entertainment

ആദ്യം രാഷ്‌ട്രം പിന്നെ മതവും കുടുംബവും, ഹനുമാൻ സ്വാമിയെ പ്രാര്‍ത്ഥിക്കുന്നു- ഉണ്ണി മുകുന്ദൻ

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി അഭിനയിക്കുന്നതിനോടൊപ്പം തന്നെ വിവാദങ്ങളിലും ചെന്ന് വീഴാറുണ്ട്. മാളികപ്പുറം സിനിമയുമായി ബന്ധപ്പട്ടായിരുന്നു പ്രധാനമായും വിവാദങ്ങള്‍ നിലനിന്നത്. മാളികപ്പുറം സിനിമ വന്ന സമയത്ത് അത് ഇനി ഒരു തലമുറ തന്റെ മുഖമാവും അയ്യപ്പനായിട്ട് കാണാന്‍ പോവുകയെന്ന് പറഞ്ഞത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ദൈവമൊക്കെയായി എത്ര സിനിമ ചെയ്യാന്‍ കഴിയുമെന്ന് അറിയില്ല. അതുകൊണ്ട് തന്നെ മാളികപ്പുറം എനിക്ക് പ്രധാനപ്പെട്ട സിനിമയാണ് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.

ഇപ്പോളിതാ തന്റെ വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും തുറന്നു പറയുന്ന നടനാണ് ഉണ്ണി മുകുന്ദൻ. ദേശീയ കാഴ്ചപ്പാടുകളിലൂന്നി അഭിപ്രായം പ്രകടിപ്പിക്കുന്നത് കൊണ്ടുതന്നെ ഉണ്ണി മുകുന്ദനെതിരെയും അദ്ദേഹത്തിന്റെ സിനിമകള്‍ക്കെതിരെയും വ്യാപകമായ സൈബർ ആക്രമണങ്ങളും ഉയരാറുണ്ട്.

ഇപ്പോഴിതാ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രമാണ് ആദ്യമെന്നു തുറന്നു പറയുകയാണ് ഉണ്ണി മുകുന്ദൻ.

‘നിങ്ങള്‍ ചില ധീരമായ നിലപാടുകള്‍ സ്വീകരിക്കുകയും പ്രധാനമന്ത്രിയോടുള്ള ആരാധന പ്രകടിപ്പിക്കുകയും ചെയ്തു’ എന്ന ചോദ്യത്തിനാണ് താൻ ഒരു ദേശീയ വാദിയാണെന്നും രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന ഏതൊരാളെയും ബഹുമാനിക്കുമെന്നും ഉണ്ണി മുകുന്ദൻ മറുപടി നല്‍കിയത്.

‘അതൊരു ധീരമായ പ്രസ്താവനയാണോ? പ്രധാനമന്ത്രി ഏതെങ്കിലും പ്രത്യേക പാർട്ടിയുടെ ആളല്ല. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും എനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ടായിരുന്നു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയെയും ഞാൻ പൂർണമായി ബഹുമാനിക്കുന്നു. 13 വർഷമായി ഒരു പിൻബലവുമില്ലാതെ ഞാൻ മലയാളം ഇൻഡസ്‌ട്രിയില്‍ അതിജീവിച്ചു. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങളെ നേരിടാൻ കരുത്തുണ്ടെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. എന്റെ വിശ്വാസങ്ങള്‍ക്ക് നേരെ വരുന്ന എന്തിനെയും പ്രതിരോധിക്കാൻ എനിക്ക് അവകാശമുണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രമാണ് ആദ്യം. പിന്നെ മതവും കുടുംബവും. മതം എന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള ഒരു വീക്ഷണം നല്‍കുന്ന ഒന്നാണ്. ഒരു സമൂഹമെന്ന നിലയില്‍ നിലനില്‍ക്കാനും അച്ചടക്കം സൃഷ്ടിക്കാനും മതം സഹായിക്കുന്നു. കുട്ടിക്കാലം മുതക്കെ, എന്റെ സമീപനം മതത്തേക്കാള്‍ ആത്മീയതയിലായിരുന്നു. എന്റെ കുട്ടിക്കാലത്ത്, മുസ്ലീങ്ങള്‍ ഉള്‍പ്പെടെ വിവിധ സമുദായങ്ങളില്‍ നിന്നുള്ള 25 ആണ്‍കുട്ടികളുടെ സംഘത്തിലെ ഒരാളായിരുന്നു ഞാൻ. ഞങ്ങള്‍ ഒരുമിച്ച്‌ ജിമ്മില്‍ പോകുന്നു, ആരോഗ്യത്തിനായി ഞങ്ങള്‍ ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്നു. ഇത് ബാലിശമായി തോന്നാം. പക്ഷേ ഞാൻ അങ്ങനെയാണ്. എനിക്ക് ദൈവവുമായി ശക്തമായ ബന്ധമുണ്ട്’- ഉണ്ണി മുകുന്ദൻ പറഞ്ഞു.

Karma News Network

Recent Posts

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും യുവതിയുടെ കുടുംബം…

28 mins ago

കേരളത്തിലെ ഭീകരന്മാരേ തുടച്ച് നീക്കും- വി.എച്.പി

ഹിന്ദുക്കൾ ഒന്നിച്ചു നില്ക്കണം, അല്ലാത്തപക്ഷം പാർശ്വവത്ക്കരിക്കപ്പെടും വിജി തമ്പി. ഹിന്ദുക്കളെ ഒന്നിച്ചു നിർത്തുക എന്നതാണ് വിഎച്ച്പിയുടെ ലക്ഷ്യം. അതിന്റെ ആവശ്യകത…

55 mins ago

കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയ സാധ്യത, ജാ​ഗ്രത വേണം

തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ…

2 hours ago

ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്‌രിവാൾ വീട്ടിലുണ്ടായിരുന്നു, സ്വാതി മലിവാൾ

ന്യൂഡൽഹി: ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്‌രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ. വിഷയത്തിൽ കൃത്യമായ…

2 hours ago

ഫാം ഹൗസിൽ നടന്ന റേവ് പാർട്ടി, ലഹരി പരിശോധനാ ഫലം പുറത്ത്, നടി മയക്കുമരുന്ന് ഉപയോ​ഗിച്ചതായി പൊലീസ്

ബെം​ഗളൂരു: ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിയിൽ പങ്കെടുത്തവരുടെ പരിശോധനാഫലം പുറത്തുവന്നു. തെലുങ്ക് നടി ഹേമ ഉൾപ്പെടെ 86 പേർ…

3 hours ago

ബംഗാൾ ഉൾക്കടലിൽ റിമാൽ ചുഴലിക്കാറ്റ്, സംസ്ഥാനത്ത് തോരാതെ മഴ, രണ്ട് ജില്ലകളില്‍ റെഡ് അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ‘റിമാൽ’ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ…

3 hours ago