കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി വൈഷ്ണവിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് അലക്സിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്ലാറ്റിനുള്ളിൽ ഇരുവരെയും കൈ ഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ഇടുക്കി സ്വദേശിയാണ് അലക്സ്. 19 ദിവസം മുമ്പാണ് ഇവർ ഈ ഫ്ലാറ്റിൽ എത്തിയത്. സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം മണര്‍ക്കാട് പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവുമായി അകന്ന് യുവതിയുടെ വീട്ടില്‍ കഴിയവെയാണ് സംഭവം. മക്കളാണ് രക്തം വാര്‍ന്ന് കിടക്കുന്ന യുവതിയെ ആദ്യം കണ്ടത്. പരാതിക്കാരിയുടെ മക്കള്‍ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിന് പുറത്തു പോയിരിക്കുകയായിരുന്നു.
ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയില്‍ അമ്മയെ കണ്ടത്. അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. മകൻ അയൽവാസികളെ വിവരം അറിയിച്ചു. പിന്നാലെ വാര്‍ഡ് മെമ്പറെ വിളിച്ചുപറഞ്ഞു. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…