മുൻപ് നടി മെറീന മൈക്കിൾ ഒരഭിമുഖത്തിനിടെ ഇറങ്ങിപ്പോയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു സിനിമയുടെ ലൊക്കേഷനിൽ പുരുഷന്മാർക്ക് കാരവനും…

17 mins ago

ഡ്യൂട്ടിക്ക് മദ്യപിച്ചെത്തുന്നവരെ പിടികൂടാൻ പരിശോധന കർശനമാക്കി, കൂട്ട അവധിയെടുത്ത് കെഎസ്ആർടിസി ജീവനക്കാർ

കൊല്ലം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ കൂട്ടഅവധി. പത്തനാപുരം ഡിപ്പോയില്‍ 15 സര്‍വീസുകള്‍ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ…

19 mins ago

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവല്ല: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരയ്ക്കല്‍ ചുള്ളിക്കല്‍ വീട്ടില്‍ ബോസ്ലേ മാത്യുവിന്റെ മകന്‍ ബൈജു(42)വാണ് മരിച്ചത്. ശാരീരികാവശതകള്‍…

27 mins ago

ചിലതിന് പകരമാകാൻ ഒന്നിനും കഴിയില്ല;റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ‍ഞാൻ: ദിലീപ്

സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച്‌ സംസാരിക്കവെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറന്നു. സ്കൂള്‍…

56 mins ago

ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാര്‍ തലയില്‍ വീണു, ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി…

57 mins ago