topnews

ന്യൂ ഇയര്‍ ആഘോഷത്തിനിടെ കൊച്ചിയില്‍ വിദേശ വനിതയെ അപമാനിച്ചു

കൊച്ചി: ലോകം മുഴുവന്‍ പുതുവത്സരം ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ നിന്നൊരു അശുഭ വാര്‍ത്ത. വിദേശ വനിതയ്ക്ക് നേരെ പുതുവര്‍ഷ ആഘോഷത്തിന് ഇടെ അതിക്രമവും അപമാനിക്കുകയും ചെയ്തതായി പരാതി. കൊച്ചി ലില്ലി സ്ട്രീറ്റില്‍ വെച്ചാണ് സംഭവം ഉണ്ടായത്. പപ്പാഞ്ഞയെ കത്തിച്ച ശേഷം തിരികെ മടങ്ങുമ്പോഴാണ് വിദേശ വനിതയ്ക്ക് നേരെ അപമാന ശ്രമം ഉണ്ടായത്. ബന്ധധുവിനൊപ്പം ആയിരുന്ന വിദേശ വനിത ഒടുവില്‍ കരഞ്ഞു കൊണ്ടാണ് മടങ്ങി പോയത്.

ഫോര്‍ട്ടു കൊച്ചിയില്‍ പതിനായിരങ്ങളാണ് പുതുവത്സരത്തെ വരവേല്‍ക്കാന്‍ ആയി എത്തിയത്. കൊച്ചി തുറമുഖത്ത് വിരുന്നെത്തിയ കപ്പലുകളില്‍നിന്ന് പുതുവര്‍ഷപ്പിറവി അറിയിച്ചുള്ള സൈറണുകള്‍ മുഴങ്ങി. ഇതോടെ പരേഡ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ പപ്പാഞ്ഞിക്ക് തീ കൊളുത്തുക ആയിരുന്നു. ഇതോടൊപ്പം പാതയോരങ്ങളില്‍ ഒരുക്കിനിര്‍ത്തിയ പപ്പാഞ്ഞികള്‍ തീയില്‍ ജ്വലിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളും നാട്ടുകാരും വൈവിധ്യങ്ങള്‍ക്കിടയിലും ഒരുമയുടെ സന്ദേശം പകര്‍ന്ന് പരസ്പരം കൈകൊടുത്തും ആലിംഗനംചെയ്തും ആശംസ നേര്‍ന്നു. മധുര പലഹാരങ്ങള്‍ പങ്കുവച്ച് പ്രതീക്ഷയുടെ പുതുവര്‍ഷത്തെ ആവേശപൂര്‍വം വരവേല്‍ക്കുന്നതാണ് കണാനായത്.

സംസ്ഥാനത്ത് കൊച്ചിയിലും കോഴിക്കോടും തിരുവന്തപുരത്തും വമ്പിച്ച ആഘോഷപരിപാടികള്‍ അരങ്ങേറി. ഫോര്‍ട്ട് കൊച്ചിയില്‍ സംഗീതവും നൃത്തവും കൂടിക്കലര്‍ന്ന പുതുവര്‍ഷാഘോഷത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പോയവര്‍ഷത്തിന്റെ പ്രതീകമായ പാപ്പാഞ്ഞിക്ക് തീകൊളുത്തി. ഇത്തവണ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് ഫോര്‍ട്ട് കൊച്ചിയിലെ പുതുവര്‍ഷാഘോഷങ്ങള്‍ നടന്നത്. വന്‍സുരക്ഷയും ഒരുക്കിയിരുന്നു.

തിരുവനന്തപുരത്ത് കോവളം ബീച്ചിലും കോഴിക്കോട് ബീച്ച് പരിസരത്തും പുതുവര്‍ഷാഘോഷങ്ങള്‍ നടന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് നിയന്ത്രണങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്.

പുതുവര്‍ഷത്തെ ആദ്യം വരവേറ്റത് ന്യൂസിലന്‍ഡ്. ഇന്ത്യന്‍സമയം വൈകിട്ട് നാലരയ്ക്കായിരുന്നു ഓക്‌ലന്‍ഡിലെ നവവല്‍സരാഘോഷം.നഗരഹൃദയത്തിലെ സ്‌കൈ ടവറില്‍ കരിമരുന്ന് കലാപ്രകടനത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത് .

Karma News Network

Recent Posts

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി, രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ആംബുലന്‍സ് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. മിംസ് ആശുപത്രിക്ക് സമീപം പുലര്‍ച്ചെയായിരുന്നു…

18 mins ago

ലാലേട്ടനെ അന്ന് മുതൽ ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിക്കുന്നത്, പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോളാണ് സിനിമയിലേക്കെത്തിയത്- വിന്ദുജ

28 ഓളം സിനിമകൾ, ഒരുപിടി നല്ല ടെലിവിഷൻ പരമ്പരകൾ വിന്ദുജ മേനോൻ എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി നമ്മൾ മലയാളി പ്രേക്ഷകരുടെ…

47 mins ago

പരസ്യ ബോർഡ് തകർന്നുവീണ സംഭവം, മരണം പന്ത്രണ്ടായി, 43 പേർ ചികിത്സയിൽ

കനത്ത മഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ അപകടത്തിൽ 12 മരണം സ്ഥിരീകരിച്ചു. 43…

1 hour ago

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

10 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

11 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

12 hours ago