entertainment

ഡാഡി കരയുന്ന കണ്ടപ്പോൾ ഇനി ഡാഡിയെ വേദനിപ്പിച്ചുകൊണ്ട് ഇനി പാടേണ്ട എന്ന് തീരുമാനിച്ചു

മലയാളികളുടെ മാത്രമല്ല ലോകം മുഴുവനുമുള്ള ​ഗാന പ്രേമികളുടെ പ്രീയ ​ഗായികയാണ് കഎസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരവും പല തവണ നേടിയിട്ടുണ്ട്. 2005ൽ പത്മശ്രീ പുരസ്‌കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു.

സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടേയും രണ്ടാമത്തെ പുത്രിയായി 1963 ജുലൈ 27ന് കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ. പിതാവിനെക്കുറിച്ച് ചിത്ര പല സമയങ്ങളിലും വാചാലായായിട്ടുണ്ട്.ഡാഡിയുടെ സഹനവും ത്യാഗവുമാണ് എന്നിലെ പാട്ടുകാരിയെ വളർത്തിയതെന്നാണ് ഗായിക പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട്. ‍ഡാഡിയാണ് റെക്കേഡിം​ഗിനെല്ലാം കൂടെപ്പോകാറ്. വോയ്സ് റൂമിന്റെ പുറകിലായി ഡാഡി എപ്പോഴും ഇരിക്കും.

പിതാവിനെക്കുറിച്ച് ചിത്ര പറയുന്നതിങ്ങനെ..

കൂടെ വരുന്ന ഡാഡിയെ പാടുന്നതിനിടെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കും ഞാൻ. മുഖത്തെ സൂക്ഷ്മമായ ഭാവഭേദങ്ങളിൽ നിന്നുപോലും ഡാഡിയുടെ മനസ് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു എനിക്ക്. പിന്നീടൊരിക്കൽ സിനിമാ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ തീരുമാനിച്ചതിനെക്കുറിച്ചും കെഎസ് ചിത്ര പറഞ്ഞിരുന്നു. പിതാവ് കൃഷ്ണൻ നായർ അർബുദ ബാധിതനായിരുന്ന സമയത്ത് ഉണ്ടായ വേദനിപ്പിച്ച നിമിഷം കാരണമായിരുന്നു ചിത്ര എന്ന് പാട്ട് നിർത്താൻ തീരുമാനിച്ചത്.ചെന്നെെയിലെ എവിഎം ജി തിയ്യേറ്ററിൽ അനുരാഗി എന്ന സിനിമയുടെ റെക്കോർഡിംഗ് നടന്ന സമയമായിരുന്നു അത്. യൂസഫലി കേച്ചേരി-ഗംഗൈ അമരൻ കൂട്ടുകെട്ടിന് വേണ്ടി പാടാനാണ് ചിത്ര എത്തിയത്. അന്ന് പതിവ് പോലെ ചിത്രയ്‌ക്കൊപ്പം അച്ഛനുമുണ്ടായിരുന്നു കൂടെ. പാടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ശരിക്കും കണ്ണുകൾ നിറഞ്ഞുതുളുമ്പുന്ന പിതാവിനെയാണ് ചിത്രയ്ക്ക് കാണനായത്. കവിളുകളിലൂടെ നിലയ്ക്കാതെ ഒഴുകുകയാണ് കണ്ണീർ.

ആ അവസ്ഥയിൽ അദ്ദേഹത്തെ കണ്ടിട്ടില്ല അതുവരെ. കരയുന്ന അച്ഛനെ പിന്നിലിരുത്തി എങ്ങനെ ആ പാട്ട് പാടിത്തീർത്തുവെന്ന് ഇന്നും എനിക്കറിയില്ല. സിനിമാജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ചിത്ര തീരുമാനിച്ച ദിവസമായിരുന്നു അത്. അന്ന് റെക്കാർഡിംഗ് കഴിഞ്ഞയുടൻ അച്ഛനെ സ്റ്റുഡിയോയ്ക്ക് വെളിയിലേക്ക് വിളിച്ചുകൊണ്ടുപോയി മകൾ പറഞ്ഞു നമുക്ക് ഇന്ന് തന്നെ നാട്ടിലേക്ക് തിരിച്ചുപോകാം എനിക്ക് മതിയായി എന്ന്.

