kerala

കൊതുക് കടിയില്‍ ഇല്ലാതായത് ജീവിതം

പത്തനംതിട്ട അടൂര്‍ സ്വദേശി ജെയ്‌സണ്‍ തോമസിന്റെ മകള്‍ സാന്ദ്ര ആന്‍ ജെയ്‌സണ്‍ എന്ന പതിനേഴ് കാരിയാണ് ഗുരുതരമായി വൃക്ക രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന അപൂര്‍വ രോഗം ബാധിച്ച് പെണ്‍കുട്ടി.

ഒരു കൊതുക് കുത്തിയതാണ് ഇതിന് കാരണം. ഷാര്‍ജയില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ ഒരു ദുരിതത്തില്‍ ആയിരിക്കുന്നത്. ഒരു ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന രോഗമാണ് ഈ കുട്ടിയെ ബാധിച്ചിട്ടുള്ളതെന്നും വൃക്ക മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ രക്ഷിക്കാനാകൂ എന്നും ഡോക്ടര്‍മാര്‍ പറയുന്നു. ദിവസവും ഡയാലിസിസ് നടത്തുന്നതിനാലാണ് കുട്ടി ഇപ്പോഴും ജീവിക്കുന്നത് തന്നെ.

2014ല്‍ അവധിക്കാലത്ത് ഷാര്‍ജയില്‍ നിന്ന് പത്തനംതിട്ടയിലെ വീട്ടിലേയ്ക്ക് അവധിക്ക് പോയപ്പോഴാണ് സാന്ദ്രയുടെ ജീവിതം മാറ്റിമറിച്ച കൊതുകു കടിയേല്‍ക്കുന്നത്. ചിക്കന്‍ പോക്‌സിന്റെ രൂപത്തില്‍ ആദ്യം രോഗം ബാധിച്ചു. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശാധനകളില്‍ ഹെനോക് സ്‌കോളിന്‍ പര്‍പുറ എന്ന അപൂര്‍വ രോഗമാണ് സാന്ദ്രയെ ബാധിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. പ്രത്യേകയിനം കൊതുകിന്റെ കടിയേറ്റതാണ് രോഗത്തിന് കാരണമായത്.

ബാധിച്ച അസുഖം കുറച്ച് ഭേദം ആയതോടെ വീണ്ടും ഇവര്‍ യു എ ഇയിലെത്തി. എന്നാല്‍, ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ പാടുകള്‍ വര്‍ധിക്കുകയും ശരീരം തടിച്ചുവീര്‍ക്കുകയും ചെയ്തു. രോഗം തലച്ചോറിനെ ബാധിച്ചതോടെ കുറച്ചു നാളുകളില്‍ കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടമായി. വീണ്ടും ചികിത്സ തേടിയപ്പോള്‍ കുറയുകയും സ്‌കൂള്‍ പഠനം തുടരുകയും ചെയ്തു. ഈ വര്‍ഷം നടത്തിയ കിഡ്‌നി ബയോപ്‌സിയിലൂടെ വൃക്കകള്‍ 70 ശതമാനം പ്രവര്‍ത്തന രഹിതമാണെന്ന് തിരിച്ചറിഞ്ഞു.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ 12 ാം ക്ലാസ് വിദ്യാര്‍ഥിനിയായ സാന്ദ്ര ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ തേടുന്നത്. കുട്ടിക്ക് എണീറ്റ് നില്‍ക്കാന്‍ പോലും സാധിക്കുന്നില്ല. നിത്യേന 11 മണിക്കൂര്‍ ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ചെറിയ പ്രായമായതിനാല്‍ ഇത്തരം ഡയാലിസിസിനെ ഡോക്ടര്‍മാര്‍ പിന്തുണയ്ക്കുന്നില്ല. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവച്ചാലേ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്..

അമ്മയുടെ വൃക്ക അനുയോജ്യം ആണെങ്കിലും കടുത്ത രക്തസമ്മര്‍ദമുള്ളതിനാല്‍ മാറ്റിവയ്ക്കല്‍ സാധ്യമല്ലെന്നാണ് വിവരം. വൃക്ക ദാതാവിന്റെ ചിലവടക്കം ചുരുങ്ങിയത് 50 ലക്ഷത്തോളം രൂപ ശസ്ത്രക്രിയക്ക് കണക്കാക്കുന്നു. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജെയ്‌സണിന്റെ വരുമാനം ഇതിന് തികയില്ല. ഇതുവരെയുള്ള സമ്ബാദ്യം മുഴുവന്‍ മകളുടെ ചികിത്സയ്ക്കായി ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. മനസില്‍ കാരുണ്യം വറ്റിയിട്ടില്ലാത്ത മനുഷ്യരുടെ, പ്രത്യേകിച്ച് പ്രവാസികളുടെ സഹായമാണ് ഇനി ഈ കുടുംബത്തിന് രക്ഷ.

സാന്ദ്രയുടെ ബാങ്ക് അക്കൗണ്ട് വിവരം ചുവടെ

SANDRA ANN JAISON

ACCOUNT NO: 2357104013437

CANARA BANK

ADOOR BRANCH

PATHANAMTHITTA DIST.

KERALA

IIFSC CODE: cnrb0002357

PHONE 00971 567610747.

Karma News Network

Recent Posts

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

5 hours ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

6 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

6 hours ago

ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, രക്ഷാദൗത്യവുമായി INS കൊച്ചി

ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…

6 hours ago

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

7 hours ago

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…

8 hours ago