Categories: columns

പ്രളയത്തില്‍ ജനങ്ങളുടെ ജീവനുകള്‍ നഷ്ടമാകുമ്പോള്‍ അടിയന്തര മുന്നറിയിപ്പുമായി കെഎസ്ഇബി

സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ വിവിധയിടങ്ങളില്‍ ജനങ്ങളുടെ ജീവനുകള്‍ നഷ്ടമാകുമ്പോള്‍ അടിയന്തര മുന്നറിയിപ്പുമായി കെഎസ്ഇബിയും. ഓര്‍ക്കുക, കുറച്ച് ദിവസങ്ങള്‍ വൈദ്യുതി ഇല്ലെങ്കിലും നമുക്ക് തുടര്‍ന്ന് ജീവിക്കാന്‍ സാധിക്കും. പക്ഷേ ഒരൊറ്റ അശ്രദ്ധ മതി, നമ്മുടെ ജീവന്‍ പോകാന്‍. സ്വയം കരുതിയിരിക്കുക. വിവിധയിടങ്ങളില്‍ വൈദ്യുതാഘാതമേറ്റ് മരണവും അപകടങ്ങളും സംഭവിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ കര്‍ശന നിര്‍ദേശങ്ങള്‍. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറുകള്‍, പോസ്റ്റുകള്‍, ലൈനുകള്‍ മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍, പ്രതിഷ്ഠാപനങ്ങള്‍ എന്നിവയുടെ സമീപത്ത് പോകാതിരിക്കുക.

ഇലക്ട്രിക് ലൈനുകളിലും ട്രാന്‍സ്‌ഫോര്‍മറുകളിലും മറ്റ് പ്രതിഷ്ഠാപനങ്ങളിലും അപകടകരമായതോ, അസാധാരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള സെക്ഷന്‍ ആപ്പീസില്‍ അറിയിക്കണം. 1912 എന്ന ട്രോള്‍ ഫ്രീ നമ്പരിലും 9496001912 എന്ന വാട്‌സ് ആപ്പ് നമ്പരിലും ഇത് അറിയിക്കാവുന്നതാണ്. ലൈനുകളില്‍ മുട്ടി നില്‍ക്കുന്നതും, ലൈനിന് വളരെ സമീപമുള്ള മരങ്ങളിലും, ശിഖരങ്ങളിലും സ്പര്‍ശിച്ചാല്‍ അപകടസാധ്യത ഉണ്ട്. അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയില്‍ വന്നാല്‍ ഉടന്‍ വൈദ്യുതി ബോര്‍ഡിനെ അറിയിക്കുക.

പൊതു നിരത്തുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിച്ച് മാത്രം നടക്കുക. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരിക്കുവാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുകയും, ലൈനുകള്‍ താഴ്ന്ന് സുരക്ഷിതമായ അകലം ഇല്ലാത്ത പ്രദേശങ്ങളും ഉണ്ടാവാം. പരിചിതമല്ലാത്ത റൂട്ടുകളിലും റോഡിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക. കെട്ടിടത്തിനകത്തും പുറത്തും നല്‍കിയിരിക്കുന്ന മുഴുവന്‍ താല്‍ക്കാലിക വൈദ്യുതി കണക്ഷനുകളും വിചേ്ഛദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും, വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകള്‍, ലൈറ്റുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം ഉടന്‍ തന്നെ വിചേ്ഛദിക്കണം.

ജനറേറ്ററുകള്‍, ഇന്‍വര്‍ട്ടറുകള്‍, എന്നിവ അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തിപ്പിക്കുക. ആവശ്യമെങ്കില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കുവാനും, ഉപയോഗിക്കുവാനും വളരെയേറെ ശ്രദ്ധിക്കുക. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തറനിരപ്പില്‍ വെള്ളം കയറുന്നതിനു മുന്‍പായി തന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക. വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ട് കണക്ഷന്‍ വിചേ്ഛദിക്കുക.

മൊബൈലും, ചാര്‍ജിംഗ് ലൈറ്റും ഉള്‍പ്പടെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. കുറച്ചു ദിവസങ്ങള്‍ വൈദ്യുതി തടസ്സപ്പെടാനാണ് സാധ്യത.

Karma News Network

Recent Posts

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

6 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

7 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

7 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

8 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

9 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

10 hours ago