തിരുവനന്തപുരം. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത കേസില്‍ ഹര്ജിക്കാരന് നല്കിയ ഇടക്കാല ഹര്‍ജി ലോകായുക്ത തള്ളി. കേസില്‍ ഹര്‍ജിക്കാരനായ ആര്‍എസ് ശശികുമാര്‍ നല്കിയ ഹര്‍ജിയാണ് ലോകായുക്ത തള്ളിയത്. ഇടക്കാല ഹര്‍ജി നല്‍കിയത് കേസ് നീട്ടാനാണോ എന്ന് ലോകായുക്തയും ഉപലോകായുക്തയും വിമര്‍ശിച്ചു.
വാദിക്കാതെ കാര്യങ്ങള്‍ എഴുതി നല്‍കാമെന്നു പറഞ്ഞതു ശരിയല്ലെന്നും താങ്കള്‍ക്ക് നാണമെല്ലേ എന്നും ഉപലോകായുക്ത ചോദിച്ചു. കേസിന്റെ നിലനില്‍പ്പ് സംബന്ധിച്ച് ലോകായുക്തയുടെ പുതിയ മൂന്നംഗ ബെഞ്ച് വീണ്ടും വാദം കേള്‍ക്കുമെന്നുള്ള നിലപാട് പുന പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ആര്‍എസ് ശശികുമാര്‍ ഇടക്കാല ഹര്‍ജി നല്‍കിയത്.
പുനപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളിയ സ്ഥിതിക്ക് ലോകായുക്തയില്‍ നല്കിയ പുനപരിശോധനാ ഹര്‍ജിക്ക് എന്തു പ്രസക്തിയെന്ന് ലോകായുക്ത ചോദിച്ചു. നിയമം അറിയില്ലെങ്കില്‍ വീണ്ടും എല്‍എല്‍ബിക്ക് പോകണം. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് ഇനി എന്ത് വ്യക്തതയാണ് വേണ്ടതെന്നും ലോകായുക്ത ചോദിച്ചു.
കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…
പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…
കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…
കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…
പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…