കോഴിക്കോട് : കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക കേസിൽ വഴിത്തിരിവ്. പുറത്തെടുത്ത് പരിശോധന നടത്തിയതിൽ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്.
കൊല്ലപ്പെട്ട അന്നമ്മ തോമസ് , ടോം തോമസ് , മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനക്കയച്ചത്.
അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു.
കൊച്ചി∙ ആലുവയ്ക്കടുത്ത് ആലങ്ങാട് ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 4 തോക്കുകൾ പിടികൂടി. ആലുവ…
മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികാശംസകളറിയിച്ച് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിലൂടെയാണ് രമേശ് പിഷാരടി വിവാഹ വാർഷികാശംസകളറിയിച്ചിരിക്കുന്നത്. നിരവധി താരങ്ങളാണ് ഇരുവർക്കും…
ജയ്പൂർ: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ കേസിൽ എംബിബിഎസ് വിദ്യാർത്ഥി ഉള്‍പ്പെടെ ആറ് പേർ പിടിയിൽ. നീറ്റ് പരീക്ഷ…
തിരുവനന്തപുരം : കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്കി കോടതി.…
ക്രിക്കറ്റ് കളിക്കുന്നതിനിടെ ജനനേന്ദ്രിയത്തില്‍ പന്തുതട്ടി പതിനൊന്നുകാരന് ദാരുണാന്ത്യം. കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കവെ ശൗര്യ എന്ന കുട്ടിയാണ് ജനനേന്ദ്രിയത്തില്‍ പന്തുതട്ടി മരിച്ചത്.…
തിരുവനന്തപുരം : ഉഷ്ണത്തിന് നേരിയ ആശ്വസമേകാൻ മഴ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച മലപ്പുറത്തും വയനാടും വെള്ളിയാഴ്ച ഇടുക്കിയിലും യെല്ലോ…