Premium

പരാതിക്കാരനെ പേപ്പട്ടിയെപ്പോലെ അധിക്ഷേപിച്ച് ലോകായുക്ത

തിരുവനന്തപുരം. ഹര്‍ജിക്കാരനെ പേപ്പട്ടി എന്ന് ലോകായുക്ത വിശേഷിപ്പിച്ചതിന്റെ ഔചിത്യം പൊതുജനം വിലയിരുത്തണമെന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസിലെ പരാതിക്കാരനായ ആര്‍എസ് ശശികുമാര്‍. ലോകായുക്ത വലിയ ഉയര്‍ന്ന സ്ഥാനമായിട്ടാണ് പൊതുജനം കണക്കിലെടുത്തിരിക്കുന്നതെന്നും അവരില്‍ നിന്നും പുറത്ത് വരുന്ന വാക്കുകള്‍ സാംസ്‌കാരികമായി ഉയര്‍ന്നതായിരിക്കുമെന്ന് പൊതുജനം കരുതുന്നതെന്നും ആര്‍എസ് ശശികുമാര്‍ പറഞ്ഞു. ഇങ്ങനെയുള്ള ഒരു ലോകായുക്തയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ആര്‍എസ് ശശികുമാര്‍ പറഞ്ഞു.

ലോകായുക്തയുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു പരാമര്‍ശം ഉണ്ടായത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും ലോകായുക്ത എന്ന സംവിധാനത്തെ അല്ല മറിച്ച് ലോകായുക്തയുടെ നടപടികളാണ് വിമര്‍ശിക്കപ്പെടുന്നത്. ലോകായുക്തയുടെ വിധി വിമര്‍ശിക്കപ്പെടുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ലോകായുക്തയില്‍ തനിക്ക് വിശ്വാസമുള്ളത് കൊണ്ടാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ലോകായുക്തയില്‍ കയറി ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ലോകായുക്ത എന്ന സംവിധാനം പാളുന്നുവെന്ന് പൊതുജനം വിലയിരുത്തുന്ന സാഹചര്യത്തിലേക്ക് എത്തി ചേര്‍ന്നിരിക്കുകയാണെന്നും. 2019ല്‍ താന്‍ നല്‍കിയ ഹര്‍ജിയില്‍ മൂന്ന് അംഗബെഞ്ച് കേസില്‍ വ്യക്തത വരുത്തിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ ലോകായുക്ത നിരന്തരം വാദം കേട്ടതാണെന്നും അദ്ദേഹം പറഞ്ഞു. അന്നൊന്നും അവര്‍ക്ക് ഹര്‍ജിയില്‍ സംശയമില്ലായിരുന്നുവെന്നും ആര്‍എസ് ശശികുമാര്‍ പറഞ്ഞു.

