topnews

ശശി തരൂരിന്റെ പര്യടനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്ത് കെപിസിസി

കൊച്ചി. ശശി തരൂരിന്റെ പര്യടനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്ത് കെപിസിസി. തരൂരിനെ വിമര്‍ശിച്ച് പ്രശ്നം വഷളാക്കരുതെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തരൂരിന്റെ വ്യക്തിത്വം പാര്‍ട്ടി ഉപയോഗപ്പെടുത്തണമെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിന് എതിരെയും വിമര്‍ശനമുണ്ടായി.

അസമയത്തുണ്ടായ പ്രസ്താവനയാണത്. സമൂഹത്തില്‍ അവമതിപ്പുണ്ടായി. സുധാകരന്റെ പ്രസ്താവന അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഒഴിവാക്കപ്പെടേണ്ട പ്രസ്താവനയായിരുന്നു. നെഹ്റുവിനെ ഇതിലേക്കു വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നെന്നും എംഎം ഹസന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ പല നേതാക്കളും തുടക്കത്തില്‍ തരൂരിനെ എതിര്‍ക്കുന്ന നിലപാടാണു സ്വീകരിച്ചിരുന്നത്.

എന്നാല്‍ തരൂര്‍ ഇതുവരെ പാര്‍ട്ടിവിരുദ്ധമായ ഒന്നും സംസാരിച്ചിട്ടില്ല. തികഞ്ഞ മതേതര നിലപാടാണ് തരൂരിന്റേത്. അദ്ദേഹത്തിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ ആള്‍ക്കൂട്ടം എത്തുന്നുണ്ടെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. തരൂരിനെ ഉള്‍ക്കൊള്ളേണ്ടതായിരുന്നുവെന്ന് എ ഗ്രൂപ്പും കെ.മുരളീധരനും നിലപാടെടുത്തു.

അതേസമയം സിപിഎമ്മിന്റെ പ്രശംസയില്‍ വീഴാതെ തക്ക മറുപടി നല്‍കിയ മുസ്ലിം ലീഗിനെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം അഭിനന്ദിച്ചു. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും യുഡിഎഫിനെ പല നിലപാടുകളിലും തിരുത്തുന്നതു ലീഗ് ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഉരുത്തിരിഞ്ഞ അഭ്യൂഹങ്ങള്‍ക്കു ലീഗ് മറുപടിയും നല്‍കി.

Karma News Network

Recent Posts

തൃശൂരിന്റെ മനസ് നിറഞ്ഞ സ്നേഹത്തിന് നന്ദി- സുരേഷ് ​ഗോപി

തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് സുരേഷ് ​ഗോപി. തൃശൂരിന്റെ മനസുനിറഞ്ഞ സ്നേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നാണ് സുരേഷ് ​ഗോപി ഫെയ്സ്ബുക്കിൽ…

21 mins ago

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

9 hours ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

9 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

10 hours ago

ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, രക്ഷാദൗത്യവുമായി INS കൊച്ചി

ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…

10 hours ago

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

11 hours ago