ഇത്രയൊക്കെ പാടിയതു തന്നെ ധാരാളം. ഡാഡിയെ വേദനിപ്പിച്ചുകൊണ്ട് ഇനി പാടണ്ട. അന്ന് റെക്കോർഡിംഗുകളെല്ലാം കാൻസൽ ചെയ്ത് ചിത്ര അച്ഛനോടൊപ്പം നാട്ടിലേക്ക് തിരിച്ചുപോയി. എന്നാൽ പിന്നീട് ഗായിക വീണ്ടും മടങ്ങിവരിക തന്നെ ചെയ്തു. മകൾ പ്രശസ്തയായ പാട്ടുകാരിയാവണമെന്ന് സ്വപ്‌നം കണ്ടിരുന്ന അച്ഛന്റെ സ്‌നേഹപൂർണമായ നിർബന്ധമായിരുന്നു ചിത്രയുടെ മനംമാറ്റത്തിന് പിന്നിൽ. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ തോന്നും, ഞാൻ അന്ന് പാട്ട് നിർത്തിയിരുന്നെങ്കിൽ ഡാഡിയോട് ചെയ്യുന്ന എറ്റവും വലിയ അപരാധമായിരുന്നേനെ എന്ന്, കാൻസറിലും വലിയ ആഘാതമായേന അദ്ദേഹത്തിന്. ചിത്ര പറഞ്ഞു.

എൻജിനിയറായ വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്. 1987ലായിരുന്നു ഇവരുടെ വിവാഹം. തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ ‘ഫീമൈൽ യേശുദാസ് ‘ എന്നും ‘ഗന്ധർവ ഗായിക’ എന്നും ‘സംഗീത സരസ്വതി’, ‘ ചിന്നക്കുയിൽ’ , ‘കന്നഡ കോകില’,’പിയ ബസന്തി ‘, ‘ ഇന്ത്യയുടെ കൊച്ചു വാനമ്പാടി’, ‘കേരളത്തിന്റെ വാനമ്പാടി’ എന്നും പേരുകൾ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു .

Karma News Network

Recent Posts

​​ഗോപിക്കൊപ്പം ​ഗ്ലാമറസ് ലുക്കിൽ മയോനി, ചൂടൻ ചർച്ച

പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും പെണ്‍സുഹൃത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. മയോനി…

3 mins ago

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യ, എതിർക്കുന്നവരെ പെണ്ണ് വിഷയത്തിൽ പെടുത്തുന്നു, എന്റെ പണി പോയി- ഡ്രൈവർ യദു

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു കർമ്മ ന്യൂസിനോട്. എല്ലാവർക്കും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും…

40 mins ago

മഴ എത്തുന്നു, പത്തനംതിട്ടയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കൊടും ചൂടിനെ തണുപ്പിക്കാൻ സംസ്ഥാനത്ത് മഴ എത്തുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ…

59 mins ago

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ചു, ദൃശ്യങ്ങൾ പുറത്ത്, സംഭവം മഞ്ചേരിയിൽ

മലപ്പുറം : കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ. മഞ്ചേരി കിടങ്ങഴിക്ക് സമീപമാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരും…

1 hour ago

സംഗീതം, നൃത്തം, വിജ്ഞാനം എന്നിവയുടെ സംരക്ഷകയായ ‘മിഴാവിൽ ഈശ്വരി’, അപൂർവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഗായകൻ ജി. വേണുഗോപാൽ

ഭാര്യ രശ്മിക്കൊപ്പം വടക്കൻ മലബാറിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഗായകൻ ജി. വേണുഗോപാൽ. സംഗീത, നൃത്ത, വിജ്ഞാന മേഖലകളുടെ സംരക്ഷകയായി കുടികൊള്ളുന്ന…

1 hour ago

മുഖ്യമന്ത്രി വിദേശയാത്ര പോയത് അറിയിച്ചില്ല, അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നെന്ന് ഗവർണർ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. യാത്രയെ കുറിച്ച്…

2 hours ago