ചെന്നൈ: ‘ലിയോ’ ഗാനരചയിതാവ് വിഷ്ണു എടവനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തി. തന്നെ ഗർഭിണിയാക്കിയ ശേഷം വിഷ്ണു വിവാഹത്തിൽനിന്ന് പിൻമാറിയെന്നാണ് സുഹൃത്തു കൂടിയായ യുവതിയുടെ പരാതി. തമിഴിലെ പ്രശസ്ത യുവ ഗാനരചയിതാവും പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജിന്റെ സഹസംവിധായകൻ കൂടിയാണ് വിഷ്ണു. ചെന്നൈയ്ക്കടുത്ത് തിരുമംഗലം വനിതാ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
ഏറെ നാളായി വിഷ്ണുവുമായി പ്രണയത്തിലായിരുന്നു. ഗർഭിണിയായതിന് ശേഷം വീട്ടുകാർ വിവാഹം നിശ്ചയിച്ചെങ്കിലും, വിഷ്ണു പിന്നീട് ഇതിൽനിന്ന് പിന്മാറുകയായിരുന്നെന്നും തന്നെ വഞ്ചിച്ചെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി, മാസ്റ്റർ, വിക്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു വിഷ്ണു എടവൻ. മാസ്റ്റർ എന്ന ചിത്രത്തിലെ പൊലക്കാട്ടും പറ പറ’, ‘വിക്രമിലെ ‘പോർക്കണ്ട സിങ്കം’, ‘നായകൻ മീണ്ടും വരാർ’ എന്നീ ഹിറ്റ് ഗാനങ്ങൾ വിഷ്ണുവാണ് എഴുതിയത്. ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടംനേടിയതോടെ മറ്റ് ചിത്രങ്ങൾക്ക് ഗാനരചന നിർവഹിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.
കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ കവിൻ നായകനായ ‘ഡാഡ’ എന്ന ചിത്രത്തിലും ഗാനങ്ങള് രചിച്ചത് വിഷ്ണുവാണ്. ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിന് ഗാനങ്ങളെഴുതുന്നതും വിഷ്ണു ആണ്. തനിക്കെതിരായ പരാതിയിൽ ഇതുവരെ വിഷ്ണു പ്രതികരണം നടത്തിയിട്ടില്ല. സംഭവം ദേശീയ മാധ്യമങ്ങളുൾപ്പടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…