ബിഷപ്പിനെ അപമാനിച്ച് യൂത്ത് കോൺ​ഗ്രസുകാർ, ചൂടൻ ചർച്ച

കാലം ചെയ്ത ഇടുക്കി രൂപത ബിഷപ്പ് മാർ മാത്യു ആനികുഴികാട്ടിലിനെ അപമാനിച്ചവർക്ക് മറുപടി നൽകാനൊരുങ്ങി ഇടുക്കിയിലെ വോട്ടർമാർ. ഇടുക്കിയിലെ സാധാരണ ജനക്കാരുടെ എല്ലാ പ്രശ്നങ്ങളും തൊട്ടറിഞ്ഞ വ്യക്തിയായിരുന്നു പിതാവെന്ന് ഹൈറൈഞ്ച് സംരക്ഷണ സമിതി നേതാക്കൾ കർമ ന്യൂസിനോട് പറഞ്ഞു. കസ്തൂരി രം​ഗൻ റിപ്പോർട്ട് നടപ്പിലാക്കിയാലുണ്ടാകുന്ന ജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പഠിച്ച് മനസിലാക്കിയാണ് ആനികുഴികാട്ടിൽ പിതാവ് തീരുമാനങ്ങൾ കൈകൊണ്ടത്.

രാഷ്ട്രീയ ഇടപെടലുകൾ ആയിരുന്നില്ല പിതാവ് അദേശിച്ചത്. നാനാജാതി മതസ്ഥർ പിതാവിനൊപ്പം നിന്നു. പിന്നാലെ അന്നത്തെ ഇടുക്കി എംപി പിടി തോമസും മാത്യു ആനികുഴികാട്ടിൽ പിതാവും ശത്രുതയിലേക്ക് നീങ്ങി. ആനികുഴികാട്ടിൽ പിതാവിന്റെ മരണം യൂത്ത് കോൺ​ഗ്രസുകാർ ആഘോഷമാക്കി മാറ്റി. ബീഫുണ്ടാക്കി കുപ്പിയും മേടിച്ച് ആഘോഷിക്കും എന്നാണ് യൂത്ത് കോൺ​ഗ്രസിലെ ഡിയോൻ തോമസിനെ പോലുള്ള ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതിനെതിരെ പ്രതികരിക്കാൻ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് തയാറായില്ല. പിതാവിന്റെ ശവസംസകാര ഘോഷയാത്രകൾ പോലും നേതാക്കൾ അലങ്കോലമാക്കിയെന്നും ഹൈറൈഞ്ച് സംരക്ഷണ സമിതി വ്യക്തമാക്കി. ഇതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിൽ ഉണ്ടാകും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