Categories: kerala

എം എ യൂസഫലിയുടെ ഒരു കോടി കിട്ടിയപ്പോൾ കൊച്ചി കോർപ്പറേഷനു നഷ്ടമായത് 100 കോടി

ബ്രഹ്മപുരത്തെ തീപിടുത്തത്തിനു പിന്നാലെ എം എ യൂസഫലി ദുരിതാശ്വാസ പ്രവർത്തനത്തിനായി ഒരുകോടി രൂപ കോർപ്പറേഷന് നൽകിയപ്പോൾ നഷ്ടമായത് 100 കോടി രൂപ. ജനങ്ങളെല്ലാവരും ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് കോർപ്പറേഷൻ പറഞ്ഞതിനു പിന്നാലെയാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഈ വിധി. 100 കോടി രൂപ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി തന്നെ ചിലവാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ജനങ്ങളുടെ കയ്യിൽ നിന്നും ഒരു ചില്ലിക്കാശ് പോലും പിരിക്കരുതെന്നും പറയുന്നു. എംഎ യൂസഫലി നൽകിയ പണം കൂടാതെ ഇനി 99 കോടി രൂപ കൂടി കോർപ്പറേഷൻ കണ്ടെത്തേണ്ടി വരും. ആളുകൾ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന പൈസയിൽ നിന്നും കട്ടും മോഷ്ടിച്ചും സ്വന്തം കീശ വീർപ്പിക്കാം എന്ന് തീരുമാനിച്ചവർക്ക് ഇത് ഇരട്ട പ്രഹരമാണ്. തീപിടിച്ചതുമൂലം ദുരിതത്തിലായ ജനങ്ങളെ സഹായിക്കാൻ ജനങ്ങളുടെ കയ്യിൽ നിന്നും പിരിക്കേണ്ട ആവശ്യമില്ല. അവരെ സംരക്ഷിക്കേണ്ട ഉത്തരാവാദിത്വം കോർപ്പറേഷനാണെന്നും പറയുന്നു.

അതേ സമയം, കൊച്ചി കോർപ്പറേഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുമ്പിലാണ് പിഴ അടയ്‌ക്കേണ്ടത്. തീപിടിത്തത്തിന് കാരണക്കാരയവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഉത്തരവാദിത്തത്തിൽ നിന്നും സർക്കാരിനും കോർപ്പറേഷനും ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ പ്രശ്‌നങ്ങൾക്ക് കാരണം സംസ്ഥാന സർക്കാരാണെന്നും കേരളത്തിൽ മോശം ഭരണമാണ് നടക്കുന്നതെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ വിമർശിച്ചിരുന്നു.

വേണ്ടിവന്നാൽ 500 കോടി പിഴ ചുമത്തുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട രണ്ടംഗ ബെഞ്ചിന് പകരം വെള്ളിയാഴ്ച ട്രൈബ്യൂണൽ പ്രിസിപ്പൽ ബെഞ്ച് അധ്യക്ഷൻ ആദർശ് കുമാർ ഗോയലാണ് കേസ് പരിഗണിച്ചത്. വിശദീകരണം എന്തായാലും ഉത്തരവ് പാസ്സാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടുത്തം സംബന്ധിച്ച കേസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

തീപ്പിടിത്തമുണ്ടായപ്പോൾ നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ട്രിബ്യൂണൽ വ്യക്തമാക്കുന്നുണ്ട്. തീപ്പിടിത്തത്തിൽഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ-വകുപ്പുതല നടപടി വേണമെന്നും ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിൽ ആവശ്യപ്പെട്ടു.ഉത്തരവിനെ കോർപ്പറേഷന് നിയമപരമായി ചോദ്യം ചെയ്യാൻ സാധിക്കും. ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ അപ്പീൽ നൽകാം. ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിന് നേതൃത്വം നൽകുന്ന ചെയർപേഴ്സൺ എ.കെ. ഗോയലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.കൊച്ചിലെ മാലിന്യവുമായും ബ്രഹ്മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നതായി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇതൊന്നും പാലിച്ചില്ലെന്നും ഉത്തരവിൽ പറയുന്നു.വേണ്ടിവന്നാൽ 500 കോടി രൂപ പിഴ ചുമത്തുമെന്ന് എ.കെ. ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രഹ്മപുരത്തെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിന്റെ ആദ്യദിന വാദത്തിലാണ് സംസ്ഥാനസർക്കാരിനെ കഴിഞ്ഞ ദിവസം വിമർശിച്ചത്. മാലിന്യക്കൂമ്പാരത്തിലെ തീകെടുത്താനുണ്ടായ കാലതാമസം സംസ്ഥാനസർക്കാരിന്റെ പരാജയമാണെന്നും ട്രിബ്യൂണൽ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.ബ്രഹ്മപുരം തീപിടിത്തത്തിൽ മാർച്ച് ആറിന് ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് സംസ്ഥാന സർക്കാരിനെതിരെ ഹരിത ട്രിബ്യുണൽ വിമർശനമുന്നയിച്ചത്.ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധം കടുപ്പിച്ച സാഹചര്യത്തിലാണ് ദേശീയ ഹരിത ട്രിബ്യുണലിന്റെ രൂക്ഷ വിമർശനവും ഇപ്പോഴത്തെ 100 കോടി രൂപ പിഴയും.ബ്രഹ്മപുരത്തെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയം സ്വമേധയായാണ് ജസ്റ്റിസ് എ.കെ ഗോയൽ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി വി.വേണുവും നടപടി ക്രമങ്ങളുടെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചത്. ബ്രഹ്‌മപുരം തീപ്പിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ജസ്റ്റിസ് എ.കെ ഗോയൽ അഭിപ്രായപ്പെട്ടു. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്നും അതിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നുമായിരുന്നു ജസ്റ്റിസിന്റെ നിരീക്ഷണം.

അഴിമതിയുടെ പുകയാണ് ബ്രഹ്മപുരത്ത് പുകഞ്ഞത്.അതിനുള്ള ഏറ്റവും വലിയ തിരിച്ചടി തന്നെയാണ് ഇപ്പോൾ കൊച്ചി കോർരപ്പറേഷന് കിട്ടിയിരിക്കുന്നുതും.അതിൽ വെള്ളത്തിലായത് ജനങ്ങൾക്കായ് യൂസഫലി നൽകിയ ഒരു കോടി രുപയാണ് എന്നതാണ്.എന്തായാലും 100 കോടി പിഴ ചുമത്തിയത് കൊച്ചി കോർപ്പറഷനെ ഏറെ ക്ഷീണിതയാക്കിയിട്ടുണ്ടെന്നത് ഉറപ്പ്.

Karma News Network

Recent Posts

കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു

പാലക്കാട്: കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഇരുചക്രവാഹനത്തിലെ യാത്രക്കാരനായ അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്‍…

3 mins ago

തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നു, രാജ്നാഥ് സിങ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ‌ സൃഷ്ടിക്കാനാണ്…

38 mins ago

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ…

1 hour ago

പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കി, മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കോഴിക്കോട് : പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.…

1 hour ago

സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ല, ആരോപണം തള്ളി റോബർട്ട് വദ്ര

ദില്ലി: പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെ മറുപടിയുമായി റോബർട്ട് വദ്ര. അമേഠിയിൽ തനിക്കു വേണ്ടി…

2 hours ago

മൂന്ന് വയസുകാരനെ പീഡനത്തിന് ഇരയാക്കി, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : മൂന്ന് വയസുകാരന് ലൈം​ഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ‌. മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ പീഡിപ്പിച്ചത്.…

2 hours ago