Categories: keralatopnews

തെരഞ്ഞെടുപ്പിന് രണ്ടും കല്‍പ്പിച്ച ബിജെപി, കോന്നിയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: കോന്നി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും. മുന്‍ ഡിജിപിയും ശബരിമല കര്‍മ സമിതി നേതാവുമായ ടിപി സെന്‍കുമാറാണ് ബിജെപി നേതൃത്വത്തിന്റെ പരിഗണനയിലുള്ള മറ്റൊരാള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനേഴായിരത്തില്‍ താഴെ വോട്ടു മാത്രമാണ് കോന്നിയില്‍ ബിജെപിക്കു നേടാനായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത് നാല്‍പ്പത്തിയേഴായിരത്തോളമായി ഉയര്‍ത്താനായി ഇതാണ് ബിജെപി കോന്നിയില്‍ വിജയം ലക്ഷ്യം വക്കാന്‍ കാരണം.

ഇക്കുറി മുപ്പതിനായിരം വോട്ടിന്റെ വര്‍ധനയാണ് ഉണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ചില പ്രത്യേക ഘടകങ്ങളാണ് കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പോവാന്‍ ഇടയാക്കിയത്, നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ഥി വന്നാല്‍ വിജയം വരെ നേടാനാവും ജില്ലാ നേതാക്കള്‍ പറയുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ശബരിമല വിഷയം മുഖ്യ ചര്‍ച്ചയാക്കാന്‍ ബിജെപിക്ക് സാധിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത് ഫലപ്പെടുമെന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച കെ സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്. പത്തനംതിട്ട തന്നെ പ്രവര്‍ത്തനമണ്ഡലമായി തുടരുന്ന സുരേന്ദ്രന്‍ കോന്നിയില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കാമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന് കുറി വീണത്.

ശബരിമല വിഷയത്തില്‍ പരമാവധി നേട്ടം കൊയ്യാന്‍ കര്‍മ സമിതി നേതാവും മുന്‍ ഡിജിപിയുമായ ടിപി സെന്‍കുമാറിനെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശവും ചില നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സെന്‍കുമാറുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം കര്‍മ സമിതിയിലെ മറ്റുള്ളവരുമായി ആശയ വിനിയമം നടന്നിട്ടുണ്ട്. സെന്‍കുമാര്‍ അനുകൂലമായി പ്രതികരിക്കുന്ന പക്ഷം കോന്നിയിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ആ വഴിക്കു മുന്നോട്ടുപോവുമെന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന.

Karma News Network

Recent Posts

പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരേ ലൈംഗികാതിക്രമം

തൃശ്ശൂര്‍: കേരള പോലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. തൃശൂർ രാമവര്‍മപുരത്തെ അക്കാദമിയില്‍ ഓഫീസ് കമാന്‍ഡന്റായ ഉദ്യോഗസ്ഥന്‍…

8 seconds ago

കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ, 27 പേര്‍ ആശുപത്രിയില്‍, ഹോട്ടലില്‍ പരിശോധന

കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ‘സെയ്ൻ’ എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും…

29 mins ago

പുഴയിൽ കുളിക്കാനിറങ്ങി, രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു

എറണാകുളം : പുത്തൻവേലിക്കരയിൽ ഒഴുക്കിൽ‌പ്പെട്ട രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു. ഇളന്തിക്കര, കൊടകര സ്വദേശികളായ ജ്വാല ലക്ഷ്മി(13), മേഘ(26) എന്നിവരാണ് മരിച്ചത്.…

31 mins ago

പിഞ്ചുകുഞ്ഞുങ്ങൾ വെന്തുമരിച്ച സംഭവം, അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി : നവജാത ശിശുക്കൾ ഡൽഹിയിലെ വിവേക് ​​വിഹാറിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ വീണ്ടുമറിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.…

50 mins ago

നെഞ്ചിന് ഒരു ഭാരം പോലെ, ഇടവേളയും ഫുള്‍ സ്റ്റോപ്പും ഒക്കെ ഏത് നിമിഷവും കടന്നു വരാം, രോ​ഗവിവരം പങ്കിട്ട് ഡോ.ബിജു

ഒരു യാത്ര പോകാനായി രാവിലെ എഴുന്നേറ്റപ്പോള്‍ തനിക്ക് അസ്വസ്ഥത തോന്നിയെന്നും ആഞ്ജിയോഗ്രാം ചെയ്തപ്പോള്‍ മൂന്ന് ബ്ലോക്ക് ഉള്ളതായി അറിഞ്ഞുവെന്നും ഡോ.…

1 hour ago

നല്ല സുഹൃത്തുക്കളായിരുന്നു, ഒരു റെക്കോഡിങ്ങിനിടെ വിജയനുമായി പിണങ്ങേണ്ടി വന്നു- എംജി ശ്രീകുമാർ

ചിത്രയുടെ ഭർത്താവുമായി ഒരിക്കൽ പിണങ്ങെണ്ടി വന്ന സാഹചര്യത്തെകുറിച്ച് സംസാരിച്ച് എംജി ശ്രീകുമാർ. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് തുറന്നു പറച്ചിൽ. കണ്ണീർ…

2 hours ago