കേസ് കേട്ട ശേഷം വിധി പറയേണ്ട സമയം എത്തിയപ്പോഴാണ് ഇവര്‍ക്ക് വിഭ്രാന്തിയെന്നും അദ്ദേഹം പറഞ്ഞു. കാരണം മുഖ്യമന്ത്രിക്കെതിരായി ഒരു പരാമര്‍ശം ഉണ്ടായാല്‍ മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരുവാന്‍ സാധിക്കില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ അയിരുന്നപ്പോള്‍ ഒണ്‍ലൈനില്‍ മന്ത്രിസഭ യോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് തയ്യാറാക്കി ലോകായുക്തയുടെ വകുപ്പ് 14 ഭേദഗതി ചെയ്യുവാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ നീക്കം ഗവര്‍ണര്‍ തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നിയമം നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രിക്കെതിരായി വിധി വന്നാല്‍ കെടി ജലീലിന്റെ സാഹചര്യം മുഖ്യമന്ത്രിക്കും ഉണ്ടാകും. അപ്പോള്‍ മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തേണ്ടത് ലോകായുക്തയിലൂടെയാണ്. അതിനായി സമ്മര്‍ദ്ദം ഉണ്ടായി എന്ന് പൊതുജനം വിലയിരുത്തിയാല്‍ അവരെ കുറ്റപ്പെടുത്തുവാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. അതുകൊണ്ട് തെറ്റായ വിധിയാണിതെന്നും. വിധിയില്‍ ആര് എന്ത് കൊണ്ട് അനുകൂലിക്കുന്നുവെന്നും എതിര്‍ക്കുന്നുവെന്നും പറയാതെ അഭിപ്രായ വിത്യാസം ഉണ്ടെന്ന് പറഞ്ഞ് മൂന്ന് അംഗബെഞ്ചിലേക്ക് മാറ്റിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. അപ്പോള്‍ ഹര്‍ജിക്കാരനും പൊതുജനത്തിനും സംശയം തോന്നും തനിക്ക് ആ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് താന്‍ റിവ്യൂ ഹര്‍ജി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പുനപരിശോധന ഹര്‍ജിയില്‍ ലോകായുക്ത തീരുമാനം എടുത്തുകഴിഞ്ഞാല്‍ തനിക്ക് മേല്‍ക്കോടതിയിലേക്ക് പോകാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. കാരണം ജഡ്ജുമാര്‍ ലോകായുക്തയില്‍ മാത്രമല്ലല്ലോ ഉള്ളത്. വിവരമുള്ള കാര്യങ്ങള്‍ നിഷ്പക്ഷമായി കാണുന്ന ജഡ്ജുമാര്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ ലോകായുക്ത ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതിന് പിന്നില്‍ സമ്മര്‍ദ്ദം ഉണ്ടെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നു. അതിനെ ബലപ്പെടുത്തുന്നതാണ് മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ഈ രണ്ട് ലോകായുക്തമാരും പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഫോട്ടോഗ്രാഫി നിരോധനം പത്രക്കാര്‍ക്കുള്ള നിരോധനം എല്ലാം ഉണ്ടായിരുന്നു. വിരിന്നിന് ശേഷം സര്‍ക്കാര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പങ്കെടുത്ത വിഐപികളുടെ പേരും വിഐപി അല്ലാത്തവരുടെ പേരും ഉള്‍പ്പെടുത്തിയിട്ടും ലോകായുക്തമാരുടെ പേരുകള്‍ ഒഴുവാക്കി.

എന്തുകൊണ്ടാണ് പേര് സര്‍ക്കാര്‍ ഒഴിവാക്കിയത്. സര്‍ക്കാരിന് വ്യക്തമായി അറിയാം പേര് ഉള്‍പ്പെടുത്തിയാല്‍ അത് നിയമ വിരുദ്ധമായിത്തിരുമെന്ന് എന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി എക്തിക്‌സ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം പരിപാടികളില്‍ ജഡ്ജുമാര്‍ക്ക് പങ്കെടുക്കണമെങ്കില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ബന്ധുക്കളില്‍ നിന്ന് അല്ലാതെ സമ്മനാങ്ങള്‍ സ്വീകരിക്കുവാന്‍ പാടില്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് ലോകായുക്ത മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കുന്നത്. ഇവര്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണോഎന്നും അദ്ദേഹം ചോദിച്ചു. വളരെ ഗുരുതരമായ വിഴ്ചയാണ് ലോകായുക്തയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ച് പറ്റുന്നതിന് വിരുന്നില്‍ പങ്കെടുത്ത ഈ ജഡ്ജുമാര്‍ എങ്ങനെ വിധി പറയുമെന്നുള്ളതിനേക്കുറിച്ചുള്ള കാഴ്ചപ്പാട് നമുക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം കെടി ജലീല്‍ ലോകായുക്തയെ വളരെ മോശമായി വിമര്‍ശിച്ചു. ഇതില്‍ എന്ത് കൊണ്ട് ലോകായുക്ത പ്രതികരിച്ചില്ല. പൊതു സമൂഹത്തിന് അറപ്പുളവാക്കുന്ന രീതിയിലാണ് കെടി ജലീല്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ച് പറ്റിയിരിക്കുന്ന കെടി ജലീലിനെ വിമര്‍ശിച്ചാല്‍ തനിക്ക് കിട്ടാന്‍ പോകുന്ന സ്ഥാനം നഷ്ടമാകുമെന്നുളള പേടികൊണ്ടായിരിക്കാം പ്രതികരിക്കാതിരന്നതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള ഒരു ലോകായുക്തയില്‍ നിന്നും നീതി പൂര്‍വമുള്ള വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ആര്‍എസ് ശശികുമാര്‍ പറഞ്ഞു.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

52 mins ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

1 hour ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

2 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

3 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

3 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

3 hours ago