കോട്ടയം: കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിനു ദാരുണാന്ത്യം. ബൈക്ക് യാത്രികനായ സംക്രാന്തി പെരുമ്ബായിക്കാട് കിഴക്കാലിക്കല്‍ വര്‍ഗീസ് കുരുവിളയുടെ മകന് കുരുവിള വര്‍ഗീസ് (24)ആണു മരിച്ചത്.
ഉച്ചകഴിഞ്ഞ് 2.50നു ബേക്കര്‍ ജംഗ്ഷനു സമീപം വൈഡബ്ള്യുസിഎയ്ക്കു മുമ്ബിലാണ് അപകടം നടന്നത്. യുവാവ് ഹെല്‍മെറ്റ് ധരിച്ചിട്ടും ജീവന് രക്ഷിക്കാനായില്ല.
ബേക്കര്‍ ജംഗ്ഷനില്‍നിന്നും നാഗമ്ബടം സീസര്‍ സ്ക്വയറിലേക്കുള്ള ഇറക്കമിറങ്ങുന്നതിനിടെ വരി തെറ്റിച്ച് അമിത വേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് യുവാവ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. രണ്ട് മീറ്ററോളം യുവാവിനെയും ബൈക്കിനെയും വലിച്ചിഴച്ചു കൊണ്ടുപോയശേഷമാണ് ബസ് നിന്നത്. ഇയാളുടെ ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറി ഇറങ്ങി. സംഭവസ്ഥലത്ത് വച്ചുതന്നെ യുവാവ് മരിച്ചു.
കൊട്ടാരക്കരയില്‍നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് അമിത വേഗത്തില്‍ ഇറക്കമിറങ്ങി എത്തുകയായിരുന്നു. ഈ സമയത്ത് മറ്റൊരു വാഹനത്തെ മറികടന്ന ബൈക്കിനെ എതിര് ദിശയില്‍നിന്നും എത്തിയ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ് അടിയില്‍ കുടുങ്ങിയ ബൈക്കുമായി ബസ് മീറ്ററുകളോളം മുന്നോട്ട് നീങ്ങി. ബസിന്റെ മുന്‍ചക്രങ്ങള്‍ യുവാവിന്റെ തലയിലൂടെ കയറി ഇറങ്ങി.
കണ്ട്രോള് റൂം പോലീസ് സംഘം എത്തി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ പര്‍ച്ചേഴ്സ് മാനേജറാണ് കുരുവിള വര്‍ഗീസ്. നഗരസഭ ഓഫീസില്‍ എത്തിയ പിതാവ് വര്‍ഗീസ് കുരുവിളയെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനു എത്തിയ യുവാവാണു അപകടത്തില്‍പ്പെട്ടത്. വര്‍ഗീസ് കുരുവിളയും സുഹൃത്തുക്കളും ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…
ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…
ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത്…
സൗദിയിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ 34 കോടി രൂപയിലധികം പിരിച്ചെടുത്തിട്ട് ഈ തുക എന്ത്…
കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്. അനിലയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ…