kerala

ഷി ജിന്‍ പിംഗിനെ പോലെയോ പിണറായി ഭരണവും പിണറായിസവും.

ജനങ്ങളെ അടിച്ചമര്‍ത്തുക, രാഷ്‌ട്രീയ ശത്രുക്കളെ ഇല്ലാതാക്കുക, അനാവശ്യമായി ആളുകളെ തടങ്കലില്‍ അടയ്‌ക്കുക എന്നിവയ്‌ക്കെല്ലാം പേരുകേട്ട ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഇപ്പോഴിതാ പിണറായിസത്തിൽ ഈ കൊള്ളരുതായമകൾ അതായത്, ഈ ക്രൂരതകൾ കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന ചൈനയെ കണ്ടു പഠിച്ച് പിന്തുടരുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

ചൈനയിലെ അവസ്ഥയും ഇതുപോലെ തന്നെ.ചാനൽ നിന്ന് പുറത്ത് വന്നിരിക്കുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ഷി ജിന്‍ പിംഗിന്റെ ക്രൂരത ലോക മാധ്യമങ്ങളിൽ വർത്തകളാവുകയാണ്. ജനങ്ങളെ അടിച്ചമര്‍ത്തുന്നു, രാഷ്‌ട്രീയ ശത്രുക്കളെ ഇല്ലാതാക്കുന്നു, അനാവശ്യമായി ആളുകളെ തടങ്കലില്‍ അടയ്‌ക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇത്തരം ക്രൂരതകള്‍ നേരത്തെയും ലോകം അറിഞ്ഞിട്ടുണ്ട്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്താറുണ്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഇതുവരെ ചൈനയിൽ ഉണ്ടായിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ ലീലാവിലാസങ്ങളായാണ് പലരും ഇതിനെ കാണുന്നത്.

ഇപ്പോഴിതാ, രാഷ്‌ട്രീയ എതിരാളികള്‍ക്ക് ചൈനയിൽ ലഭിക്കുന്ന ഷോക്ക് ട്രീറ്റ്‌മെന്റിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ലോക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ആക്ടിവിസ്റ്റുകളെയും രാഷ്‌ട്രീയ എതിരാളികളെയും മാനസിക രോഗികളായി ചിത്രീകരിക്കുകയും ഇവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുമാണ് ചൈനയിൽ ചെയ്തു വരുന്നത്. ഇതിന് ഡോക്ടര്‍മാരും കൂട്ടുനില്‍ക്കുന്നു എന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. അങ്കാങ് എന്നറിയപ്പെടുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ് ഇക്കൂട്ടരെ പ്രവേശിപ്പിക്കാറുള്ളത്.

2015 നും 2021 നുമിടയില്‍ 99 ചൈനക്കാരെയാണ് ഭരണകൂടം ഇത്തരത്തില്‍ മാനസിക രോഗികളാക്കി മാറ്റിയത്. 2010 ല്‍ ചൈനയിലെ മാനസിക പരിചരണ സംവിധാനത്തിന്മേല്‍ ജുഡീഷ്യല്‍ മേല്‍നോട്ടത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നതാന്. എന്നാല്‍ 2022 ലും ഇതേ നടപടികളാണ് രാജ്യത്ത് തുടരുന്നു വന്നത്. മാനസികരോഗിയായി ചിത്രീകരിച്ചുകൊണ്ട് തടവിലാക്കപ്പെട്ടയാള്‍ക്ക് അഭിഭാഷകനെ കാണാനോ, ഹര്‍ജി സമര്‍പ്പിക്കാനോ അവസരം നല്‍കില്ല എന്ന ക്രൂരത കൂടിയുണ്ട്.

വര്‍ഷങ്ങളോളം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഷോക്ക് ട്രീറ്റ്‌മെന്റ് ഉള്‍പ്പെടെ നല്‍കി അവരെ വിട്ടയയ്‌ക്കും. ഒരാളെ സാമൂഹികമായി ഒറ്റപ്പെടുത്തുകയാണ് ഇതിലൂടെ ചൈനീസ് കമ്മ്യൂണിസ്റ് പാർട്ടി ചെയ്യുന്നത് എന്നും വ്യക്തമാകുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇത്തരം ആവശ്യങ്ങള്‍ക്ക് മാത്രമായി ആശുപത്രിയിലെ ഡോക്ടര്‍മാരും കൂട്ടുനില്‍ക്കുന്നു. ഇരകളില്‍ കൂടുതലും സര്‍ക്കാരിന്റെ ക്രൂരതകള്‍ക്കെതിരെ താഴെത്തട്ടില്‍ നിന്ന് പോരാടുന്നവരാണ്. അവരെ ആശുപത്രിയില്‍ അനാവശ്യമായി ചികിത്സിക്കുകയും നിര്‍ബന്ധിച്ച്‌ മരുന്ന് നല്‍കുകയും ചെയ്യുന്നു.

പണം ഇല്ലാത്തത് കൊണ്ട് തന്നെ ഇവര്‍ കേസുമായി മുന്നോട്ട് പോകില്ല എന്ന വിശ്വാസമാണ് ഭരണകൂടത്തെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. തടവുകാര്‍ പലപ്പോഴും ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയരായിരുന്നു. തങ്ങളെ മര്‍ദ്ദിക്കുകയും ഇലക്‌ട്രിക്ക് ഷോക്ക് നല്‍കുകയും ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നുവെന്ന് സര്‍ക്കാരിന്റെ പീഡനത്തിന് ഇരയായവര്‍ പറയുന്നു. മര്‍ദനത്തിനും ഇലക്‌ട്രോഷോക്ക് തെറാപ്പിക്കും ഏകാന്ത തടവിനും വിധേയരായിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തല്‍ പുറത്ത് വന്നിട്ടുള്ളത്.

Karma News Network

Recent Posts

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

6 hours ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

6 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

7 hours ago

ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, രക്ഷാദൗത്യവുമായി INS കൊച്ചി

ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…

7 hours ago

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

8 hours ago

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…

8 hours ago