Home kerala തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോ​ഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോ​ഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കവേ കാറിടിച്ചാണ് മരണം സംഭവിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ബൈക്കിൽ പോളിം​ഗ് സാമ​ഗ്രികൾ ഏറ്റുവാങ്ങുന്നതിനായി പോകുന്ന വഴിക്ക് കായംകുളത്തെ എംഎസ്എം കോളേജിന് മുൻപിൽ വച്ച് കാറിടിക്കുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ. ലാൻഡ് റവന്യൂ വകുപ്പിലെ ഉദ്യോ​ഗസ്ഥനാണ് ബാലു.