topnews

ഉത്ര കേസ് തെളിഞ്ഞു, 10000 രൂപയ്ക്ക് കരിമൂർഖനു ഭർത്താവ് നല്കിയ ക്വട്ടേഷൻ ! സൂരജും കൂട്ടാളിയും പിടിയിൽ

ഉത്ര കേസ് തെളിഞ്ഞു, 10000 രൂപയ്ക്ക് ഭർത്താവ് കരിമൂഖൻ പാമ്പിനു കൊടുത്ത ക്വട്ടേഷൻ. കൊല്ലം അഞ്ചലിൽ ഉത്ര എന്ന ഇരുപത്തിയഞ്ചുകാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. ലോകത്തേ തന്നെ അത്യപൂവ്വ ക്രൈം. ഭർത്താവ് സൂരജ് 10000 രൂപയ്ക്ക് വാങ്ങിയ കരിമൂഖൻ ആണ്‌ ഉത്രയേ കൊന്നത്. അതായത് ഭാര്യയേ കൊല്ലാം കരിമൂഖനു ക്വട്ടേഷൻ കൊടുത്ത ലോകത്തേ അത്യപൂർവ ഭർത്താവും കേസും. ഭർത്താവ് സൂരജ് 28 വയസ്, കൂട്ടാളികളേയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

കേസ് തെളിഞ്ഞാൽ ഇവരെ കാത്തിരിക്കുന്നത് തൂക്കു മരം തന്നെ എന്നും സൂചനകൾ മാത്രന്മല്ല വന്യ ജീവി നിയമ പ്രകാരം ജീവ പര്യന്തം തടവ് വേറെയും. ഉത്രയെ കൊല്ലാം കരിമൂഖനു 10000 രൂപക്ക് ക്വട്ടേഷൻ കൊടുത്തു എന്ന് തെളിഞ്ഞതോടെ ഇതുവരെ സൂരജ് പറഞ്ഞ നുണ കഥകൾ എല്ലാം പൊളിഞ്ഞടുങ്ങി. കേസ് അന്വേഷിക്കുന്ന പോലീസിനു തന്നെ ജനങ്ങൾ അഭിനന്ദനം നല്കുകയാണ്‌. ഒരിക്കലും തെളിയാൻ സാധ്യത ഇല്ലാത്ത കേസാണ്‌ ചില സംശയങ്ങളുടെ കച്ചി തുരുമ്പിൽ കയറി പിടിച്ച് കേരളാ പോലീസ് തെളിയിക്കുന്നത്.

പാമ്പ് പിടുത്തക്കാരുമായി ബന്ധമുള്ള സൂരജ് പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതായി പോലിസിന് വിവരം ലഭിച്ചു.സൂരജ് പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സൈബർ സെൽ കണ്ടെത്തിയിരുന്നു. തുറന്നിട്ട ജനാലയിൽ കൂടി കയറിയ മൂർഖൻ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം. ഇതു ശരിയാണോ എന്നറിയാൻ കൂടുതൽ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പിൽനിന്ന് പാമ്പിന് എത്ര ഉയരാൻ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തിൽ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പ് പിടുത്തക്കാരുടെയും അറിവ് തേടുന്നുണ്ട്.

മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ വിശ്വസേനനും, അമ്മ മണിമേഖലയുമാണ് പൊലീസിൽ പരാതി നൽകിയത്. മെയ് ഏഴിനാണ് കിടപ്പു മുറിയിൽ ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഇടത്‌ കൈയ്യിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തി. അടൂരിൽ ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയുടെ ഭാഗമായാണ് ഉത്ര സ്വന്തം വീട്ടിലെത്തിയത്. ഇതിനിടെയാണ് രണ്ടാമതും പാമ്പുകടിയേറ്റതും മരണം സംഭവിച്ചതും. ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതും ഉറങ്ങുന്നതിനിടയിലായിരുന്നു. ഉത്രയുടെ സ്വത്ത് തട്ടി എടുക്കാന്‍ കൊന്നതാണെന്നാണു സൂചന.

പാമ്പ് കടിയേറ്റ ദിവസം ഒപ്പമുണ്ടായിരുന്ന ഭർത്താവ് സൂരജ് രാത്രിയിൽ കിടപ്പു മുറിയുടെ ജനാലകൾ തുറന്നിട്ടത് സംശയത്തിന് ഇട നൽകിയിട്ടുണ്ട്. ടൈല്‍ പാകിയതും, എ.സി ഉള്ളതുമായ കിടപ്പു മുറിയുടെ ജനാലകൾ രാത്രി ഉത്രയുടെ അമ്മ അടച്ചിരുന്നു. രാത്രി വളരെ വൈകി സൂരജ് ഇത് വീണ്ടും തുറക്കുകയായിരുന്നെന്നും പരാതിയിൽ ആരോപിക്കുന്നു. പാമ്പിനെ ആദ്യം കണ്ടെത്തിയതും സൂരജാണ്.അടൂരിലെ വീട്ടിൽ വച്ച് പാമ്പ് കടി ഏൽക്കുന്നതിന് മുമ്പ് ഒരു തവണ വീടിന്റെ ഗോവണിക്ക് സമീപം ഉത്ര പമ്പിനെ കണ്ടിരുന്നു. അന്ന് ഈ പാമ്പിനെ സൂരജ് പിടികൂടി വീടിന് പുറത്തു കൊണ്ടു പോയി കളഞ്ഞു. പാമ്പ് പിടിത്തക്കാരുമായി സൂരജിന് ബന്ധമുണ്ടെന്നും ഉത്രയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു

Karma News Network

Recent Posts

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

6 hours ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

7 hours ago

മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…

7 hours ago

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

8 hours ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

9 hours ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

10 hours ago