topnews

100 കോടി ഇപ്പോൾ അടക്കാനാവില്ല, നിയമനടപടി സ്വീകരിക്കും- കൊച്ചി മേയർ

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി കൊച്ചി മേയർ എം അനിൽകുമാർ. ഇത്രയും വലിയ തുക ഇപ്പോൾ അടക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപയാണ് ഹരിത ട്രൈബ്യൂണൽ പിഴയിട്ടത്.

തുക ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് നിർദേശം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. വിഷയത്തിൽ എന്തുകൊണ്ട് ധാർമിക ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നില്ലെന്നും ട്രൈബ്യൂണൽ വിമർശിച്ചിരുന്നു. വായുവിലും ചതുപ്പിലും മാരക വിഷപദാർത്ഥം കണ്ടെത്തിയെന്നും ഹരിത ട്രൈബ്യൂണൽ അറിയിച്ചു. ബ്രഹ്മപുരത്ത് കൃത്യതയുള്ള പ്ലാന്റ് വേണമെന്നും നിർദേശം നൽകിയിട്ടുണ്ട്. തീപിടിത്തം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിന് വൻ വീഴ്‌ച സംഭവിച്ചെന്നും ആവശ്യം വന്നാൽ അഞ്ഞൂറ് കോടി രൂപ പിഴയീടാക്കുമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.

Karma News Network

Recent Posts

ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്, 58 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

ലോക്സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് . ഡൽഹിയിലെ ഏഴിടങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 58 മണ്ഡലങ്ങളാണ് ഇന്ന്വിധിയെഴുതുക. 889 സ്ഥാനാർഥികളാണ്…

3 mins ago

യുവാവിനെ തല്ലിച്ചതച്ചു, നിലവിളിച്ചിട്ടും വിട്ടില്ല, സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

തിരുവനന്തപുരം : യുവാവിനെ കൂട്ടം ചേർന്ന് മർദിച്ചതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് സംഭവം.…

23 mins ago

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സഞ്ചാരി ബസിന് തീപിടിച്ചു

തൃശൂർ : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സഞ്ചാരി ബസിന് തീപിടിച്ചു. ദേശീയപാതയിൽ മുരിങ്ങൂർ ജംഗ്ഷനിൽ വച്ച് ആയിരുന്നു സംഭവം.തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസിന്റെ…

44 mins ago

പീഢന കേസിൽ തേഞ്ഞൊട്ടി മമത, ഹൈക്കോടതിയിൽ നിന്നും പ്രഹരം

പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസിനെതിരെ മമത ബാനർജിയും പോലീസും എടുത്ത ലൈംഗീക പീഢന കേസിൽ കൊല്ക്കത്ത…

9 hours ago

കൈക്കൂലി കേസില്‍ സീനീയര്‍ ക്ലര്‍ക്ക് വിജിലൻസ് പിടിയിൽ, ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആറ് ദിവസം ബാക്കിയുള്ളപ്പോഴാണ് അറസ്റ്റ്

തിരുവനന്തപുരം: തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് കൈക്കൂലി കേസില്‍ വിജിലൻസ് പിടിയിൽ. ക്ലർക്ക് അനില്‍കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.…

9 hours ago

രാമേശ്വരം കഫേ സ്‌ഫോടനം,ലഷ്‌കർ ഭീകരരുമായി ബന്ധമുള്ള ഒരാൾ അറസ്റ്റിൽ

ചെന്നൈ: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ 35കാരൻ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ്…

10 hours ago